ഭൂട്ടാനിലെ തിംപുവിലുള്ള റോയല്‍ സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം ബഹുമാനപ്പെട്ട ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോടേയ് ഷെറിങ്, ഭൂട്ടാന്‍ ദേശീയ അസംബ്ലിയിലെയും ദേശീയ കൗണ്‍സിലിലെയും അംഗങ്ങളെ, ബഹുമാനപ്പെട്ട ഭൂട്ടാന്‍ റോയല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍, അധ്യാപകരേ,

August 18th, 09:50 am

പ്രകൃതിഭംഗിക്കു പുറമേ, ജനങ്ങളുടെ ഊഷ്മളതയും അനുകമ്പയും ലാളിത്യവും ഭൂട്ടാന്‍ സന്ദര്‍ശിക്കുന്ന ആരെയും അദ്ഭുതസ്തബ്ധരാക്കും. ഞാന്‍ ഇന്നലെ സെതോഖ സോങ്ങില്‍ ആയിരുന്നു. ഭൂട്ടാന്റെ ഇന്നലെകളുടെയും ആധ്യാത്മിക പാരമ്പര്യത്തിന്റെയും ഏറ്റവും ധനികമായ ഉദാഹരണങ്ങളില്‍ ഒന്നാണല്ലോ അവിടം. പ്രസ്തുത സന്ദര്‍ശനത്തിനിടെ ഭൂട്ടാന്റെ നേതൃത്വവുമായി അടുത്തിടപഴകാന്‍ എനിക്ക് അവസരം ലഭിച്ചു. അവരുടെ അടുപ്പമേറിയതും വ്യക്തിപരവുമായ ശ്രദ്ധ എന്നും ഗുണം പകര്‍ന്നിട്ടുള്ള ഇന്ത്യ-ഭൂട്ടാന്‍ ബന്ധത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശം എനിക്ക് ഒരിക്കല്‍ക്കൂടി ലഭിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന

August 17th, 05:42 pm

130 കോടി ഇന്ത്യക്കാരുടെ ഹൃദയത്തിൽ ഭൂട്ടാന് പ്രത്യേക സ്ഥാനമുണ്ടെന്ന് ഭൂട്ടാൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്തസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വിവിധ വികസന സഹകരണത്തെക്കുറിച്ച് എടുത്തുകാട്ടിയ പ്രധാനമന്ത്രി ഭൂട്ടാന്റെ വികസന യാത്രയുടെ ഭാഗമാകുകയെന്നത് ഇന്ത്യയ്ക്ക് ലഭിച്ച ബഹുമതിയാണെന്നും കൂട്ടിച്ചേർത്തു.