പ്രധാനമന്ത്രി സന്ത് ശ്രീ സേവലാൽ ജി മഹാരാജിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
October 05th, 02:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്ത് ശ്രീ സേവലാൽ ജി മഹാരാജിന്റെ സമാധിയിൽ ശ്രദ്ധാഞ്ജലിൾ അർപ്പിച്ചു. സാമൂഹിക പരിഷ്‌കരണത്തിന്റെയും ആത്മീയ മാർഗനിർദേശത്തിന്റെയും വഴികാട്ടിയായിരുന്നു അദ്ദേഹമെന്ന് ശ്രീ മോദി പ്രശംസിച്ചു.മഹാരാഷ്ട്രയിലെ വാഷിമില്‍ കാര്‍ഷിക, മൃഗസംരക്ഷണ മേഖലയിലെ സംരംഭങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 05th, 12:05 pm
മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ജി, ജനപ്രിയ മുഖ്യമന്ത്രി, ഏകനാഥ് ഷിന്‍ഡേ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശിവരാജ് സിംഗ് ചൗഹാന്‍, രാജീവ് രഞ്ജന്‍ സിംഗ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ മറ്റ് മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, ബന്‍ജാര സമുദായത്തില്‍ നിന്നുള്ള എന്റെ സഹോദരീസഹോദരന്മാര്‍, രാജ്യത്തുടനീളമുള്ള കര്‍ഷക സഹോദരീസഹോദരന്മാരേ, മറ്റ് എല്ലാ ബഹുമാന്യ വിശിഷ്ട വ്യക്തികളെ, മഹാരാഷ്ട്രയിലെ എന്റെ സഹോദരീസഹോദരന്മാരേ, വാഷിമിന്റെ ഈ പുണ്യഭൂമിയില്‍ നിന്ന് ഞാന്‍ പൊഹ്രാദേവി ദേവതയെ ആദരവോടെ വണങ്ങുന്നു. നവരാത്രി വേളയില്‍, ഇന്ന് അമ്മ ജഗദംബയില്‍ നിന്ന് അനുഗ്രഹം വാങ്ങാനുനുളള സവിശേഷ അവസരം എനിക്കുണ്ടായി. സന്ത് സേവാലാല്‍ മഹാരാജിന്റെയും സന്ത് റാംറാവു മഹാരാജിന്റെയും സമാധിയും ഞാന്‍ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. ഈ വേദിയില്‍ നിന്ന് ഈ രണ്ട് മഹാന്മാര്‍ക്കും ഞാന്‍ തല കുനിച്ച് ആദരവ് അര്‍പ്പിക്കുന്നു.മഹാരാഷ്ട്രയിലെ വാഷിമില്‍ കാര്‍ഷിക, മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട 23,300 കോടി രൂപയുടെ വിവിധ സംരംഭങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സമാരംഭം കുറിച്ചു
October 05th, 12:01 pm
മഹാരാഷ്ട്രയിലെ വാഷിമില്‍ കാര്‍ഷിക, മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട 23,000 കോടിയോളം രൂപയുടെ വിവിധ സംരംഭങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സമാരംഭം കുറിച്ചു. പിഎം-കിസാന്‍ സമ്മാന്‍ നിധിയുടെ 18-ാം ഗഡു വിതരണം, നമോ ഷേത്കാരി മഹാസന്‍മാന്‍ നിധി യോജനയുടെ അഞ്ചാം ഗഡുവിന് തുടക്കം കുറിയ്ക്കല്‍, കാര്‍ഷിക വികസന ഫണ്ടിന് (അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന് -എ.ഐ.എഫ്) കീഴില്‍ 7,500-ലധികം പദ്ധതികള്‍, 9,200 കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ (എഫ്.പി.ഒ) മൊത്തം 19 മെഗവാട്ട് ശേഷിയുള്ള മഹാരാഷ്ട്രയിലുടനീളമുള്ള അഞ്ച് സൗരോര്‍ജ്ജ പാര്‍ക്കുകള്‍ എന്നിവയുടെ സമര്‍പ്പണം, കന്നുകാലികള്‍ക്കും തദ്ദേശീയ ലിംഗഭേദം വരുത്തിയ ബീജ സാങ്കേതികവിദ്യയ്ക്കും ഏകീകൃത ജീനോമിക് ചിപ്പിനും സമാരംഭം കുറിയ്ക്കല്‍ എന്നിവ ഇതിൽ ഉള്‍പ്പെടുന്നു.പ്രധാനമന്ത്രി ഒക്ടോബർ അഞ്ചിനു മഹാരാഷ്ട്ര സന്ദർശിക്കും
October 04th, 05:39 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ അഞ്ചിനു മഹാരാഷ്ട്ര സന്ദർശിക്കും. വാഷിമിലേക്കു പോകുന്ന അദ്ദേഹം പകൽ 11.15ഓടെ പൊഹരാദേവിയിലെ ജഗദംബ മാതാക്ഷേത്രത്തിൽ ദർശനം നടത്തും. വാഷിമിലെ സന്ത് സേവലാൽ മഹാരാജിന്റെയും സന്ത് രാംറാവു മഹാരാജിന്റെയും സമാധികളിലും അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിക്കും. തുടർന്ന് 11.30ഓടെ, ബഞ്ജാര സമുദായത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ബഞ്ജാര പൈതൃക മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു പന്ത്രണ്ടോടെ കാർഷിക-മൃഗസംരക്ഷണ മേഖലകളുമായി ബന്ധപ്പെട്ട ഏകദേശം 23,300 കോടി രൂപയുടെ വിവിധ സംരംഭങ്ങൾക്ക് അദ്ദേഹം തുടക്കം കുറിക്കും. വൈകുന്നേരം നാലിനു ഠാണെയിൽ 32,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. അതിനുശേഷം വൈകിട്ട് ആറോടെ BKC മെട്രോ സ്റ്റേഷനിൽ, BKC-യിൽനിന്നു മുംബൈയിലെ ആരേ JVLR വരെ സർവീസ് നടത്തുന്ന മെട്രോ ട്രെയിൻ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ബികെസി, സാന്താക്രൂസ് സ്റ്റേഷനുകൾക്കിടയിൽ അദ്ദേഹം മെട്രോയിൽ യാത്ര ചെയ്യും.