
ഭക്തർക്കു മെച്ചപ്പെട്ട തീർത്ഥാടന അനുഭവങ്ങൾ ഉറപ്പാക്കാൻ ഞങ്ങളുടെ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി
January 13th, 06:17 pm
സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽ-റബിയയുമായി ഒപ്പുവച്ച 2025ലെ ഹജ്ജ് കരാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഈ കരാർ ഉത്കൃഷ്ടമായ വാർത്തയാണെന്നു ശ്രീ മോദി പറഞ്ഞു. ഭക്തർക്കു മെച്ചപ്പെട്ട തീർത്ഥാടന അനുഭവം ഉറപ്പാക്കാൻ ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ് - പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും സൗദി അറേബ്യയും നിക്ഷേപം സംബന്ധിച്ച ഉന്നതതല ദൗത്യസംഘത്തിന്റെ ആദ്യ യോഗം ചേർന്നു
July 28th, 11:37 pm
നിക്ഷേപം സംബന്ധിച്ച ഇന്ത്യ-സൗദി അറേബ്യ ഉന്നതതല ദൗത്യസംഘത്തിന്റെ ആദ്യ യോഗം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര, സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ എന്നിവരുടെ അധ്യക്ഷതയിൽ ഇന്ന് വെർച്വൽ രൂപത്തിൽ നടന്നു.
ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
June 30th, 11:00 am
സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 21st, 06:31 am
അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗയുടെയും ധ്യാനത്തിന്റെയും നാടായ കാശ്മീരില്‍ എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. കശ്മീരിലെയും ശ്രീനഗറിലെയും പരിസ്ഥിതിയും ഊര്‍ജവും അനുഭവങ്ങളും യോഗയില്‍ നിന്ന് നമുക്ക് ലഭിക്കുന്ന ശക്തി അനുഭവിക്കാന്‍ നമ്മെ അനുവദിക്കുന്നു. യോഗാ ദിനത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ പരിശീലിക്കുന്നവര്‍ക്കും ഞാന്‍ കാശ്മീര്‍ ഭൂമിയില്‍ നിന്ന് ആശംസകള്‍ നേരുന്നു.2024 ലെ അന്താരാഷ്ട്ര യോഗാദിന പരിപാടിയെ ജമ്മു കശ്മീരിലെ ശ്രീനഗറിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 21st, 06:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ജമ്മു കശ്മീരിലെ ശ്രീനഗറിൽ പത്താമത് അന്താരാഷ്ട്ര യോഗാ ദിന (IYD) പരിപാടിയെ അഭിസംബോധന ചെയ്തു. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിനു പ്രധാനമന്ത്രി നേതൃത്വം നൽകുകയും യോഗാ സെഷനിൽ പങ്കെടുക്കുകയും ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനുമായി ടെലിഫോൺ സംഭാഷണം നടത്തി
December 26th, 08:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനുമായി ടെലിഫോൺ സംഭാഷണം നടത്തി.140 കോടി ജനങ്ങൾ നിരവധി മാറ്റങ്ങൾക്ക് വഴി ഒരുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 26th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'ലേക്ക് സ്വാഗതം. ഇന്ന് അതായത് നവംബർ 26 നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ ദിവസമാണ് ഏറ്റവും ഹീനമായ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയൊട്ടാകെ തന്നെയും വിറപ്പിച്ചു നിർത്തി. എന്നാൽ, ഭാരതം സ്വന്തം കഴിവിൽ ആ ആക്രമണത്തിൽ നിന്ന് കരകയറി എന്നുമാത്രമല്ല, ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം ഇന്ന് സ്മരിക്കുന്നു.ജി20 യൂണിവേഴ്സിറ്റി കണക്റ്റ് ഫിനാലെയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 26th, 04:12 pm
രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, പ്രൊഫസര്‍മാര്‍, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, എന്റെ യുവ സുഹൃത്തുക്കള്‍! ഇന്ന്, ഭാരത് മണ്ഡപത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മളുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ടിരിക്കുന്നു. 'ജി-20 യൂണിവേഴ്സിറ്റി കണക്റ്റ്' എന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുകയും എല്ലാ യുവാക്കളെയും അഭിനന്ദിക്കുകയും ചെയ്യുന്നു.പ്രധാനമന്ത്രി ജി 20 യൂണിവേഴ്സിറ്റി കണക്റ്റ് ഫിനാലെ അഭിസംബോധന ചെയ്തു
September 26th, 04:11 pm
