We have begun a new journey of Amrit Kaal with firm resolve of Viksit Bharat: PM Modi
December 09th, 01:30 pm
PM Modi addressed the event at Ramakrishna Math in Gujarat via video conferencing. Remarking that the the potential of a fruit from a tree is identified by its seed, the Prime Minister said Ramakrishna Math was such a tree, whose seed contains the infinite energy of a great ascetic like Swami Vivekananda. He added that this was the reason behind its continuous expansion and the impact it has on humanity was infinite and limitless.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ രാമകൃഷ്ണ മഠം സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്തു
December 09th, 01:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ രാമകൃഷ്ണ മഠത്തിൽ നടന്ന ചടങ്ങിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ശ്രീമത് സ്വാമി ഗൗതമാനന്ദ ജി മഹാരാജ്, ഇന്ത്യയിലും വിദേശത്തുമുള്ള രാമകൃഷ്ണ മഠത്തിലെയും മിഷനിലെയും ആദരണീയരായ സന്ന്യാസിമാർ, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർക്ക് ശ്രീ മോദി ആശംസകൾ അറിയിച്ചു. ശാരദാ ദേവി, ഗുരുദേവ് രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ എന്നിവർക്കു ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു. ശ്രീമത് സ്വാമി പ്രേമാനന്ദ മഹാരാജിന്റെ ജന്മവാർഷിക ദിനത്തിലാണ് ഇന്നത്തെ പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.We are working fast in every sector for the development of Odisha: PM Modi at Odisha Parba 2024
November 24th, 08:48 pm
PM Modi addressed Odisha Parba 2024, celebrating Odisha's rich cultural heritage. He paid tribute to Swabhaba Kabi Gangadhar Meher on his centenary, along with saints like Dasia Bauri, Salabega, and Jagannath Das. Highlighting Odisha's role in preserving India's cultural persity, he shared the inspiring tale of Lord Jagannath leading a battle and emphasized faith, unity, and pine guidance in every endeavor.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു
November 24th, 08:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത ഒഡിഷയിലെ എല്ലാ സഹോദരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഈ വർഷം ‘സ്വഭാവ് കവി’ ഗംഗാധർ മെഹറിന്റെ ചരമശതാബ്ദിയാണെന്നു പറഞ്ഞ ശ്രീ മോദി, കവിക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. ഭക്ത ദാസിയ ബാവുരി, ഭക്ത സാലബേഗ, ഒറിയ ഭാഗവത രചയിതാവ് ശ്രീ ജഗന്നാഥ ദാസ് എന്നിവക്കും ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.വാഷിമിൽ ബഞ്ജാര സമുദായത്തിൽ നിന്നുള്ള സന്യാസിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി
October 05th, 05:47 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാഷിമിൽ ബഞ്ജാര സമുദായത്തിൽ നിന്നുള്ള സന്യാസിമാരെ കണ്ടു. സമൂഹത്തെ സേവിക്കാനുള്ള അവരുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.യുപിയിലെ സംഭാലില്‍ ശ്രീ കല്‍ക്കി ധാമിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 19th, 11:00 am
എല്ലാ വിശുദ്ധന്മാരോടും അവരുടെ സ്ഥാനങ്ങള്‍ സ്വീകരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഉത്തര്‍പ്രദേശിലെ ഊര്‍ജ്ജസ്വലനായ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, പൂജ്യ ശ്രീ അവധേശാനന്ദ് ഗിരി ജി, കല്‍ക്കിധാം മേധാവി, ആചാര്യ പ്രമോദ് കൃഷ്ണം ജി, പൂജ്യ സ്വാമി കൈലാസാനന്ദ് ബ്രഹ്‌മചാരി ജി, പൂജ്യ സദ്ഗുരു ശ്രീ ഋതേശ്വര് ജി, ഭാരതത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ധാരാളമായി എത്തിച്ചേര്‍ന്ന ആദരണീയരായ സന്യാസിമാരേ, എന്റെ പ്രിയ ഭക്ത സഹോദരീ സഹോദരന്മാരേ!ഉത്തര്‍പ്രദേശിലെ സംഭാലില്‍ ശ്രീ കല്‍ക്കി ധാം ക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
February 19th, 10:49 am
ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ശ്രീ കല്‍ക്കി ധാം ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. ശ്രീ കല്‍ക്കിധാം ക്ഷേത്രത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ആചാര്യ പ്രമോദ് കൃഷ്ണം ചെയര്‍മാനായ ശ്രീ കല്‍ക്കി ധാം നിര്‍മ്മാണ ട്രസ്റ്റാണ് ശ്രീ കല്‍ക്കി ധാം നിര്‍മ്മിക്കുന്നത്. നിരവധി സന്യാസിമാരും മതനേതാക്കളും മറ്റ് പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.ശ്രീരാമക്ഷേത്ര സ്‌പെഷ്യല്‍ സ്റ്റാംപും പുസ്തകവും പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നല്‍കിയ വിഡിയോ സന്ദേശം
January 18th, 02:10 pm
ഇന്ന്, ശ്രീരാമമന്ദിറിന്റെ പ്രതിഷ്ഠാ (പ്രാണപ്രതിഷ്ഠ) ചടങ്ങുമായി ബന്ധപ്പെട്ട മറ്റൊരു ശ്രദ്ധേയമായ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലൂടെ ഞാന്‍ ആദരിക്കപ്പെട്ടിരിക്കുകയാണ്. ലോകത്താകമാനംനിന്നായി ഭഗവാന്‍ ശ്രീരാമനും സമര്‍പ്പിക്കപ്പെട്ട തപാല്‍ സ്റ്റാംപുകളഉടെ ആല്‍ബത്തിനൊപ്പം ശ്രീരാമ ജന്‍മഭൂമി ക്ഷേത്രത്തിനു സമര്‍പ്പിച്ച ആറു പ്രത്യേക തപാല്‍സ്റ്റാംപുകള്‍ പ്രകാശിപ്പിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തും വിദേശത്തുമുള്ള എല്ലാ ശ്രീരാമ ഭക്തരെയും എല്ലാ പൗരന്‍മാരെയും ഞാന്‍ അഭിനന്ദിക്കുന്നു.ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന് സ്മരണാർത്ഥം സമര്‍പ്പിച്ച ആറ് തപാല്‍ സ്റ്റാമ്പുകള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു
January 18th, 02:00 pm
ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന് സ്മരണാർത്ഥം സമര്‍പ്പിച്ച ആറ് പ്രത്യേക തപാല്‍ സ്റ്റാമ്പുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രകാശനം ചെയ്തു. കൂടാതെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നേരത്തെ പുറത്തിറക്കിയ ശ്രീരാമനുമായി ബന്ധപ്പെട്ട സമാനമായ സ്റ്റാമ്പുകള്‍ അടങ്ങിയ ആല്‍ബവും പുറത്തിറക്കി. ഭാരതത്തിലും വിദേശത്തുമുള്ള എല്ലാ ശ്രീരാമ ഭക്തരെയും അദ്ദേഹം ഈ അവസരത്തില്‍ അഭിനന്ദിച്ചു.മൈലാപ്പൂരിലെ ശ്രീരാമകൃഷ്ണ മഠത്തിന്റെ 125-ാം വാർഷിക ആഘോഷങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 08th, 04:47 pm
നിങ്ങളോടൊപ്പം ചേരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. രാമകൃഷ്ണ മഠം ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു സ്ഥാപനമാണ്. അത് എന്റെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ സ്ഥാപനം അതിന്റെ സേവനത്തിന്റെ 125-ാം വാർഷികം ചെന്നൈയിൽ ആഘോഷിക്കുകയാണ്. ഇത് എന്റെ സന്തോഷത്തിന്റെ മറ്റൊരു കാരണത്തിലേക്ക് എന്നെ എത്തിക്കുന്നു. എനിക്ക് വലിയ സ്നേഹമുള്ള തമിഴ് ജനതയുടെ ഇടയിലാണ് ഞാൻ. എനിക്ക് തമിഴ് ഭാഷയും തമിഴ് സംസ്കാരവും ചെന്നൈയുടെ പ്രകമ്പനവും ഇഷ്ടമാണ്. ഇന്ന് വിവേകാനന്ദ ഭവനം സന്ദർശിക്കാൻ അവസരം ലഭിച്ചു. സ്വാമി വിവേകാനന്ദൻ തന്റെ പ്രസിദ്ധമായ പാശ്ചാത്യ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം ഇവിടെ താമസിച്ചിരുന്നു. ഇവിടെയുള്ള ധ്യാനം ഒരു പ്രത്യേക അനുഭവമായിരുന്നു. എനിക്ക് പ്രചോദനവും ഊർജ്ജസ്വലതയും തോന്നുന്നു. ഇവിടെ ആധുനിക സാങ്കേതിക വിദ്യയിലൂടെ പ്രാചീനമായ ആശയങ്ങൾ യുവതലമുറയിലേക്ക് എത്തുന്നത് കാണുന്നതിൽ എനിക്കും സന്തോഷമുണ്ട്.ശ്രീരാമകൃഷ്ണ മഠത്തിന്റെ 125-ാം വാര്‍ഷിക ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു
April 08th, 04:45 pm
തമിഴ്‌നാട്ടില്‍ ചെന്നൈയിലെ വിവേകാനന്ദ ഹൗസിലെ ശ്രീരാമകൃഷ്ണ മഠത്തിന്റെ 125-ാം വാര്‍ഷിക ആഘോഷങ്ങളില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. യോഗസ്ഥലത്ത് എത്തിയ പ്രധാനമന്ത്രി, സ്വാമി വിവേകാനന്ദന്റെ മുറിയില്‍ പുഷ്പാര്‍ച്ചനയും പൂജയും ധ്യാനവും നടത്തി. തദ്ദവസരത്തില്‍ വിശുദ്ധ ത്രയത്തെക്കുറിച്ചുള്ള ഒരു പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.അഹമ്മദാബാദിൽ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
December 14th, 05:45 pm
