ടാൻസാനിയ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ഇന്ത്യയും ടാൻസാനിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ സമാരംഭവേളയിൽ (2023 ഒക്ടോബർ 8-10) നടത്തിയ സംയുക്ത പ്രസ്താവന
October 09th, 06:57 pm
ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ ക്ഷണപ്രകാരം ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസൻ, 2023 ഒക്ടോബർ 8 മുതൽ 10 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. വിദേശകാര്യ - കിഴക്കൻ ആഫ്രിക്കൻ സഹകരണമന്ത്രി ജനുവരി മകാംബ (എംപി), വിവിധ മേഖലകളിൽ നിന്നുള്ള മറ്റ് അംഗങ്ങൾ, മുതിർന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥർ, ടാൻസാനിയ വ്യവസായ സമൂഹത്തിലെ അംഗങ്ങൾ എന്നിവരുൾപ്പെടുന്ന ഉന്നതതല പ്രതിനിധി സംഘവും പ്രസിഡന്റ് സാമിയ സുലുഹു ഹസനെ അനുഗമിച്ചു.ടാൻസാനിയ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന
October 09th, 12:00 pm
ടാൻസാനിയയുടെ പ്രസിഡന്റെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. എന്നാൽ അവർ ഇന്ത്യയുമായും ഇന്ത്യയിലെ ജനങ്ങളുമായും വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു.