‘സശക്ത് നാരി-വികസിത് ഭാരത്’ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

March 11th, 10:30 am

എന്റെ മന്ത്രിസഭയില ബഹുമാനപ്പെട്ട സഹപ്രവർത്തകർ, ശ്രീ ഗിരിരാജ് സിങ് ജി, ശ്രീ അർജുൻ മുണ്ഡ ജി, ശ്രീ മൻസുഖ് മാണ്ഡവ്യ ജി, കൂടാതെ ഇവിടെ വൻതോതിൽ ഒത്തുകൂടിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹോദരിമാരേ, രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് സ്ത്രീകളും വീഡിയോസംവിധാനത്തിലൂടെ ഞങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾക്കെല്ലാവർക്കും ഞാൻ ഊഷ്മളമായ സ്വാഗതവും ഹൃദയംഗമമായ അഭിനന്ദനങ്ങളും അറിയിക്കുന്നു. ഈ ഓഡിറ്റോറിയത്തിന് ചുറ്റും നോക്കുമ്പോൾ ഇതു ‘മിനി ഭാരത്’ ആണെന്ന് എനിക്ക് തോന്നുന്നു. ഭാരതത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ളവരും എല്ലാ ഭാഷകളും സംസാരിക്കുന്നവരും ഇവിടെ പ്രതിനിധാനം ചെയ്യപ്പെടുന്നു. നിങ്ങൾ ഓരോരുത്തർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ!

പ്രധാനമന്ത്രി ‘സശക്ത് നാരി – വികസിത് ഭാരത്’ പരിപാടിയിൽ പങ്കെടുത്തു

March 11th, 10:10 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ ‘സശക്ത് നാരി - വികസിത് ഭാരത്’ പരിപാടിയിൽ പങ്കെടുത്തു. ന്യൂഡൽഹിയിലെ പൂസയിലുള്ള ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ നമോ ഡ്രോൺ ദീദിമാർ നടത്തിയ കാർഷിക ഡ്രോൺ പ്രദർശനങ്ങൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു. രാജ്യവ്യാപകമായി 10 വ്യത്യസ്ത ഇടങ്ങളിൽ നിന്നുള്ള നമോ ഡ്രോൺ ദീദിമാരും ഇതേസമയം ഡ്രോൺ പ്രദർശനത്തിൽ പങ്കെടുത്തു. പരിപാടിയിൽ 1000 നമോ ഡ്രോൺ ദീദിമാർക്കു പ്രധാനമന്ത്രി ഡ്രോണുകൾ കൈമാറി. ഓരോ ജില്ലയിലും ബാങ്കുകൾ ആരംഭിച്ച ബാങ്ക് ലിങ്കേജ് ക്യാമ്പുകൾവഴി സബ്‌സിഡി നിരക്കിൽ സ്വയംസഹായ സംഘങ്ങൾക്ക് 8000 കോടി രൂപ ബാങ്ക് വായ്പയും പ്രധാനമന്ത്രി വിതരണം ചെയ്തു. സ്വയംസഹായ സംഘങ്ങൾക്ക് 2000 കോടി രൂപയുടെ മൂലധന സഹായനിധിയും പ്രധാനമന്ത്രി വിതരണം ചെയ്തു. ഗുണഭോക്താക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

ഡല്‍ഹിയില്‍ മാര്‍ച്ച് 11-ന് നടക്കുന്ന സശക്ത് നാരി-വികസിത് ഭാരത് പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

March 10th, 11:14 am

ന്യൂഡല്‍ഹിയിലെ പുസയിലുള്ള ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാര്‍ച്ച് 11 ന് രാവിലെ 10 മണിക്ക് നടക്കുന്ന സശക്ത് നാരി - വികസിത് ഭാരത് പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കുകയും നമോ ഡ്രോണ്‍ ദീദിമാര്‍ നടത്തുന്ന കാര്‍ഷിക ഡ്രോണ്‍ പ്രദര്‍ശനങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയും ചെയ്യും. രാജ്യവ്യാപകമായി 11 വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ള നമോ ഡ്രോണ്‍ ദീദിമാര്‍ ഡ്രോണ്‍ പ്രദര്‍ശനത്തില്‍ ഒരേസമയം പങ്കെടുക്കും. പരിപാടിയില്‍ 1000 നമോ ഡ്രോണ്‍ ദീദിമാര്‍ക്ക് പ്രധാനമന്ത്രി ഡ്രോണുകള്‍ കൈമാറുകയും ചെയ്യും.