ജി20 യൂണിവേഴ്സിറ്റി കണക്റ്റ് ഫിനാലെയെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ഇന്ത്യയിലെ യുവജനങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ജി20 അധ്യക്ഷ കാലത്തേക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്നതിനും വ്യത്യസ്ത ജി20 സമ്മേളനങ്ങളില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ജി20 യൂണിവേഴ്സിറ്റി കണക്റ്റ് സംരംഭം ആരംഭിച്ചത്. ജി 20യില്‍ ഭാരതത്തിന്റെ അധ്യക്ഷതയുടെ മഹത്തായ വിജയം: കാഴ്ചപ്പാടുള്ള നേതൃത്വം, ഉള്‍ക്കൊള്ളുന്ന സമീപനം; ഇന്ത്യയുടെ ജി20 അധ്യക്ഷത: വസുധൈവ കുടുംബകം; ജി20 യൂണിവേഴ്സിറ്റി കണക്റ്റ് പരിപാടിയുടെ സംഗ്രഹം; ജി20യില്‍ ഇന്ത്യയുടെ സംസ്‌കാരം പ്രദര്‍ശിപ്പിച്ചു എന്നീ 4 പ്രസിദ്ധീകരണങ്ങളും പ്രധാനമന്ത്രി ഈ അവസരത്തില്‍ പ്രകാശനം ചെയ്തു. രണ്ടാഴ്ച മുമ്പ് ജി 20 ഉച്ചകോടിക്കിടെ ഭാരത് മണ്ഡപത്തിലെ തിരക്കും തിരക്കും അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇങ്ങനെയൊക്കെ പൂര്‍ണമായും സംഭവിക്കുന്ന സ്ഥലമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. അതേ വേദി ഇന്ന് ഇന്ത്യയുടെ ഭാവിക്ക് സാക്ഷ്യം വഹിക്കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ജി 20 പോലൊരു പരിപാടിയുടെ സംഘാടന നിലവാരം ഇന്ത്യ ഉയര്‍ത്തി. അതില്‍ ലോകം അങ്ങേയറ്റം ആശ്ചര്യപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇത്തരമൊരു പരിപാടിയുമായി സഹകരിച്ചത് ഇന്ത്യയിലെ വാഗ്ദാനമായ യുവജനങ്ങളായതിനാല്‍ താന്‍ ഒട്ടും ആശ്ചര്യപ്പെടുന്നില്ലെന്നും ഊന്നിപ്പറഞ്ഞു. യുവജനങ്ങള്‍ സ്വയം സഹകരിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ വിജയിക്കും. ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ രാജ്യത്തിന്റെ യുവത്വത്തിന്റെ ഊര്‍ജമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യ യോഗത്തിൽ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസ്താവന
September 11th, 03:51 pm
ഇന്ന് ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.ആഗോള അടിസ്ഥാനസൗകര്യവും നിക്ഷേപവും, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്നിവയ്ക്കായുള്ള പങ്കാളിത്തം
September 09th, 09:40 pm
ആഗോള അടിസ്ഥാനസൗകര്യവും നിക്ഷേപവും (PGII), ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) എന്നിവയ്ക്കായുള്ള പങ്കാളിത്തം സംബന്ധിച്ച പ്രത്യേക പരിപാടിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നേതൃത്വം നൽകി. 2023 സെപ്റ്റംബർ 9ന് ജി-20 ഉച്ചകോടിക്കിടെയായിരുന്നു പരിപാടി.ആഗോള അടിസ്ഥാനസൗകര്യ നിക്ഷേപ പങ്കാളിത്തം, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്നിവയെക്കുറിച്ചുള്ള പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
September 09th, 09:27 pm
ഈ പ്രത്യേക പരിപാടിയിലേക്ക് ഊഷ്മളവും ഹൃദയംഗമവുമായി ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. എന്റെ സുഹൃത്തായ പ്രസിഡന്റ് ജോ ബൈഡനോടൊപ്പം ഈ പരിപാടിയിൽ സഹ-അധ്യക്ഷനാകുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഇന്ന്, സുപ്രധാനവും ചരിത്രപരവുമായ ഒരു കരാറിലേക്ക് എത്തിച്ചേരുന്നതിന് നാമെല്ലാവരും സാക്ഷിയായി. വരും കാലങ്ങളിൽ, ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള സാമ്പത്തിക സംയോജനത്തിന്റെ ഫലപ്രദമായ ഒരു മാധ്യമമായി ഇത് മാറും.ബ്രിക്‌സ് വിപുലീകരണത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
August 24th, 01:32 pm
ബ്രിക്‌സ് ഔട്ട്‌റീച്ച് ഉച്ചകോടിയിൽ ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നീ രാജ്യങ്ങളുമായി ചിന്തകൾ പങ്കുവയ്ക്കാൻ അവസരം നൽകിയതിന് പ്രസിഡന്റ് റമാഫോസയെ ഞാൻ അഭിനന്ദിക്കുന്നു.മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രചാരണത്തിൽ യുവാക്കളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം വളരെ പ്രോത്സാഹജനകമാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
