റോട്ടറി ഇന്റര്‍നാഷണല്‍ ലോക കണ്‍വെന്‍ഷനിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന

June 05th, 09:46 pm

ലോകമെമ്പാടു നിന്നുമുള്ള റൊട്ടേറിയന്‍മാരുടെ വലിയ കുടുംബങ്ങളേ , പ്രിയ സുഹൃത്തുക്കളെ, നമസ്‌തേ! റോട്ടറി അന്താരാഷ്ട്ര കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ഈ ആളവിലുള്ള ഓരോ റോട്ടറിയുടെയും കൂടിച്ചേരല്‍ ഒരു ഒരു ചെറിയ ആഗോള സഭ പോലെയാണ്. ഇവിടെ വൈവിദ്ധ്യവും ചടുലതയും ഉണ്ട്. റോട്ടേറിയന്‍മാരായ നിങ്ങള്‍ എല്ലാവരും സ്വന്തം മേഖലകളില്‍ വിജയിച്ചവരാണ്. എന്നിട്ടും, നിങ്ങള്‍ നിങ്ങളെ ജോലിയില്‍ മാത്രമായി പരിമിതപ്പെടുത്തുന്നില്ല. നമ്മുടെ ഗ്രഹത്തെ മികച്ചതാക്കാനുള്ള നിങ്ങളുടെ ആഗ്രഹമാണ് നിങ്ങളെ ഒരുമിച്ച് ഈ വേദിയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത് വിജയത്തിന്റെയും സേവനത്തിന്റെയും യഥാര്‍ത്ഥ മിശ്രിതമാണ്.

റോട്ടറി ഇന്റർനാഷണൽ ആഗോള കൺവെൻഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

June 05th, 09:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ റോട്ടറി ഇന്റർനാഷണൽ ആഗോള കൺവെൻഷനെ അഭിസംബോധന ചെയ്തു. റൊട്ടേറിയൻമാരെ ‘വിജയത്തിന്റെയും സേവനത്തിന്റെയും യഥാർത്ഥ മിശ്രണം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, “ഈ അളവിലുള്ള ഓരോ റോട്ടറി സമ്മേളനവും ഒരു ചെറു-ആഗോള സഭ പോലെയാണെന്ന് പറഞ്ഞു. അതിന് വൈവിധ്യവും ചടുലതയും ഉണ്ട്.