ഗുജറാത്തിലെ കൊച്ച്റാബ് ആശ്രമവും സബര്‍മതി ആശ്രമ പദ്ധതിയുടെ ബൃഹദ് ആസൂത്രണവും ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രിയുടെ പ്രസംഗം

March 12th, 10:45 am

ആരാധ്യനായ ബാപ്പുവിന്റെ സബര്‍മതി ആശ്രമം തുടര്‍ച്ചയായി സമാനതകളില്ലാത്ത ഊര്‍ജ്ജം പ്രസരിപ്പിച്ചിട്ടുണ്ട്, ഇത് ഒരു ഊര്‍ജ്ജസ്വല കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. മറ്റു പലരെയും പോലെ, ഞങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കുമ്പോഴെല്ലാം, ബാപ്പുവിന്റെ സ്ഥായിയായ പ്രചോദനം ഞങ്ങള്‍ക്കും അനുഭവപ്പെടുന്നു. ബാപ്പു നെഞ്ചേറ്റിയ സത്യം, അഹിംസ, രാഷ്ട്രത്തോടുള്ള ഭക്തി, അധഃസ്ഥിതരെ സേവിക്കാനുള്ള മനോഭാവം എന്നിവയുടെ മൂല്യങ്ങള്‍ ഇപ്പോഴും സബര്‍മതി ആശ്രമം ഉയര്‍ത്തിപ്പിടിക്കുന്നു. സബര്‍മതി ആശ്രമത്തിന്റെ പുനര്‍വികസനത്തിനും വിപുലീകരണത്തിനും ഇന്ന് ഞാന്‍ തറക്കല്ലിട്ടത് തീര്‍ച്ചയായും ശുഭകരമാണ്. കൂടാതെ, ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ബാപ്പു ആദ്യം താമസിച്ചിരുന്ന കൊച്ച്റാബ് ആശ്രമവും നവീകരിച്ചു, അതിന്റെ ഉദ്ഘാടനം ഇന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. കൊച്ച്‌റാബ് ആശ്രമത്തിലാണ് ഗാന്ധിജി ആദ്യമായി ചര്‍ക്ക നൂല്‍ക്കുകയും മരപ്പണി പഠിക്കുകയും ചെയ്തത്. അവിടെ രണ്ടുവര്‍ഷത്തെ താമസത്തിനുശേഷം ഗാന്ധിജി സബര്‍മതി ആശ്രമത്തിലേക്ക് മാറി. അതിന്റെ പുനര്‍നിര്‍മ്മാണത്തോടെ, കൊച്ച്‌റാബ് ആശ്രമത്തില്‍ ഗാന്ധിജിയുടെ ആദ്യകാല ഓര്‍മ്മകള്‍ കൂടുതല്‍ നന്നായി സംരക്ഷിക്കപ്പെടും. ബഹുമാനപ്പെട്ട ബാപ്പുവിന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഈ സുപ്രധാനവും പ്രചോദനാത്മകവുമായ സ്ഥലങ്ങളുടെ വികസനത്തിന് രാജ്യവാസികളെയാകെ ഞാന്‍ അഭിനന്ദിക്കുന്നു.

പ്രധാനമന്ത്രി ഗുജറാത്തിലെ സാബർമതിയിൽ കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്തു

March 12th, 10:17 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാബർമതി ആശ്രമം സന്ദർശിക്കുകയും കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്യുകയും ഗാന്ധി ആശ്രമം സ്മാരകത്തിന്റെ ആസൂത്രണപദ്ധതി പുറത്തിറക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തുകയും ഹൃദയ് കുഞ്ജ് സന്ദർശിക്കുകയും ചെയ്തു. പ്രദർശനം വീക്ഷിച്ച അദ്ദേഹം വൃക്ഷത്തൈ നടുകയും ചെയ്തു.