July 30th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം, 'മന്‍ കി ബാത്തി'ലേയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം സ്വാഗതം. ജൂലൈ മാസം എന്നാല്‍ മണ്‍സൂണ്‍ മാസം, അതായത് മഴയുടെ മാസം. പ്രകൃതിക്ഷോഭം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷമവും ആശങ്കയും ആയിരുന്നു. യമുന ഉള്‍പ്പെടെയുള്ള നദികളില്‍ വെള്ളപ്പൊക്കംമൂലം പല പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. അതിനിടെ, രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത്, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്ത് പ്രദേശങ്ങളില്‍ ബിപര്‍ജോയ് കൊടുങ്കാറ്റ് വീശിയടിച്ചു. എന്നാല്‍ സുഹൃത്തുക്കളേ, ഈ ദുരന്തങ്ങള്‍ക്കിടയിലും, കൂട്ടായ പ്രയത്‌നത്തിന്റെ ശക്തി എന്താണെന്ന് നമ്മുടെ നാട്ടുകാര്‍ ഒരിക്കല്‍ക്കൂടി കാണിച്ചുതന്നിരിക്കുന്നു. അത്തരം ദുരന്തങ്ങളെ നേരിടാന്‍ നാട്ടുകാരും നമ്മുടെ എൻഡിആർഎഫ് ജവാന്മാരും പ്രാദേശിക ഭരണകൂടത്തിന്റെ ആളുകളും രാവുംപകലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതൊരു ദുരന്തത്തെയും നേരിടുന്നതില്‍ നമ്മുടെ കഴിവും വിഭവങ്ങളും വലിയ ഒരു പങ്ക് വഹിക്കുന്നു. അതേസമയം, നമ്മുടെ കാരുണ്യവും പരസ്പരം കൈകോര്‍ക്കുന്ന മനോഭാവവും ഒരുപോലെ പ്രധാനമാണ്. സകല ജനക്ഷേമം എന്ന ഈ വികാരമാണ് ഇന്ത്യയുടെ സ്വത്വവും ഇന്ത്യയുടെ ശക്തിയും.ആഗോള മുസ്ലീം ലീഗ് സെക്രട്ടറി ജനറലുമായി പ്രധാനമന്ത്രി ചർച്ച നടത്തി
July 12th, 05:31 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഗോള മുസ്ലീം ലീഗ് സെക്രട്ടറി ജനറൽ ഷെയ്ഖ് ഡോ മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ-ഇസയുമായി പരസ്പര വിശ്വാസ സംവാദം, തീവ്രവാദ പ്രത്യയശാസ്ത്രങ്ങളെ ചെറുക്കുക, ആഗോള സമാധാനം പ്രോത്സാഹിപ്പിക്കുക, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുക എന്നിവയെക്കുറിച്ച്പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തി
June 08th, 10:07 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനുമായി ടെലിഫോൺ സംഭാഷണം നടത്തി.ഗുജറാത്തിലെ ഗാന്ധിനഗറില്‍ അഖില ഭാരതീയ ശിക്ഷാ സംഘ് സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
May 12th, 10:31 am
ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ജീവിതകാലം മുഴുവന്‍ ഒരു അധ്യാപകനായി സ്വയം പരിചയപ്പെടുത്തുന്ന ആളുമാ പര്‍ഷോത്തം രുപാല ജി, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിച്ച സി.ആര്‍. പാട്ടീല്‍ ജി, ഗുജറാത്ത് ഗവണ്‍മെന്റിലെ മന്ത്രിമാര്‍, അഖില ഭാരതീയ പ്രാഥമിക ശിക്ഷക് സംഘത്തിലെ മുഴുവന്‍ അംഗങ്ങളേ, രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ആദരണീയരായ അധ്യാപകരെ, മഹതികളേ, മാന്യരേ!ഗുജറാത്തിലെ ഗാന്ധിനഗറിൽ അഖില ഭാരതീയ ശിക്ഷാ സംഘ് അധികാരത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു
May 12th, 10:30 am
അഖിലേന്ത്യ പ്രൈമറി ടീച്ചർ ഫെഡറേഷന്റെ 29-ാമത് ദ്വിവത്സര സമ്മേളനമായ അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തിൽ സംഘടിപ്പിച്ച പ്രദർശനവും അദ്ദേഹം നാടാണ് കണ്ടു. 'വിദ്യാഭ്യാസത്തെ മാറ്റുന്നതിന്റെ ഹൃദയഭാഗത്ത് അധ്യാപകർ' എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം.സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു
September 20th, 09:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.ഷാങ്ഹായി സഹകരണ സംഘടന (എസ്സിഒ) കൗണ്‍സില്‍ രാഷ്ട്രത്തലവന്മാരുടെ 21 -ാമത് സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
September 17th, 12:22 pm
എസ് സി ഒ (ഷാങ്ഹായി സഹകരണ സംഘടന) കൗണ്‍സിലിന്റെ അധ്യക്ഷ പദവി വിജയകരമായി നിറവേറ്റുന്ന പ്രസിഡന്റ് റഹ്‌മോനെ ആദ്യം തന്നെ അഭിനന്ദിക്കുന്നു. താജിക് പ്രസിഡന്‍സി വളരെ വെല്ലുവിളി നിറഞ്ഞ ആഗോളവും പ്രാദേശികവുമായ സാഹചര്യത്തിലൂടെ കടന്നുപോയ അന്തരീക്ഷത്തിലും സംഘടനയെ അദ്ദേഹം കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന എല്ലാ താജിക് സഹോദരീ സഹോദരന്മാര്‍ക്കും പ്രസിഡന്റ് റഹ്മോനും ഇന്ത്യയെ പ്രതിനിധീകരിച്ച്, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.