കാശി സന്‍സദ് സംസ്‌കൃതിക് മഹോത്സവ് 2023ന്റെ സമാപന ചടങ്ങിലും വാരണാസിയിലെ അടല്‍ ആവാസീയ വിദ്യാലയങ്ങളുടെ സമര്‍പ്പണ ചടങ്ങിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 23rd, 08:22 pm
പരമശിവന്റെ അനുഗ്രഹത്താല്‍ കാശിയുടെ പ്രശസ്തി ഇന്ന് പുതിയ ഉയരങ്ങളിലെത്തുകയാണ്. ജി 20 ഉച്ചകോടിയിലൂടെ ഭാരതം ലോക വേദിയില്‍ പതാക ഉയര്‍ത്തിയെങ്കിലും കാശിയെക്കുറിച്ചുള്ള ചര്‍ച്ച പ്രത്യേകമാണ്. കാശിയുടെ സേവനം, രുചി, സംസ്‌കാരം, സംഗീതം... ജി 20 യില്‍ അതിഥിയായി കാശിയിലെത്തിയ എല്ലാവരും അത് തിരികെ പോകുമ്പോള്‍ ഓര്‍മകളിലേക്ക് കൊണ്ടുപോയി. ശിവന്റെ അനുഗ്രഹം കൊണ്ടാണ് ജി20യുടെ അവിശ്വസനീയമായ വിജയം സാധ്യമായതെന്ന് ഞാന്‍ വിശ്വസിക്കുന്നു.ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ കാശി സന്‍സദ് സംസ്‌കൃതിക് മഹോത്സവം 2023ന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
September 23rd, 04:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയിലെ രുദ്രാക്ഷ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കാശി സന്‍സദ് സംസ്‌കൃതിക് മഹോത്സവ് 2023ന്റെ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്തു. ഉത്തര്‍പ്രദേശില്‍ ഉടനീളം 1115 കോടി രൂപ ചെലവില്‍ നിര്‍മിച്ച 16 അടല്‍ ആവാസീയ വിദ്യാലയങ്ങള്‍ ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കാശി സന്‍സദ് ഖേല്‍ പ്രതിയോഗിതയുടെ രജിസ്‌ട്രേഷനായുള്ള പോര്‍ട്ടലും ശ്രീ മോദി ഉദ്ഘാടനം ചെയ്തു. കാശി സന്‍സദ് സാംസ്‌കാരിക മഹോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. പരിപാടിക്ക് മുമ്പ് അടല്‍ ആവാസിയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു.ഗൊരഖ്പൂർ സൻസദ് ഖേൽ മഹാകുംഭിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
February 16th, 03:15 pm
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഗോരഖ്പൂർ എംപി രവി കിഷൻ ശുക്ല ജി, യുവ കായിക താരങ്ങളെ പരിശീലകരേ , മാതാപിതാക്കളേ , സഹപ്രവർത്തകരേ !ഗോരഖ്പുർ സാൻസദ് ഖേൽ മഹാകുംഭിനെ വിദൂര ദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 16th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗോരഖ്പുർ സാൻസദ് ഖേൽ മഹാകുംഭിനെ വിദൂര ദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു.ഉത്തർപ്രദേശിലെ ബസ്തിയിൽ നടന്ന 2-ാമത് സൻസദ് ഖേൽ മഹാകുംഭിന്റെ ഉദ്ഘാടന വേളയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രിയുടെ പ്രസംഗം
January 18th, 04:39 pm
യുപി മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ, ഞങ്ങളുടെ യുവ സുഹൃത്ത് ഹരീഷ് ദ്വിവേദി ജി, വിവിധ കായിക താരങ്ങൾ, സംസ്ഥാന ഗവണ്മെന്റിലെ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, മുതിർന്ന വ്യക്തികൾ, ധാരാളം യുവാക്കൾ എന്നിവരെ എനിക്ക് എല്ലായിടത്തും കാണാം. എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം 2022-23 ബസ്തി ജില്ലയില്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു
January 18th, 01:00 pm
2022-23 സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. 2021 മുതല്‍ ബസ്തിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശ്രീ ഹരീഷ് ദ്വിവേദിയാണ് ബസ്തി ജില്ലയില്‍ സന്‍സദ് ഖേല്‍ മഹാകുംഭ് സംഘടിപ്പിച്ചത്. ഹാന്‍ഡ്ബോള്‍, ചെസ്സ്, കാരംസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് തുടങ്ങി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ ഉപന്യാസ രചന, പെയിന്റിംഗ്, രംഗോലി നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങളും ഖേല്‍ മഹാകുംഭത്തില്‍ ഉണ്ട്.