രാജസ്ഥാനിലെ സിക്കാറിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ/ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

July 27th, 12:00 pm

ഇന്ന് രാജ്യത്ത് 1.25 ലക്ഷം പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ ആരംഭിച്ചു. ഗ്രാമ-ബ്ലോക്ക് തലങ്ങളിൽ സ്ഥാപിക്കുന്ന ഈ പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ കോടിക്കണക്കിന് കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യും. ഇന്ന്, 1,500-ലധികം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും (എഫ്‌പി‌ഒകൾ) നമ്മുടെ കർഷകർക്കും വേണ്ടി 'ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്' (ഒഎൻ‌ഡി‌സി) ആരംഭിച്ചു. രാജ്യത്തിന്റെ ഏത് കോണിലും ഇരിക്കുന്ന കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ എവിടെയും വിപണിയിൽ വിൽക്കാൻ ഇത് എളുപ്പമാക്കും.

രാജസ്ഥാനിലെ സീക്കറിൽ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

July 27th, 11:15 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ സീക്കറിൽ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. 1.25 ലക്ഷം പിഎം കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പിഎംകെഎസ്‌കെ) രാജ്യത്തിന് സമർപ്പിക്കൽ, സൾഫർ പൂശിയ യൂറിയായ 'യൂറിയ ഗോൾഡ്' പുറത്തിറക്കൽ, ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ഒഎൻഡിസി) 1600 കാർഷികോൽപ്പാദന സംഘടനകളെ (എഫ്‌പിഒ)ഉൾപ്പെടുത്തൽ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) 14-ാം ഗഡു തുകയായ ഏകദേശം 17,000 കോടി രൂപ 8.5 കോടി ഗുണഭോക്താക്കൾക്ക് അനുവദിക്കൽ എന്നിവ പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നു. ചിറ്റോർഗഢ്, ധോൽപുർ, സിരോഹി, സീക്കർ, ശ്രീ ഗംഗാനഗർ എന്നിവിടങ്ങളിൽ 5 പുതിയ മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തു. ബാരൻ, ബുണ്ടി, കരൗലി, ഝുൻഝുനു, സവായ് മധോപുർ, ജയ്‌സാൽമർ, ടോങ്ക് എന്നിവിടങ്ങളിൽ 7 മെഡിക്കൽ കോളേജുകൾക്കു തറക്കല്ലിട്ടു. ഉദയ്പുർ, ബാൻസ്വാര, പ്രതാപ്ഗഢ്, ദുംഗാർപുർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന 6 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ജോധ്പുർ തിവ്‌രിയിലെ കേന്ദ്രീയ വിദ്യാലയവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

പതിനേഴാമത് ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

July 01st, 11:05 am

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ അമിത് ഷാ, ദേശീയ സഹകരണ യൂണിയന്‍ പ്രസിഡന്റ് ശ്രീ. ദിലീപ് സംഘാനി, ഡോ. ചന്ദ്രപാല്‍ സിംഗ് യാദവ്, രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉള്ള എല്ലാ സഹകരണ യൂണിയനുകളിലെയും അംഗങ്ങള്‍, നമ്മുടെ കര്‍ഷക സഹോദരീസഹോദരന്മാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളേ മാന്യരേ, 17-ാമത് ഇന്ത്യന്‍ സഹകരണ സമ്മേളനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍! ഈ സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു!

പതിനേഴാമത് ഇന്ത്യൻ സഹകരണ കോൺഗ്രസിനെ പ്രധാനമന്ത്രി ന്യൂഡൽഹിയി‌ൽ അഭിസംബോധന ചെയ്തു

July 01st, 11:00 am

അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് ഇന്ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തു നടന്ന പതിനേഴാമത് ഇന്ത്യൻ സഹകരണ കോൺഗ്രസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 'അമൃതകാലം: ഊർജസ്വലമായ ഇന്ത്യക്കായി സഹകരണത്തിലൂടെ സമൃദ്ധി' എന്നതാണു പതിനേഴാമത് ഇന്ത്യൻ സഹകരണ കോൺഗ്രസിന്റെ പ്രധാന പ്രമേയം. സഹകരണ വിപണനത്തിനുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിന്റെ ഇ-പോർട്ടലുകളും സഹകരണ വിപുലീകരണ, ഉപദേശക സേവന പോർട്ടലും ശ്രീ മോദി ഉദ്ഘാടനം ചെയ്തു.

ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'സേവ് സോയില്‍' പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

June 05th, 02:47 pm

നിങ്ങള്‍ക്കെല്ലാവര്‍ക്കും ലോക പരിസ്ഥിതി ദിന ആശംസകള്‍. ഈ അവസരത്തില്‍ സദ്ഗുരുവിനും ഇഷ ഫൗണ്ടേഷനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ സംഘടന സേവ് സോയില്‍ പ്രചാരണ പരിപാടി ആരംഭിച്ചു. 27 രാജ്യങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്ര ഇന്ന് 75-ാം ദിവസം ഇവിടെ എത്തിയിരിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയും ഈ 'അമൃതകാല'ത്തില്‍ പുതിയ ദൃഢനിശ്ചയങ്ങള്‍ എടുക്കുകയും ചെയ്യുമ്പോള്‍, ഇത്തരം ബഹുജന പ്രചാരണങ്ങള്‍ വളരെ നിര്‍ണായകമാണ്.

PM Addresses 'Save Soil' Programme Organised by Isha Foundation

June 05th, 11:00 am

PM Modi addressed 'Save Soil' programme organised by Isha Foundation. He said that to save the soil, we have focused on five main aspects. First- How to make the soil chemical free. Second- How to save the organisms that live in the soil. Third- How to maintain soil moisture. Fourth- How to remove the damage that is happening to the soil due to less groundwater. Fifth, how to stop the continuous erosion of soil due to the reduction of forests.

മണ്ണ് സംരക്ഷിക്കുക' പരിപാടിയിൽ പ്രധാനമന്ത്രി ജൂൺ 5-ന് പങ്കെടുക്കും

June 04th, 09:37 am

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 ന് രാവിലെ 11 മണിക്ക് വിജ്ഞാൻ ഭവനിൽ നടക്കുന്ന ‘മണ്ണ് സംരക്ഷിക്കുക’ എന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. പരിപാടിയിൽ പ്രധാനമന്ത്രി സദസിനെ അഭിസംബോധനയും ചെയ്യും.