വിശുദ്ധ മീരാ ബായിയുടെ 525-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി മഥുരയില്‍ നടത്തിയ പ്രസംഗം

November 23rd, 07:00 pm

പരിപാടിയില്‍ പങ്കെടുക്കുന്ന ബ്രജിലെ ബഹുമാന്യരായ സന്യാസിമാര്‍, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, നമ്മുടെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍, നിരവധി മന്ത്രിസഭാംഗങ്ങള്‍, മഥുരയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ഹേമമാലിനി ജി, കൂടാതെ എന്റെ പ്രിയ ബ്രജ് നിവാസികളേ!

വിശുദ്ധ മീരാബായിയുടെ ജന്മോത്സവത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു; ആഘോഷങ്ങൾ നടന്നത് ഉത്തർപ്രദേശിലെ മഥുരയിൽ

November 23rd, 06:27 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ മഥുരയിൽ വിശുദ്ധ മീരാബായിയുടെ 525-ാം ജന്മദിനം ആഘോഷിക്കുന്ന പരിപാടിയായ വിശുദ്ധ മീരാബായി ജന്മോത്സവത്തിൽ പങ്കെടുത്തു. വിശുദ്ധ മീരാബായിയുടെ സ്മരണാർഥം സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി മോദി പുറത്തിറക്കി. പ്രദർശനമേളയും സാംസ്കാരിക പരിപാടിയും അദ്ദേഹം വീക്ഷിച്ചു. വിശുദ്ധ മീരാബായിയുടെ സ്മരണയ്ക്കായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ആരംഭം കുറിക്കലായിരുന്നു ഇന്ന്.

മീരാഭായ് നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക് പ്രചോദനമാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 29th, 11:00 am

സുഹൃത്തുക്കളെ, ഉത്സവങ്ങളുടെ ഈ ആഹ്ലാദത്തിനിടയില്‍, ഡല്‍ഹിയില്‍ നിന്നുള്ള ഒരു വാര്‍ത്തയില്‍ നിന്ന് ഞാന്‍ 'മന്‍ കി ബാത്ത്' തുടങ്ങാന്‍ ആഗ്രഹിക്കുന്നു. ഈ മാസം ആദ്യം ഗാന്ധിജയന്തി ദിനത്തില്‍ ഡല്‍ഹിയില്‍ ഖാദിയുടെ റെക്കോര്‍ഡ് വില്‍പ്പന നടന്നിരുന്നു. ഇവിടെ കൊണാട്ട് പ്ലേസിലെ ഒരു ഖാദി സ്‌റ്റോറില്‍ ഒറ്റ ദിവസംകൊണ്ട് ഒന്നര കോടിയിലധികം രൂപയുടെ സാധനങ്ങള്‍ ആളുകള്‍ വാങ്ങി. ഈ മാസം നടക്കുന്ന ഖാദി മഹോത്സവം അതിന്റെ പഴയ വില്‍പ്പന റെക്കോര്‍ഡുകളെല്ലാം തന്നെ തകര്‍ത്തിരിക്കുകയാണ്. ഒരു കാര്യം കൂടി അറിഞ്ഞാല്‍ നന്നായിരിക്കും, പത്ത് വര്‍ഷം മുമ്പ് രാജ്യത്ത് ഖാദി ഉല്‍പ്പന്നങ്ങളുടെ വില്‍പന 30,000 കോടി രൂപയില്‍ താഴെയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഏകദേശം ഒന്നേകാല്‍ ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഖാദിയുടെ വില്‍പന വര്‍ധിക്കുക എന്നതിനര്‍ത്ഥം അതിന്റെ പ്രയോജനങ്ങള്‍ നഗരം മുതല്‍ ഗ്രാമം വരെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ എത്തുന്നു എന്നാണ്. നമ്മുടെ നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍, നമ്മുടെ കര്‍ഷകര്‍, ആയുര്‍വേദ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്ന കുടില്‍ വ്യവസായങ്ങള്‍, എല്ലാവര്‍ക്കും ഈ വില്‍പ്പനയുടെ പ്രയോജനം ലഭിക്കുന്നു, ഇത് 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന കാമ്പയിന്റെ ശക്തിയാണ്, ക്രമേണ എല്ലാ നാട്ടുകാരുടെയും പിന്തുണയും വര്‍ധിച്ചു വരുകയാണ്.

സന്ത് മീരാഭായിയുടെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു

October 28th, 06:32 pm

സന്ത് മീരാഭായിയുടെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവര്‍ക്ക് ആരാധനയോടെയും ബഹുമാനത്തോടെയും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. അവരെ സമാനതകളില്ലാത്ത കൃഷ്ണഭക്തയെന്ന് വിശേഷിപ്പിച്ച ശ്രീ മോദി അവരുടെ കാവ്യങ്ങള്‍ എല്ലാ വീടുകളെയും അലങ്കരിക്കുന്നുവെന്നും അവരുടെ ജീവിതം സമൂഹത്തിന് പ്രചോദനമാണെന്നും പറഞ്ഞു.