മണിപ്പൂർ സംഗായ് ഫെസ്റ്റിവലിനുള്ള പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

November 30th, 05:40 pm

കൊറോണ ബാധയെ തുടർന്ന് രണ്ട് വർഷത്തിന് ശേഷമാണ് സംഗായ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഇത് മുമ്പെന്നത്തേക്കാളും ഗംഭീരമായി വന്നതിൽ എനിക്ക് സന്തോഷമുണ്ട്. മണിപ്പൂരിലെ ജനങ്ങളുടെ മനസ്സും ആവേശവും ഇത് കാണിക്കുന്നു. പ്രത്യേകിച്ചും, മണിപ്പൂർ ഗവൺമെന്റ് ഇത്രയും വിശാല വീക്ഷണത്തോടെ അത് സംഘടിപ്പിച്ച രീതി ശരിക്കും പ്രശംസനീയമാണ്! മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ജിയെയും അദ്ദേഹത്തിന്റെ മൊത്തം ഗവണ്മെന്റിനെയും ഞാൻ അഭിനന്ദിക്കുന്നു.

മണിപ്പൂർ സംഗായ് മേളയെ വീഡിയോസന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

November 30th, 05:20 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ മണിപ്പൂർ സംഗായ് മേളയെ അഭിസംബോധനചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ഉത്സവമായി അറിയപ്പെടുന്ന മണിപ്പൂർ സംഗായ് മേള മണിപ്പൂരിനെ ലോകോത്തര വിനോദസഞ്ചാരകേന്ദ്രമായി ഉയർത്താൻ സഹായിക്കുന്നു. മണിപ്പൂരിൽ മാത്രം കാണപ്പെടുന്ന, മണിപ്പൂരിന്റെ സംസ്ഥാനമൃഗമായ, നെറ്റിയിൽ കൊമ്പുള്ളതുപോലുള്ള മാനായ സംഗായിയുടെ പേരിലാണ് ഈ ഉത്സവം അറിയപ്പെടുന്നത്.