മഹാരാഷ്ട്രയിലെ പൂനെയിൽ 2023-ലെ ലോകമാന്യ തിലക് അവാർഡ് ദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

August 01st, 12:00 pm

ബഹുമാനപ്പെട്ട ശ്രീ ശരദ് പവാർ ജി, ഗവർണർ ശ്രീ രമേഷ് ബൈസ് ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജി, ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാർ ജി, ട്രസ്റ്റ് പ്രസിഡന്റ് ശ്രീ ദീപക് തിലക്, മുൻ മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ. സുശീൽകുമാർ ഷിൻഡേ ജി, തിലകകുടുംബത്തിലെ ബഹുമാന്യരായ എല്ലാ അംഗങ്ങളും ഇവിടെ സന്നിഹിതരായ സഹോദരീ സഹോദരന്മാരേ !

മഹാരാഷ്ട്രയിലെ പുണെയിൽ ലോകമാന്യ തിലക് ദേശീയ പുരസ്കാരം പ്രധാനമന്ത്രിക്കു സമ്മാനിച്ചു

August 01st, 11:45 am

വേദിയിൽ എത്തിയ പ്രധാനമന്ത്രി ലോകമാന്യ തിലകിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ലോകമാന്യ തിലകിന്റെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രി, ഇത് തന്നെ സംബന്ധിച്ചിടത്തോളം സവിശേഷ ദിനമാണെന്നു പറഞ്ഞു. ലോകമാന്യ തിലകിന്റെ ചരമവാർഷിക ദിനവും അണ്ണ ഭാവു സാഠേയുടെ ജന്മവാർഷികദിനവുമാണ് ഇന്ന് ആഘോഷിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോകമാന്യ തിലക് ജി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ 'തിലക'മാണ് - പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ ഉന്നമനത്തിനായി അണ്ണ ഭാവു സാഠെ നൽകിയ അസാധാരണവും സമാനതകളില്ലാത്തതുമായ സംഭാവനകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഛത്രപതി ശിവാജി, ചാപേക്കർ സഹോദരർ, ജ്യോതിബ ഫൂലെ, സാവിത്രിഭായ് ഫൂലെ എന്നിവരുടെ നാടിന് പ്രധാനമന്ത്രി ആദരമർപ്പിച്ചു. നേരത്തെ ദഗ്ഡുഷേഠ് ക്ഷേത്രവും പ്രധാനമന്ത്രി സന്ദർശിച്ചു.

വെള്ളം സംരക്ഷിക്കുന്നതിന് നമ്മൾ എല്ലാവിധ ശ്രമങ്ങളും നടത്തണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

March 27th, 11:00 am

നമുക്കെല്ലാം ഏറെ അഭിമാനിക്കാവുന്ന ഒരു നേട്ടം നാം കഴിഞ്ഞയാഴ്ച കൈവരിച്ചു. നിങ്ങള്‍ കേട്ടിരിക്കും, ഭാരതം കഴിഞ്ഞയാഴ്ച 400 ബില്യണ്‍ ഡോളര്‍, അതായത് 30 ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം കൈവരിച്ചു. ആദ്യം കേള്‍ക്കുമ്പോള്‍ തോന്നും അത് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യമാണെന്ന്. പക്ഷേ, അത് സമ്പദ്‌വ്യവസ്ഥയെക്കാളുപരി ഭാരതത്തിന്റെ കഴിവിനോടും ശക്തിയോടും ബന്ധപ്പെട്ട കാര്യമാണ്. ഒരുകാലത്ത് ഭാരതത്തില്‍ നിന്നുള്ള കയറ്റുമതിയുടെ കണക്ക് ചിലപ്പോള്‍ 100 ബില്യണ്‍, ചിലപ്പോള്‍ 150 ബില്യണ്‍, മറ്റുചിലപ്പോള്‍ 200 ബില്യണ്‍ വരെ ആകുമായിരുന്നു. ഇപ്പോഴാകട്ടെ, ഭാരതം 400 ബില്യണ്‍ ഡോളറില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ലോകത്താകമാനം ഭാരതത്തില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചുവരുന്നു എന്നതാണ് ഒരു വസ്തുത. മറ്റൊരു കാര്യം ഭാരതത്തിന്റെ വിതരണശൃംഖല ദിനംപ്രതി ശക്തിപ്പെട്ടു വരുന്നു എന്നതാണ്. അത് ഒരു വലിയ സന്ദേശമാണ് നല്‍കുന്നത്. സ്വപ്നങ്ങളേക്കാള്‍ വലിയ ദൃഢനിശ്ചയങ്ങളുണ്ടാകുമ്പോഴാണ് രാഷ്ട്രം വലിയ ചുവടുവെയ്പ് നടത്തുന്നത്. ദൃഢനിശ്ചയങ്ങള്‍ നിറവേറ്റുന്നതിനായുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ ദൃഢനിശ്ചയങ്ങള്‍ സഫലമായിത്തീരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലും അങ്ങനെ തന്നെയാണ് സംഭവിക്കാറ്. ഒരു വ്യക്തിയുടെ ദൃഢനിശ്ചയവും പ്രയത്‌നങ്ങളും അയാളുടെ സ്വപ്നങ്ങളേക്കാള്‍ വലുതാകുമ്പോള്‍ വിജയം സ്വയം അയാളെ തേടിയെത്തുന്നു.

മൻ കി ബാത്തില്‍ നാം ക്രിയാത്മകമായ കാര്യങ്ങളാണ് പറയുന്നത്. കൂട്ടായ്മയില്‍ നിന്നുണ്ടാകുന്ന സവിശേഷത ഇതിനുണ്ട്: പ്രധാനമന്ത്രി മോദി

July 25th, 09:44 am

മൻ കി ബാത്ത് വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘവുമായുള്ള തന്റെ ആശയവിനിമയം അനുസ്മരിച്ചു. അമൃത് മഹോത്സവിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി ഒരു പ്രത്യേക വെബ്‌സൈറ്റിനെക്കുറിച്ച് പരാമർശിച്ചു, അതിൽ രാജ്യമെമ്പാടുമുള്ള പൗരന്മാർക്ക് ദേശീയഗാനം സ്വന്തം ശബ്ദത്തിൽ റെക്കോർഡുചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രചോദനാത്മകമായ നിരവധി കഥകൾ അദ്ദേഹം പങ്കുവെച്ചു, ജലസംരക്ഷണത്തിന്റെ പ്രാധാന്യവും മറ്റും എടുത്തുപറഞ്ഞു!

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മഹത്തായ വ്യക്തിത്വങ്ങൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

March 12th, 03:21 pm

സ്വാതന്ത്ര്യ സമരത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികൾക്കും പ്രസ്ഥാനങ്ങൾക്കും പ്രക്ഷോഭത്തിനും പോരാട്ടത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരത്തിന്റെ കഥയിൽ കൃത്യമായി അംഗീകരിക്കപ്പെടാത്ത പ്രസ്ഥാനങ്ങൾക്കും സമരങ്ങൾക്കും വ്യക്തിത്വങ്ങൾക്കും അദ്ദേഹം പ്രത്യേകം ശ്രദ്ധാഞ്ജലി അർപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവ് (ഇന്ത്യ @ 75) ഇന്ന് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ സമാരംഭിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസാദി കാ അമൃത് മഹോത്സവ്’ ന്റെ നാന്ദി കുറിച്ച് കൊണ്ടുള്ള പരിപാടികളിൽ പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം

March 12th, 10:31 am

ആസാദി കാ അമൃത് മഹോത്സവ്’ (ഇന്ത്യ @ 75) ന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ച് കൊണ്ട്

‘ആസാദി കാ അമൃത് മഹോത്സവ്’ ഇന്ത്യ @ 75 ന്റെ നാന്ദി കുറിച്ച് കൊണ്ടുള്ള പരിപാടികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

March 12th, 10:30 am

ആസാദി കാ അമൃത് മഹോത്സവ്’ (ഇന്ത്യ @ 75) ന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ച് കൊണ്ട്

അമൃത് മഹോത്സവ് പരിപാടി സബർമതി ആശ്രമത്തിൽ നിന്നും തുടങ്ങും : പ്രധാനമന്ത്രി

March 12th, 10:00 am

അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘പദയാത്ര’ (സ്വാതന്ത്ര്യ മാർച്ച്) ഫ്ലാഗ് ഓഫ് ചെയ്യും.

"ആസാദി കാ അമൃത് മഹോത്സ'വുമായി ബന്ധപ്പെട്ട പരിപാടികൾ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

March 11th, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 മാർച്ച് 12 ന് ) അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് 'പദയാത്ര' (സ്വാതന്ത്ര്യ മാർച്ച്) ഫ്ലാഗുചെയ്യുകയും ‘ആസാദി കാ അമൃത് മഹോത്സവിന്റെ’ (ഇന്ത്യ @ 75) നാന്ദി കുറിച്ചുകൊണ്ടുള്ള പരിപാടികൾക്ക് സമാരംഭം കുറിക്കുകയും ചെയ്യും. ഇന്ത്യ @ 75 ആഘോഷങ്ങൾക്കായുള്ള മറ്റ് സാംസ്കാരിക, ഡിജിറ്റൽ സംരംഭങ്ങളും പ്രധാനമന്ത്രി ആരംഭിക്കും. കൂടാതെ സബർമതി ആശ്രമത്തിൽ നടക്കുന്ന സമ്മേളനത്തെയും അഭിസംബോധന ചെയ്യും. രാവിലെ 10: 30 ന് ആരംഭിക്കുന്ന ചടങ്ങിൽ ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് , കേന്ദ്ര സഹമന്ത്രി ശ്രീ പ്രഹളാദ് സിംഗ് പട്ടേൽ, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാനി എന്നിവരും പങ്കെടുക്കും.

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും സബർമതി ആശ്രമം സന്ദർശിച്ചു

February 24th, 12:46 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും അഹമ്മദാബാദിലെ സബർമതി ആശ്രമം സന്ദർശിച്ചു. അവർ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു.

മഹാത്മാഗാന്ധിയുടെ പൈതൃകത്തെ ആദരിക്കുന്നു

February 21st, 02:53 pm

പ്രധാനമന്ത്രിയായി അധികാരത്തിൽ വന്നതു മുതൽ, നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇന്ത്യയിലും വിദേശത്തും മഹാത്മാ ഗാന്ധിയുടെ ആശയങ്ങളും, തത്വങ്ങളും, അധ്യാപനങ്ങളും, ഉയർത്തിക്കാട്ടാൻ നിരന്തരം ശ്രമിക്കുയാണ്.

Strong intent leads to good ideas, good ideas power innovation & innovation builds New India: PM Modi

January 17th, 03:15 pm

PM Narendra Modi and Israeli PM Benjamin Netanyahu today inaugurated iCreate - International Centre for Entrepreneurship and Technology at Ahmedabad, Gujarat. Encouraging the youngsters to innovate, the PM said that the Government was working to make the country’s system innovation-friendly. He said, “Intent leads to ideas, ideas have the power to drive innovation and innovation ultimately will lead to the creation of a New India.”

ഐ ക്രിയേറ്റ് പ്രധാനമന്ത്രിയും, ഇസ്രായേല്‍ പ്രധാനമന്ത്രിയും ചേര്‍ന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു

January 17th, 03:14 pm

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐ ക്രിയേറ്റ് സംവിധാനം അഹമ്മദാബാദിനടുത്ത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവും ചേര്‍ന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. സര്‍ഗ്ഗവൈഭവം, നവീനത, എഞ്ചിനീയറിംഗ്, ഉല്‍പ്പന്ന രൂപകല്‍പ്പന, പുതിയ സാങ്കേതിക വിദ്യകള്‍ എന്നിവയുടെ മിശ്രണത്തിലൂടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു സ്വതന്ത്ര കേന്ദ്രമാണ് ഐ ക്രിയേറ്റ്. ഭക്ഷ്യസുരക്ഷ, ജലം, കണക്ടിവിറ്റി, സൈബര്‍ സുരക്ഷ, വിവരസാങ്കേതികവിദ്യയും ഇലക്‌ട്രോണിക്‌സും, ഊര്‍ജ്ജം, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ മേഖലയിലുള്ള വിവിധ പ്രശ്‌നങ്ങള്‍ക്ക് ഇതുവഴി പരിഹാരം കാണാന്‍ ഉദ്ദേശിക്കുന്നു. ഇന്ത്യയില്‍ നിലവാരമുള്ള സംരംഭകരെ സൃഷ്ടിക്കുന്നതിനുള്ള ഒരു പരിസ്ഥിതി വികസിപ്പിക്കാനും ഐ ക്രിയേറ്റ് ലക്ഷ്യമിടുന്നു.

ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹുവിനും ഊഷ്‌മള സ്വീകരണം

January 17th, 01:22 pm

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹുവിനും അദ്ദേഹത്തിന്റെ ഭാര്യക്കും ഗുജറാത്തിലെ ജനങ്ങൾ ഊഷ്മളമായ സ്വീകരണം നൽകി

സർദാർ പട്ടേലിൻ്റെ പ്രവർത്തനങ്ങൾ മൂലമാണ് ഏകഭാരതം, ശ്രേഷ്ഠഭാരതം എന്ന സ്വപ്നം നമ്മൾ സാക്ഷാത്കരിക്കുന്നത്: പ്രധാനമന്ത്രി മോദി

September 17th, 12:26 pm

ദാഭോയില്‍ ദേശീയ ഗോതവര്‍ഗ സ്വാതന്ത്ര്യസമരസേനാനി മ്യൂസിയത്തിനു തറക്കല്ലിട്ടുകൊണ്ടുള്ള ഫലകത്തിന്റെ അനാച്ഛാദനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.കോളനിവല്‍ക്കരണത്തിനെതിരെ പോരാടിയ ഗോത്രവര്‍ഗക്കാരായ സ്വാതന്ത്ര്യസമര സേനാനികളെ പ്രധാനമന്ത്രി അനുസ്മരിച്ചു

പ്രധാനമന്ത്രി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രാജ്യത്തിനു സമര്‍പ്പിച്ചു; ദാഭോയില്‍ നര്‍മദ മഹോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുത്തു

September 17th, 12:25 pm

.സ്റ്റാച്യൂ ഓഫ് യൂണിറ്റി സര്‍ദാര്‍ പട്ടേലിന്റെ മഹത്വത്തിനു ചേര്‍ന്ന സ്മാരകമാണെന്നും ഈ കേന്ദ്രം എല്ലായിടത്തുനിന്നുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളനിവല്‍ക്കരണത്തിനെതിരെ പോരാടിയ ഗോത്രവര്‍ഗക്കാരായ സ്വാതന്ത്ര്യസമര സേനാനികളെ പ്രധാനമന്ത്രി അനുസ്മരിച്ചു.

അതിവേഗ കണക്ടിവിറ്റിയിലൂടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാണ് സർക്കാരിന്റെ ലക്ഷ്യം: പ്രധാനമന്ത്രി മോദി

September 14th, 04:55 pm

മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയില്‍വേ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും സംയുക്തമായി ഇന്ന് തറക്കല്ലിട്ടു.

ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനവേളയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

September 14th, 02:17 pm

പരസ്പര വിശ്വാസം, ഇരു രാജ്യങ്ങള്‍ക്കും താല്പര്യമുള്ള വിഷയങ്ങളില്‍ ധാരണയും കരുതലും, ഉന്നത തല ചര്‍ച്ചകള്‍… ഇതാണ് ഇന്ത്യാ – ജപ്പാന്‍ ബന്ധത്തിലെ അതുല്ല്യത. വെറും രണ്ടു രാജ്യങ്ങള്‍ തമ്മിലോ മേഖലാ തലത്തിലോ ഒതുക്കാവുന്നതല്ല നമ്മുടെ പ്രത്യേക ആഗോള നയതന്ത്ര പങ്കാളിത്തത്തിന്റെ പ്രസക്തി.