പ്രധാനമന്ത്രി മോദി വാരാണസിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തു
May 30th, 02:32 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസിയിലെ വോട്ടർമാരുമായി വീഡിയോ സന്ദേശത്തിലൂടെ ആശയവിനിമയം നടത്തി. ബാബ വിശ്വനാഥൻ്റെ അപാരമായ കൃപയും കാശിയിലെ ജനങ്ങളുടെ അനുഗ്രഹവും കൊണ്ടുമാത്രമാണ് ഈ നഗരത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാശിക്കൊപ്പം പുതിയതും വികസിതവുമായ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ പരാമർശിച്ച പ്രധാനമന്ത്രി, കാശി നിവാസികളോട്, പ്രത്യേകിച്ച് യുവജനങ്ങളോടും, സ്ത്രീകളോടും, കർഷകരോടും ജൂൺ 1 ന് റെക്കോഡ് സംഖ്യയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു.അമേഠി സന്‍സദ് ഖേല്‍ പ്രതിയോഗിത 2023 ന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
October 13th, 01:00 pm
അമേഠിയിലെ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് ആശംസകള്‍! നിങ്ങള്‍ക്കൊപ്പംഅമേഠിയിലെ അമേഠി സന്‍സദ് ഖേല്‍-കൂട് പ്രതിയോഗിതയുടെ സമാപനത്തില്‍ ഉണ്ടാകാന്‍ കഴിഞ്ഞത് ഞാന്‍ വളരെ വിശിഷ്ടമായി കരുതുന്നു. നമ്മുടെ രാജ്യത്തെ കായിക വിനോദങ്ങള്‍ക്ക് മംഗളകരമായതാണ് ഈ മാസം. ഏഷ്യന്‍ ഗെയിംസില്‍ നമ്മുടെ കായികതാരങ്ങള്‍ മെഡലുകളുടെ സെഞ്ച്വറി നേടി. ഈ കായിക ഇനങ്ങളില്‍ പോലും അമേഠിയില്‍ നിന്നുള്ള കായികതാരങ്ങള്‍ തങ്ങളുടെ പ്രതിഭ പ്രദര്‍ശിപ്പിച്ചു. സന്‍സദ് ഖേല്‍-കൂട് പ്രതിയോഗിതയില്‍ പങ്കെടുത്ത എല്ലാ കായികതാരങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ മത്സരം നല്‍കിയ പുതിയ ഊര്‍ജവും ആത്മവിശ്വാസവും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടാകണം, നിങ്ങള്‍ക്ക് മാത്രമല്ല, പ്രദേശത്തുടനീളമുള്ള ആളുകള്‍ക്കും അത് അനുഭവപ്പെടുന്നുണ്ടാകും, അതിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അത് എനിക്കും അത് അനുഭവപ്പെടുന്നു. ഈ ഉത്സാഹവും ആത്മവിശ്വാസവും നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും വേണം, നനച്ചുകൊടുക്കുക, വളരാന്‍ അനുവദിക്കുക. കഴിഞ്ഞ 25 ദിവസങ്ങളില്‍ നിങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ നിങ്ങളുടെ കായിക ജീവിതത്തിന് ഒരു സുപ്രധാന മുതല്‍ക്കൂട്ടാണ്. അദ്ധ്യാപകര്‍, മേല്‍നോട്ടക്കാര്‍, സ്‌കൂള്‍, കോളേജ് പ്രതിനിധികള്‍ എന്നീ നിലകളിലെ പങ്കുവഹിച്ചുകൊണ്ട് ഇന്ന്, മഹത്തായ സംഘടിതപ്രവര്‍ത്തനത്തിലൂടെ യുവകായികതാരങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഒരു ലക്ഷത്തിലധികം കായികതാരങ്ങള്‍, പ്രത്യേകിച്ചും ഇത്രയും ചെറിയ പ്രദേശത്ത് ഒത്തുചേരുന്നത് തന്നെ ശ്രദ്ധേയമായ നേട്ടമാണ്. ഈ പരിപാടി ഇത്രയധികം വിജയിപ്പിച്ച അമേഠി പാര്‍ലമെന്റ് അംഗം സ്മൃതി ഇറാനി ജിക്ക് ഞാന്‍ പ്രത്യേക ആശംസകള്‍ നേരുന്നു.അമേഠി സന്‍സദ് ഖേല്‍ പ്രതിയോഗിത 2023 ന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 13th, 12:40 pm
അമേഠി സന്‍സദ് ഖേല്‍ പ്രതിയോഗിത 2023 ല്‍ പങ്കെടുക്കുന്നവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത് ഒരു പ്രത്യേക അനുഭൂതി നല്‍കുന്നുണ്ടെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങള്‍ നൂറിലേറെ മെഡലുകള്‍ നേടിയ ഈ മാസം രാജ്യത്തെ കായികരംഗത്തിന് മംഗളകരമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അമേഠി സന്‍സദ് ഖേല്‍ പ്രതിയോഗിതയില്‍ പങ്കെടുത്തുകൊണ്ട് അമേഠിയില്‍ നിന്നുള്ള നിരവധി കളിക്കാരും ഈ പരിപാടികള്‍ക്കിടയില്‍ തങ്ങളുടെ കായിക കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഈ മത്സരത്തില്‍ നിന്ന് കായികതാരങ്ങള്‍ക്ക് ലഭിച്ച പുതിയ ഊര്‍ജവും ആത്മവിശ്വാസവും അനുഭവിക്കാന്‍ കഴിയുമെന്നും ഈ ഉത്സാഹത്തെ കൈപിടിയില്‍ ഒതുക്കാനും മികച്ച ഫലങ്ങള്‍ ഒരുക്കാനുമുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ''കഴിഞ്ഞ 25 ദിവസങ്ങളില്‍ നിങ്ങള്‍ നേടിയ അനുഭവം നിങ്ങളുടെ കായിക ജീവിതത്തിന് വലിയ മുതല്‍ക്കൂട്ടാണ്'', പ്രധാനമന്ത്രി പറഞ്ഞു. അദ്ധ്യാപകന്‍, പരിശീലകന്‍, സ്‌കൂള്‍ അല്ലെങ്കില്‍ കോളേജ് പ്രതിനിധി എന്നീ നിലകളിലൊക്കെ മഹത്തായ ഈ സംഘടിതപ്രവര്‍ത്തനത്തില്‍ ചേര്‍ന്നുകൊണ്ട് ഈ യുവ കളിക്കാരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഓരോ വ്യക്തിയെയും അഭിനന്ദിക്കാനും അദ്ദേഹം ഈ അവസരം വിനിയോഗിച്ചു. ഒരു ലക്ഷത്തിലധികം കളിക്കാര്‍ ഒത്തുചേരുന്നത് തന്നെ വലിയ കാര്യമാണെന്നതിന് അടിവരയിട്ട അദ്ദേഹം, ഈ പരിപാടി വിജയിപ്പിച്ചതിന് അമേഠി എം.പി സ്മൃതി ഇറാനി ജിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.