വാരണാസിയിലെ ബിഎച്ച്യുവില്‍ നടന്ന സന്‍സദ് സംസ്‌കൃത പ്രതിയോഗിത സമ്മാന വിതരണ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 23rd, 11:00 am
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കാശി വിദ്വത് പരിഷത്ത് അധ്യക്ഷന്‍ പ്രൊഫസര്‍ വസിഷ്ഠ് ത്രിപാഠി ജി, കാശി വിശ്വനാഥ് ന്യാസ് പരിഷത്ത് അധ്യക്ഷന്‍ പ്രൊഫസര്‍ നാഗേന്ദ്ര ജി, സംസ്ഥാന മന്ത്രിമാരെ, മറ്റു വിശിഷ്ട വ്യക്തികളെ, ബഹുമാനപ്പെട്ട പണ്ഡിതരെ, സഹോദരീ സഹോദരന്‍മാരെ,പ്രധാനമന്ത്രി വാരാണസി ബിഎച്ച്യുവിലെ സ്വതന്ത്ര സഭാഗറില്‍ സന്‍സദ് സംസ്‌കൃത പ്രതിയോഗിതയുടെ സമ്മാന വിതരണ ചടങ്ങില്‍ പങ്കെടുത്തു
February 23rd, 10:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാരാണസി ബിഎച്ച്യുവിലെ സ്വതന്ത്ര സഭാഗറില്‍ നടന്ന സന്‍സദ് സംസ്‌കൃത പ്രതിയോഗിതയുടെ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു. കാശി സന്‍സദ് പ്രതിയോഗിതയെക്കുറിച്ചുള്ള ലഘുലേഖയും കോഫി ടേബിള്‍ ബുക്കും അദ്ദേഹം പ്രകാശനം ചെയ്തു. കാശി സന്‍സദ് ഗ്യാന്‍ പ്രതിയോഗിത, കാശി സന്‍സദ് ഫോട്ടോഗ്രാഫി പ്രതിയോഗിത, കാശി സന്‍സദ് സംസ്‌കൃത പ്രതിയോഗിത എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വാരാണസിയിലെ സംസ്‌കൃത വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍, യൂണിഫോമുകള്‍, സംഗീതോപകരണങ്ങള്‍, മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയും പ്രധാനമന്ത്രി വിതരണം ചെയ്തു. കാശി സന്‍സദ് ഫോട്ടോഗ്രാഫി പ്രതിയോഗിത ചിത്രശാല സന്ദര്‍ശിച്ച അദ്ദേഹം 'സന്‍വര്‍ത്തി കാശി' എന്ന വിഷയത്തില്‍ ചിത്രങ്ങളുമായി പങ്കെടുത്തവരുമായി സംവദിക്കുകയും ചെയ്തു.പാലി സന്‍സദ് ഖേല്‍ മഹാമേളയില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
February 03rd, 12:00 pm
പാലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ കളിക്കാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കായികരംഗത്ത് ഒരിക്കലും നഷ്ടമില്ല. സ്‌പോര്‍ട്‌സില്‍, ഒന്നുകില്‍ നിങ്ങള്‍ വിജയിക്കും അല്ലെങ്കില്‍ നിങ്ങള്‍ പഠിക്കും. അതിനാല്‍, എല്ലാ കായിക പ്രതിഭകള്‍ക്കും ഒപ്പം അവിടെ സന്നിഹിതരായ അവരുടെ പരിശീലകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.പ്രധാനമന്ത്രി പാലി സാൻസദ് ഖേല്‍ മഹാകുംഭിനെ അഭിസംബോധന ചെയ്തു
February 03rd, 11:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ പാലി സാന്‍സദ് ഖേല്‍ മഹാകുംഭിനെ അഭിസംബോധന ചെയ്തു. തങ്ങളുടെ ശ്രദ്ധേയമായ കായിക കഴിവുകള്‍ പ്രകടിപ്പിച്ചതിന് പങ്കെടുത്ത എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. “കായികരംഗത്ത് ഒരിക്കലും തോല്‍വിയില്ല; ഒന്നുകില്‍ ജയിക്കും, അല്ലെങ്കില്‍ പഠിക്കും. അതിനാല്‍, എല്ലാ കളിക്കാര്‍ക്കും മാത്രമല്ല, അവിടെയുള്ള പരിശീലകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു”- അദ്ദേഹം പറഞ്ഞു”.