കൊറോണ കാലഘട്ടം വൈദഗ്ധ്യത്തിന്റെയും, പുതിയ കഴിവുകളും അധിക വൈദഗ്ധ്യവും നേടുന്നതിന്റെയും പ്രാധാന്യം തെളിയിച്ചു: പ്രധാനമന്ത്രി
June 18th, 09:45 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ 'കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്ക്' പ്രധാനമന്ത്രി തുടക്കം കുറിച്ചുച്ചു. രാജ്യത്ത് ഒരു ലക്ഷം മുന്നണിപ്പോരാളികളെ സജ്ജമാക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുകയാണെന്ന് ചടങ്ങിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങളിൽ പരിപാടി ആരംഭിക്കും.'കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്ക്' പ്രധാനമന്ത്രി തുടക്കം കുറിച്ചു
June 18th, 09:43 am
'കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്ക്' പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തുടക്കം കുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം. 26 സംസ്ഥാനങ്ങളിലായി 111 കേന്ദ്രങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. മുന്നണിപ്പോരാളികളായ ഒരു ലക്ഷത്തോളം പേര്‍ക്ക് ഈ സംരംഭത്തില്‍ പരിശീലനം നല്‍കും. കേന്ദ്ര നൈപുണ്യ വികസന-സംരംഭക മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ, മറ്റ് കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, വിദഗ്ധര്‍, മറ്റ് കൂട്ടാളികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.‘കോവിഡ് 19 മുൻനിര പോരാളികൾക്കായുള്ള നൈപുണ്യ വികസന ക്രാഷ് കോഴ്‌സ് പരിപാടി പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും
June 16th, 02:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ജൂൺ 18 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ‘ ‘കോവിഡ് 19 മുൻനിര പോരാളികൾക്കായുള്ള നൈപുണ്യ വികസന ക്രാഷ് കോഴ്‌സ് പരിപാടിയുടെ സമാരംഭം കുറിക്കും. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങളിൽ പരിപാടി ആരംഭിക്കും. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.