റെയില്‍വേയെ ആധുനികവല്‍ക്കരിക്കുന്നതിന് മുമ്പൊന്നുമില്ലാത്തരത്തിലുള്ള പ്രവര്‍ത്തനം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടന്നു: പ്രധാനമന്ത്രി മോദി

January 17th, 02:36 pm

റെയില്‍വേ പശ്ചാത്തല സൗകര്യ വികസനത്തില്‍ അടുത്തകാലത്തുണ്ടായ സമീപന മാറ്റം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അടിവരയിട്ടു ചൂണ്ടിക്കാട്ടി . ഈ മാറ്റം ഇന്ത്യന്‍ റെയില്‍വേയുടെ ആധുനികവല്‍ക്കരണത്തില്‍ മുമ്പൊന്നുമില്ലാത്ത പുരോഗതിയിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളുമായി ഗുജറാത്തിലെ കെവാഡിയയെ ബന്ധിപ്പിക്കുന്ന എട്ട് ട്രെയിനുകളുടെഫ്‌ളാഗ് ഓഫും റെയില്‍വേയുടെ മറ്റ് നിരവധി അനുബന്ധ പ്രവര്‍ത്തനങ്ങളും വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രി മോദി.

ഏകതാ പ്രതിമയെ റെയില്‍വേയുമായി ബന്ധിപ്പിക്കുന്നത് വിനോദസഞ്ചാരികള്‍ക്ക് ഗുണം ചെയ്യും; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: പ്രധാനമന്ത്രി

January 17th, 02:36 pm

കെവാഡിയയില്‍ നിന്ന് എല്ലാദിശകളിലേക്കും റെയില്‍വേയിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നത് എല്ലാവരുടെയും അഭിമാനത്തിലെ ഏറ്റവും സ്മരിക്കപ്പെടുന്ന നിമിഷമായിരിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളുമായി ഗുജറാത്തിലെ കെവാഡിയയെ ബന്ധിപ്പിക്കുന്ന എട്ട് ട്രെയിനുകളുടെഫ്‌ളാഗ് ഓഫും റെയില്‍വേയുടെ മറ്റ് നിരവധി അനുബന്ധ പ്രവര്‍ത്തനങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രി മോദി.

റെയില്‍വേയിലൂടെ, ഞങ്ങള്‍ അവശേഷിപ്പിച്ച പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു: പ്രധാനമന്ത്രി മോദി

January 17th, 02:36 pm

രാജ്യത്തിന്റെ പരസ്പര ബന്ധമില്ലാത്തതും അവഗണിക്കപ്പെടുന്നതുമായ പ്രദേശങ്ങളെ റെയില്‍പ്പാതയിലൂടെ ബന്ധിപ്പിക്കുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ കെവാഡിയയിലേക്ക് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന എട്ട് ട്രെയിനുകള്‍ ഫ്‌ളാഗ്ഓഫ് ചെയ്ത് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് റെയില്‍വേയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ഉദ്ഘാടനം ശ്രീ മോദി ഉദ്ഘാടനം ചെയ്തു.

കേവാദിയ,ഒരു ആഗോള വിനോദ സഞ്ചാര കേന്ദ്രമായി ഉയർന്നുവരുന്നു: പ്രധാനമന്ത്രി.

January 17th, 02:36 pm

ഗുജറാത്തിലെ കേവാദിയാ ഇന്ന്,ഒരു ഉൾനാടൻ പ്രദേശത്തെ ബ്ലോക്ക് മാത്രമല്ല, വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു ആഗോള കേന്ദ്രമായി മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി. കെവാദിയയെ രാജ്യത്തെ 8 പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ ചില റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.

ഏകതാ പ്രതിമയ്ക്കു സമീപം നിര്‍മ്മിച്ച പുതിയ കെവാദിയ സ്റ്റേഷനിലേയ്ക്ക് തുടര്‍ച്ചയായി ഓടുന്ന എട്ടു ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 17th, 11:45 am

ഗുജറാത്തിലെ കേവാദിയയെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 8 ട്രെയിനുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഇതുവഴി ഏകതാ പ്രതിമ യിലേക്കുള്ള റെയിൽ ഗതാഗത സൗകര്യം കൂടുതൽ വർധിക്കും. ബ്രോഡ് ഗേജ് ആയി മാറ്റിയ ധാബോയ്- ചന്തോഡ് റെയിൽവേ ലൈൻ, ചന്തോഡ് -കേവാദിയാ പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ, പുതുതായി വൈദ്യുതീകരിച്ച പ്രതാപ് നഗർ -കെവാദിയ സെക്ഷൻ, ധാബോയ്, ചന്തോഡ്, കേവാടദിയ എന്നിവിടങ്ങളിലെ പുതിയ റെയിൽവേ സ്റ്റേഷൻ മന്ദിരങ്ങൾ എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഏകതാ പ്രതിമയിലേക്ക് റെയിൽ ഗതാഗതസൗകര്യം സാധ്യമാക്കുന്ന 8 ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

January 17th, 11:44 am

ഗുജറാത്തിലെ കേവാദിയയെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 8 ട്രെയിനുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഇതുവഴി ഏകതാ പ്രതിമ യിലേക്കുള്ള റെയിൽ ഗതാഗത സൗകര്യം കൂടുതൽ വർധിക്കും. ബ്രോഡ് ഗേജ് ആയി മാറ്റിയ ധാബോയ്- ചന്തോഡ് റെയിൽവേ ലൈൻ, ചന്തോഡ് -കേവാദിയാ പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ, പുതുതായി വൈദ്യുതീകരിച്ച പ്രതാപ് നഗർ -കെവാദിയ സെക്ഷൻ, ധാബോയ്, ചന്തോഡ്, കേവാടദിയ എന്നിവിടങ്ങളിലെ പുതിയ റെയിൽവേ സ്റ്റേഷൻ മന്ദിരങ്ങൾ എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

October 30th, 06:43 pm

കെവാഡിയയിലെ സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്കും ജിയോഡെസിക് ഏവിയറി ഡോമും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കെവാഡിയയുടെ സമഗ്ര വികസനത്തിനുള്ള 17 പദ്ധതികള്‍ അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കുകയും പുതിയ നാലു പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു.