ഷിർദ്ദിയിൽ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം, ഉദ്ഘാടനം, സമർപ്പണം എന്നിവയിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന
October 26th, 03:46 pm
മഹാരാഷ്ട്ര ഗവർണർ ശ്രീ രമേഷ് ബൈസ് ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ജി, അജിത് ജി, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, എന്റെ കുടുംബാംഗങ്ങൾ എന്നിവർ ഇവിടെ ഒത്തുകൂടിയിരിക്കുന്നു .മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിയില്‍ 7500 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു
October 26th, 03:45 pm
മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ ഷിര്‍ദിയില്‍ ആരോഗ്യം, റെയില്‍, റോഡ്, എണ്ണ, വാതകം തുടങ്ങിയ മേഖലകളില്‍ ഏകദേശം 7500 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. അഹമ്മദ്‌നഗര്‍ സിവില്‍ ഹോസ്പിറ്റലിലെ ആയുഷ് ഹോസ്പിറ്റല്‍; കുര്‍ദുവാദി-ലാത്തൂര്‍ റോഡ് റെയില്‍വേ സെക്ഷന്റെ വൈദ്യുതീകരണം (186 കി.മീ); ബോര്‍ഗാവിനെ ഭുസാവലുമായി ബന്ധിപ്പിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ (24.46 കി.മീ); എന്‍.എച്ച്166 (പാക്കേജ്-1) ന്റെ സാംഗ്ലി മുതല്‍ ബോര്‍ഗാവ് വരെയുള്ള ഭാഗം നാലു വരിയാക്കല്‍; ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മന്‍മാഡ് ടെര്‍മിനലില്‍ അധിക സൗകര്യങ്ങള്‍ എന്നിവ വിവിധ വികസന പദ്ധതികളില്‍ ഉള്‍പ്പെടുന്നു. അഹമ്മദ്‌നഗര്‍ സിവില്‍ ഹോസ്പിറ്റലില്‍ മാതൃ-ശിശു ആരോഗ്യ വിഭാഗത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡുകളും സ്വാമിത്വ കാര്‍ഡുകളും ശ്രീ മോദി വിതരണം ചെയ്തു.ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയില്‍ സായ് ഹിറ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 04th, 11:00 am
പുട്ടപര്‍ത്തി പലതവണ സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഒരിക്കല്‍കൂടി നിങ്ങളെ കാണാനും ഇടപഴകാനും അതോടൊപ്പം ഇന്ന് അവിടെ സന്നിഹിതനായി ഈ പരിപാടിയുടെ ഭാഗമാകാനും ഞാന്‍ ശരിക്കും ആഗ്രഹിച്ചു. എന്നിരുന്നാലും, എന്റെ തിരക്കുകള്‍ കാരണം എനിക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല. എന്നെ ക്ഷണിക്കുമ്പോള്‍ ഭായി രത്നാകര്‍ ജി പറഞ്ഞു, 'ഒരിക്കല്‍ വന്ന് അനുഗ്രഹിക്കണം' എന്ന്. രത്‌നാകര്‍ ജിയുടെ പ്രസ്താവന തിരുത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ തീര്‍ച്ചയായും അവിടെ വരും, പക്ഷേ അനുഗ്രഹം നല്‍കാനല്ല, അനുഗ്രഹം വാങ്ങാനാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഞാന്‍ ഇന്ന് നിങ്ങളുടെ എല്ലാവരുടെയും ഇടയില്‍ ഉണ്ട്. ഇന്നത്തെ ഈ പരിപാടിക്ക് ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളെയും സത്യസായി ബാബയുടെ എല്ലാ ഭക്തരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ മുഴുവന്‍ പരിപാടിയിലും ശ്രീ സത്യസായിയുടെ പ്രചോദനവും അനുഗ്രഹവും നമുക്കൊപ്പമുണ്ട്. ഈ പുണ്യ വേളയില്‍ ശ്രീ സത്യസായി ബാബയുടെ ദൗത്യം വിപുലീകരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ശ്രീ ഹീര ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന പേരില്‍ രാജ്യത്തിന് ഒരു പ്രധാന ചിന്താകേന്ദ്രം ലഭിക്കുന്നു. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ച ഷോര്‍ട്ട് ഫിലിമില്‍ ഈ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ചിത്രങ്ങളും അതിന്റെ ദൃശ്യങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ആധുനികതയുടെ സ്പര്‍ശനത്തോടൊപ്പം അത് ആത്മീയാനുഭവവും നല്‍കുന്നു. അത് സാംസ്‌കാരിക ദൈവികതയും ബൗദ്ധിക മഹത്വവും ഉള്‍ക്കൊള്ളുന്നു. ആത്മീയ സമ്മേളനങ്ങളുടെയും അക്കാദമിക പരിപാടികളുടെയും കേന്ദ്രമായി ഈ കേന്ദ്രം പ്രവര്‍ത്തിക്കും. ലോകത്തെ വിവിധ മേഖലകളില്‍ നിന്നുള്ള പണ്ഡിതരും വിദഗ്ധരും ഇവിടെ ഒത്തുചേരും. ഈ കേന്ദ്രം യുവാക്കള്‍ക്ക് വലിയ സഹായമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സായ് ഹിറ ഗ്ലോബൽ കൺവെൻഷൻ സെന്റർ പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു
July 04th, 10:36 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സായ് ഹിറ ഗ്ലോബൽ കൺവെൻഷൻ സെന്റർ വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുനിന്നും വിശിഷ്ടാതിഥികളും ഭക്തരുടെയും ഉദ്ഘാടനച്ചടങ്ങിനു സാക്ഷ്യം വഹിച്ചു.ഷിർദ്ദിയിലെ ശ്രീ സായിബാബ സമാധി ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രാർഥന നടത്തി
October 19th, 11:30 am
ഷിർദ്ദിയിലെ ശ്രീ സായിബാബ സമാധി ക്ഷേത്രത്തിൽ പ്രധാനമന്ത്രി മോദി പ്രാർഥന നടത്തി