പരമപൂജ്യ മഹന്ത് സ്വാമിജി, ബഹുമാനപ്പെട്ട സന്യാസിമാർ, ഗവർണർ, മുഖ്യമന്ത്രി, 'സത്സംഗ' കുടുംബത്തിലെ എല്ലാ അംഗങ്ങളും! ഈ ചരിത്രസംഭവത്തിന് സാക്ഷിയാകാനും നല്ല കൂട്ടുകെട്ടിലാകാനുമുള്ള ഭാഗ്യം ലഭിച്ചത് എന്റെ ഭാഗ്യമാണ്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഇത്രയും വലിയൊരു പരിപാടി! ഈ പ്രോഗ്രാം സംഖ്യയുടെ കാര്യത്തിൽ മാത്രമല്ല, സമയത്തിന്റെ കാര്യത്തിലും വളരെ വലുതാണ്. ഞാൻ ഇവിടെ ചിലവഴിച്ച സമയം, ഇവിടെ ഒരു ദൈവികത ഉണ്ടെന്ന് എനിക്ക് തോന്നുന്നു. പ്രമേയങ്ങളുടെ മഹത്വം ഇവിടെയുണ്ട്. ഈ കാമ്പസ് നമ്മുടെ ചെറുപ്പക്കാർക്കും പ്രായമായവർക്കും നമ്മുടെ പാരമ്പര്യം, പൈതൃകം, വിശ്വാസം, ആത്മീയത, പാരമ്പര്യം, സംസ്കാരം, പ്രകൃതി എന്നിവ ഉൾക്കൊള്ളുന്നു. ഇന്ത്യയുടെ എല്ലാ നിറങ്ങളും ഇവിടെ കാണാം. ഈ അവസരത്തിൽ, ഈ സംഭവത്തെ വിഭാവനം ചെയ്യാനുള്ള അവരുടെ കഴിവിനും ആ ദർശനം യാഥാർത്ഥ്യമാക്കാൻ അവർ നടത്തിയ പരിശ്രമങ്ങൾക്കും ബഹുമാനപ്പെട്ട എല്ലാ വിശുദ്ധരുടെയും കാൽക്കൽ ഞാൻ വണങ്ങുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ അവരെ അഭിനന്ദിക്കുന്നു. ബഹുമാനപ്പെട്ട മഹന്ത് സ്വാമിജിയുടെ അനുഗ്രഹാശിസ്സുകളോടെ ഇത്തരമൊരു മഹത്തായ പരിപാടി നടത്തുന്നത് രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധ ആകർഷിക്കുക മാത്രമല്ല, വരും തലമുറകളെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും.PM addresses inaugural function of Pramukh Swami Maharaj Shatabdi Mahotsav
December 14th, 05:30 pm
PM Modi addressed the inaugural function of Pramukh Swami Maharaj Shatabdi Mahotsav in Ahmedabad. “HH Pramukh Swami Maharaj Ji was a reformist. He was special because he saw good in every person and encouraged them to focus on these strengths. He helped every inpidual who came in contact with him. I can never forget his efforts during the Machchhu dam disaster in Morbi”, the Prime Minister said.പൂനെയിലെ ദേഹുവിലെ ജഗദ്ഗുരു ശ്രീശാന്ത് തുക്കാറാം മഹാരാജ് ശിലാ മന്ദിറിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 14th, 01:46 pm
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാര്‍ ജി, പ്രതിപക്ഷ നേതാവ് ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, മുന്‍ മന്ത്രി ശ്രീ ചന്ദ്രകാന്ത് പാട്ടീല്‍ ജി, വാര്‍ക്കാരി സന്യാസി ശ്രീ മുരളി ബാബ കുരേകര്‍ ജി, ജഗദ്ഗുരു ശ്രീശാന്ത് തുക്കാറാം മഹാരാജ് സന്‍സ്ഥാന്‍ ചെയര്‍മാന്‍ നിതിന്‍ മോര്‍ ജി, ആദ്ധ്യാത്മിക അഘാഡി പ്രസിഡന്റ് ആചാര്യ ശ്രീ തുഷാര്‍ ഭോസാലെ , ഇവിടെ സന്നിഹിതരായ വിശുദ്ധരേ, സഹോദരീ സഹോദരന്‍മാരേ,PM Modi inaugurates Jagatguru Shrisant Tukaram Maharaj Temple in Dehu, Pune
June 14th, 12:45 pm
PM Modi inaugurated Jagatguru Shrisant Tukaram Maharaj Temple in Dehu, Pune. The Prime Minister remarked that India is eternal because India is the land of saints. In every era, some great soul has been descending to give direction to our country and society.അഹിംസ യാത്ര സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 27th, 02:31 pm
