ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ രാജ്യത്തെ യുവാക്കൾക്ക് പ്രയോജനം ചെയ്തു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
August 25th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.ഇന്ത്യ-പോളണ്ട് സംയുക്തപ്രസ്താവന: “തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കൽ”
August 22nd, 08:21 pm
പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിന്റെ ക്ഷണപ്രകാരം ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 2024 ഓഗസ്റ്റ് 21നും 22നും പോളണ്ടിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇരുരാജ്യങ്ങളും നയതന്ത്രബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണു ചരിത്രപരമായ സന്ദർശനം.പോളണ്ട് പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന
August 22nd, 03:00 pm
മനോഹരമായ നഗരമായ വാര്‍സോയില്‍ നല്കിയ ഊഷ്മളമായ സ്വീകരണത്തിനും മഹത്തായ ആതിഥ്യമര്യാദയ്ക്കും സൗഹൃദപരമായ വാക്കുകള്‍ക്കും പ്രധാനമന്ത്രി ടസ്കിന് ഹൃദയംഗമമായ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ഇന്ത്യയുടെ അടുത്ത ആയിരം വർഷത്തേക്ക് ഞങ്ങൾ ശക്തമായ അടിത്തറയിടുകയാണ്: പ്രധാനമന്ത്രി മോദി ഓസ്ട്രിയയിൽ
July 10th, 11:00 pm
പ്രധാനമന്ത്രി മോദി വിയന്നയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യം കൈവരിച്ച പരിവർത്തനപരമായ പുരോഗതിയെക്കുറിച്ച് സംസാരിക്കുകയും 2047-ഓടെ വികസിത ഭാരത് എന്ന നിലയിലേക്ക് ഇന്ത്യ സമീപഭാവിയിൽ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 10th, 10:45 pm
പ്രവാസി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിയന്നയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. പരിപാടിക്കെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യന്‍ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെയും വാത്സല്യത്തോടെയും സ്വീകരിച്ചു. ഓസ്ട്രിയന്‍ തൊഴില്‍, സാമ്പത്തിക ഫെഡറല്‍ മന്ത്രി ആദരണീയനായ മാര്ട്ടിന് കോച്ചറും സമൂഹസംഗമത്തില്‍ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ പ്രവാസികളുടെ പങ്കാളിത്തം ചടങ്ങിലുണ്ടായിരുന്നു.വാരണാസിയിലെ ബിഎച്ച്യുവില് നടന്ന സന്‍സദ് സംസ്കൃത പ്രതിയോഗിത സമ്മാന വിതരണ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 23rd, 11:00 am
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കാശി വിദ്വത് പരിഷത്ത് അധ്യക്ഷന്‍ പ്രൊഫസര്‍ വസിഷ്ഠ് ത്രിപാഠി ജി, കാശി വിശ്വനാഥ് ന്യാസ് പരിഷത്ത് അധ്യക്ഷന്‍ പ്രൊഫസര്‍ നാഗേന്ദ്ര ജി, സംസ്ഥാന മന്ത്രിമാരെ, മറ്റു വിശിഷ്ട വ്യക്തികളെ, ബഹുമാനപ്പെട്ട പണ്ഡിതരെ, സഹോദരീ സഹോദരന്മാരെ,പ്രധാനമന്ത്രി വാരാണസി ബിഎച്ച്യുവിലെ സ്വതന്ത്ര സഭാഗറില്‍ സന്‍സദ് സംസ്കൃത പ്രതിയോഗിതയുടെ സമ്മാന വിതരണ ചടങ്ങില്‍ പങ്കെടുത്തു
February 23rd, 10:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാരാണസി ബിഎച്ച്യുവിലെ സ്വതന്ത്ര സഭാഗറില്‍ നടന്ന സന്‍സദ് സംസ്കൃത പ്രതിയോഗിതയുടെ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു. കാശി സന്‍സദ് പ്രതിയോഗിതയെക്കുറിച്ചുള്ള ലഘുലേഖയും കോഫി ടേബിള്‍ ബുക്കും അദ്ദേഹം പ്രകാശനം ചെയ്തു. കാശി സന്‍സദ് ഗ്യാന്‍ പ്രതിയോഗിത, കാശി സന്‍സദ് ഫോട്ടോഗ്രാഫി പ്രതിയോഗിത, കാശി സന്‍സദ് സംസ്കൃത പ്രതിയോഗിത എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വാരാണസിയിലെ സംസ്കൃത വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍, യൂണിഫോമുകള്‍, സംഗീതോപകരണങ്ങള്‍, മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍ എന്നിവയും പ്രധാനമന്ത്രി വിതരണം ചെയ്തു. കാശി സന്‍സദ് ഫോട്ടോഗ്രാഫി പ്രതിയോഗിത ചിത്രശാല സന്ദര്‍ശിച്ച അദ്ദേഹം 'സന്‍വര്‍ത്തി കാശി' എന്ന വിഷയത്തില്‍ ചിത്രങ്ങളുമായി പങ്കെടുത്തവരുമായി സംവദിക്കുകയും ചെയ്തു.ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 08th, 01:00 pm
ആചാര്യ ഗൗഡിയ മിഷനിലെ ബഹുമാനപ്പെട്ട ഭക്തി സുന്ദര്‍ സന്യാസി ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അര്ജുന് റാം മേഘ്വാള് ജി, മീനാക്ഷി ലേഖി ജി, രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്‍, വിശിഷ്ടാതിഥികളേ, ഈ വിശുദ്ധ അവസരത്തില്‍ ഒത്തുകൂടിയ മഹതികളേ, മാന്യവ്യക്തിത്വങ്ങളേ!ശ്രീല പ്രഭുപാദജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 08th, 12:30 pm
ഇന്ന് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീല പ്രഭുപാദരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണാര്‍ഥം സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. ഗൗഡീയ മിഷന്റെ സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദ വൈഷ്ണവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.ആയ് ശ്രീ സോനാല്‍ മാതായുടെ ജന്മശതാബ്ദി പരിപാടിക്കു പ്രധാനമന്ത്രി നല്കിയ വിഡിയോ സന്ദേശം
January 13th, 12:00 pm
ഇപ്പോഴത്തെ ആത്മീയ നേതാവ് (ഗാദിപതി) പൂജ്യ കാഞ്ചന് മാ, അഡ്മിനിസ്ട്രേറ്റര്‍ പൂജ്യ ഗിരീഷ് ആപ! ഇന്ന്, പൗഷ് മാസത്തില്‍, നാമെല്ലാവരും ആയ് ശ്രീ സോണല്‍ മായുടെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്. മാതാവ് സോണലിന്റെ അനുഗ്രഹത്താല്‍ ഈ പുണ്യ പരിപാടിയുമായി സഹകരിക്കാന്‍ കഴിഞ്ഞത് തീര്‍ച്ചയായും ഒരു അംഗീകാരമാണ്. മുഴുവന്‍ ചരണ്‍ സമൂഹത്തിനും അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും സോണല്‍ മായുടെ ഭക്തര്‍ക്കും അഭിനന്ദനങ്ങള്‍. ചരണ്‍ സമൂഹത്തിന്റെ ആദരവിന്റെയും കരുത്തിന്റെയും പാരമ്പര്യത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ മധദ ധാം ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. ഞാന്‍ വിനയപൂര്‍വം ശ്രീ ആയുടെ പാദങ്ങളില്‍ എന്നെത്തന്നെ സമര്‍പ്പിക്കുകയും അവര്‍ക്ക് എന്റെ ആദരവ് അര്‍പ്പിക്കുകയും ചെയ്യുന്നു.ആയ് ശ്രീ സൊണാൽ മാതാവിന്റെ ജന്മശതാബ്ദിപരിപാടിയെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു
January 13th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ സൊണാൽ മാതാവിന്റെ ജന്മശതാബ്ദി പരിപാടിയെ അഭിസംബോധന ചെയ്തു.140 കോടി ജനങ്ങൾ നിരവധി മാറ്റങ്ങൾക്ക് വഴി ഒരുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 26th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'ലേക്ക് സ്വാഗതം. ഇന്ന് അതായത് നവംബർ 26 നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ ദിവസമാണ് ഏറ്റവും ഹീനമായ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയൊട്ടാകെ തന്നെയും വിറപ്പിച്ചു നിർത്തി. എന്നാൽ, ഭാരതം സ്വന്തം കഴിവിൽ ആ ആക്രമണത്തിൽ നിന്ന് കരകയറി എന്നുമാത്രമല്ല, ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം ഇന്ന് സ്മരിക്കുന്നു.Sanskrit is not only the language of traditions, it is also the language of our progress and identity: PM Modi
October 27th, 03:55 pm
PM Modi visited Tulsi Peeth in Chitrakoot and performed pooja and darshan at Kanch Mandir. Addressing the gathering, the Prime Minister expressed gratitude for performing puja and darshan of Shri Ram in multiple shrines and being blessed by saints, especially Jagadguru Ramanandacharya. He also mentioned releasing the three books namely ‘Ashtadhyayi Bhashya’, ‘Ramanandacharya Charitam’ and ‘Bhagwan Shri Krishna ki Rashtraleela’ and said that it will further strengthen the knowledge traditions of India. “I consider these books as a form of Jagadguru’s blessings”, he emphasized.PM addresses programme at Tulsi Peeth in Chitrakoot, Madhya Pradesh
October 27th, 03:53 pm