ഇവിടെ ചടങ്ങിൽ സന്നിഹിതരായിട്ടുള്ള ആചാര്യ ശ്രീ മഹാശ്രമൻ ജി, ആദരണീയരായ സന്യാസിമാരേ ഭക്തജനങ്ങളേ .... ആയിരക്കണക്കിന് വർഷങ്ങളായി ഋഷിമാരുടെയും സന്യാസിമാരുടെയും ആചാര്യന്മാരുടെയും മഹത്തായ പാരമ്പര്യമുള്ള നാടാണ് നമ്മുടെ ഭാരതം. കാലത്തിന്റെ കെടുതികൾ ഉയർത്തിയ നിരവധി വെല്ലുവിളികൾക്കിടയിലും ഈ പാരമ്പര്യം തഴച്ചുവളർന്നു. ഇവിടെ, ‘ചരവേതി-ചരവേതി’ (ചലിച്ചുകൊണ്ടേയിരിക്കുക, ചലിക്കുക) എന്ന മന്ത്രം നമുക്ക് നൽകുന്നത് ആചാര്യനാണ്; 'ചരവേതി-ചരവേതി' എന്ന മന്ത്രത്താൽ ജീവിക്കുന്നവൻ. ശ്വേതാംബര-തേരാപന്ത്, ചരിവേതി-ചരൈവേതി, ശാശ്വതമായ ചലനാത്മകത എന്നിവയുടെ മഹത്തായ പാരമ്പര്യത്തിന് പുതിയ ഉയരങ്ങൾ നൽകി. 'കാലതാമസം ഇല്ലാതാക്കൽ' ആയിരുന്നു ആചാര്യ ഭിക്ഷുവിന്റെ ആത്മീയ പ്രമേയം.പ്രധാനമന്ത്രി അഹിംസ യാത്രയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തു
March 27th, 02:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്വേതാംബര തേരാപന്തിന്റെ അഹിംസ യാത്രാ സമാപന സമ്മേളനത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു.'സ്ത്രീകളുടെ പുരോഗതി എല്ലായ്‌പ്പോഴും രാജ്യത്തിന്റെ ശാക്തീകരണത്തിനു കരുത്തേകുന്നു'': പ്രധാനമന്ത്രി മോദി
March 08th, 06:03 pm
കച്ചില്‍ നടന്ന അന്താരാഷ്ട്ര വനിതാദിനസെമിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു.ഇവിടത്തെ സ്ത്രീകള്‍ കഠിനമായ സ്വാഭാവിക വെല്ലുവിളികളെ നേരിട്ടു ജീവിക്കാന്‍ സമൂഹത്തെ മുഴുവന്‍ പഠിപ്പിച്ചു; പോരാടാന്‍ പഠിപ്പിച്ചു; ജയിക്കാന്‍ പഠിപ്പിച്ചു''- അദ്ദേഹം പറഞ്ഞു. ജലസംരക്ഷണത്തിനായുള്ള പ്രയത്‌നത്തില്‍ കച്ചിലെ സ്ത്രീകളുടെ പങ്കിനെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. അതിര്‍ത്തിഗ്രാമത്തില്‍ നടന്ന ഈ പരിപാടിയില്‍, 1971-ലെ യുദ്ധത്തില്‍ പ്രദേശത്തെ സ്ത്രീകള്‍ നല്‍കിയ സംഭാവനകളെയും പ്രധാനമന്ത്രി അനുസ്മരിച്ചു.കച്ചില്‍ അന്താരാഷ്ട്ര വനിതാദിന സെമിനാറിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
March 08th, 06:00 pm
കച്ചില്‍ നടന്ന അന്താരാഷ്ട്ര വനിതാദിനസെമിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു.ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ വിജയ് സങ്കൽപ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 12th, 01:31 pm
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ആവർത്തിച്ചു, “ഉത്തരാഖണ്ഡ് 100% ആദ്യ ഡോസ് വാക്സിനേഷൻ റെക്കോർഡ് സമയത്തിനുള്ളിൽ കൈവരിച്ചു. ഈ അവബോധത്തിനും വിശ്വസ്തതയ്ക്കും ഞാൻ ഇവിടെയുള്ള ആളുകളെ അഭിനന്ദിക്കുന്നു. നിങ്ങളുടെ യുവ മുഖ്യമന്ത്രി ധാമി ജിയെ ഞാൻ അഭിനന്ദിക്കുന്നു. മലയോര മേഖലകളിൽ വാക്സിൻ എത്തില്ലെന്ന് പറഞ്ഞിരുന്നവരുടെ വായ അടപ്പിച്ചിരിക്കുകയാണ് നിങ്ങളുടെ മുഖ്യമന്ത്രിയുടെ പ്രവൃത്തി.