PM Modi visited Tulsi Peeth in Chitrakoot and performed pooja and darshan at Kanch Mandir. Addressing the gathering, the Prime Minister expressed gratitude for performing puja and darshan of Shri Ram in multiple shrines and being blessed by saints, especially Jagadguru Rambhadracharya. He also mentioned releasing the three books namely ‘Ashtadhyayi Bhashya’, ‘Rambhadracharya Charitam’ and ‘Bhagwan Shri Krishna ki Rashtraleela’ and said that it will further strengthen the knowledge traditions of India. “I consider these books as a form of Jagadguru’s blessings”, he emphasized.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ആഗസ്ത് 27 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
August 27th, 11:30 am
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ. 'മന് കി ബാത്തി'ന്റെ ഓഗസ്റ്റ് മാസത്തെ അധ്യായത്തില്‍ ഒരിക്കല്‍കൂടി നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എപ്പോഴെങ്കിലും ശ്രാവണ മാസത്തില്‍ 'മന് കി ബാത്ത്' എന്ന പരിപാടി രണ്ടുതവണ നടന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. എന്നാല്‍, ഇത്തവണ അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. സാവന്‍ എന്നാല്‍ മഹാശിവന്റെ മാസമാണ്, ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും മാസം. ചന്ദ്രയാന്റെ വിജയം ആഘോഷത്തിന്റെ അന്തരീക്ഷത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്തിയിട്ട് മൂന്ന് ദിവസത്തിലധികം ആകുന്നു. ഈ വിജയം വളരെ വലുതാണ്, അതിനെക്കുറിച്ച് എത്ര ചര്‍ച്ച ചെയ്താലും മതിയാവില്ല. ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍, എന്റെ ഒരു പഴയ കവിതയിലെ ചില വരികള്‍ ഞാന്‍ ഓര്‍ക്കുന്നു.ജി20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
August 18th, 02:15 pm
ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ ഇന്ത്യയിലേക്കും എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലേക്കും വളരെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. നിങ്ങളെ സ്വാഗതം ചെയ്യാന്‍ എന്നോടൊപ്പം ചേരുന്നത് 2.4 ദശലക്ഷം ഡോക്ടര്‍മാരും 3.5 ദശലക്ഷം നഴ്സുമാരും 1.3 ദശലക്ഷം പാരാമെഡിക്കല്‍ ജീവനക്കാരും 1.6 ദശലക്ഷം ഫാര്‍മസിസ്റ്റുകളും കൂടാതെ ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുമാണ്.ജി 20 ആരോഗ്യമന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 18th, 01:52 pm
ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.ലോക സംസ്കൃത ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
August 12th, 08:54 pm
ലോക സംസ്കൃത ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. സംസ്കൃതം ജനകീയമാക്കാൻ പ്രവർത്തിക്കുന്നവരുടെ ശ്രമങ്ങളെ അദ്ദേഹം അംഗീകരിച്ചു. സംസ്കൃതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ച മൻ കി ബാത്തിൽ നിന്നുള്ള രണ്ട് സന്ദർഭങ്ങൾ അദ്ദേഹം പങ്കിട്ടു. യുവാക്കൾക്കിടയിൽ സംസ്കൃതത്തിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും അദ്ദേഹം എടുത്തുകാട്ടി.അടിയന്തരാവസ്ഥ ഏർപ്പെടുത്തി ജനാധിപത്യത്തെ ചവിട്ടിമെതിക്കാനുള്ള ശ്രമങ്ങൾ നടന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
June 26th, 11:30 am
മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ അനുസ്മരിച്ചു. ക്രൂരതകൾ ഉണ്ടായിട്ടും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഒട്ടും ഇളക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ മേഖലയിൽ വർധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം, കായികം, ഇന്ത്യയുടെ പാരമ്പര്യങ്ങൾ, സംസ്കാരം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ശുചിത്വത്തിനും ജലസംരക്ഷണത്തിനും വേണ്ടിയുള്ള പൗരന്മാരുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.Indian freedom struggle blessed with energy of equality, humanity & spiritualism received from the Saints: PM
February 05th, 05:54 pm
Prime Minister Narendra Modi dedicated to the nation the ‘Statue of Equality’ in Hyderabad. The 216-feet tall Statue of Equality commemorates the 11th century Bhakti Saint Sri Ramanujacharya, who promoted the idea of equality in all aspects of living including faith, caste and creed.