ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

April 27th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന് 'മൻ കി ബാത്തി'നെക്കുറിച്ച് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള വേദനയുണ്ട്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരനെയും ദുഃഖത്തിലാഴ്ത്തി. ദുരിതബാധിതരുടെ കുടുംബങ്ങളോട് ഓരോ ഭാരതീയനും അഗാധമായ അനുതാപമുണ്ട്. ഏത് സംസ്ഥാനക്കാരനായാലും, ഏത് ഭാഷ സംസാരിച്ചാലും, ഈ ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന അവർക്ക് അനുഭവപ്പെടുന്നുണ്ട്. ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നതായി എനിക്ക് തോന്നുന്നു. പഹൽഗാമിലെ ഈ ആക്രമണം ഭീകരതയെ സ്പോൺസർ ചെയ്യുന്നവരുടെ നിരാശയും അവരുടെ ഭീരുത്വവുമാണ് കാണിക്കുന്നത്. കശ്മീരിൽ സമാധാനം തിരിച്ചുവന്ന സമയത്ത്, സ്കൂളുകളിലും കോളേജുകളിലും ഒരു ഉന്മേഷം ഉണ്ടായിരുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു, ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായി, ജനങ്ങളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി, യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. രാജ്യത്തിന്റെ ശത്രുക്കൾക്ക്, ജമ്മു കശ്മീരിന്റെ ശത്രുക്കൾക്ക്, ഇത് ഇഷ്ടപ്പെട്ടില്ല. ഭീകരരും അവരുടെ യജമാനന്മാരും കശ്മീർ വീണ്ടും നശിപ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഇത്രയും വലിയ ഒരു ഗൂഢാലോചന നടന്നത്. ഭീകരതയ്‌ക്കെതിരായ ഈ യുദ്ധത്തിൽ നമ്മുടെ ഏറ്റവും വലിയ ശക്തിയാണ് രാജ്യത്തിന്റെ ഐക്യവും 140 കോടി ഭാരതീയരുടെ ഐക്യദാർഢ്യവും. ഭീകരതയ്‌ക്കെതിരായ നമ്മുടെ നിർണായക പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ഐക്യമാണ്. രാജ്യം നേരിടുന്ന ഈ വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ നാം ശക്തമായ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതുണ്ട്. ഇന്ന് ലോകം ഉറ്റുനോക്കുകയാണ്, ഈ ഭീകരാക്രമണത്തിനുശേഷം രാജ്യം മുഴുവൻ ഒരേ സ്വരത്തിൽ സംസാരിക്കുന്നു.

Be an example; don't demand respect, command respect. Lead by doing, not by demanding: PM Modi on PPC platform

Be an example; don't demand respect, command respect. Lead by doing, not by demanding: PM Modi on PPC platform

February 10th, 11:30 am

At Pariksha Pe Charcha, PM Modi engaged in a lively chat with students at Sunder Nursery, New Delhi. From tackling exam stress to mastering time, PM Modi shared wisdom on leadership, wellness, and chasing dreams. He praised the youth for their concern about climate change, urging them to take action. Emphasizing resilience, mindfulness, and positivity, he encouraged students to shape a brighter future.

PM Modi interacts with students during Pariksha Pe Charcha 2025

PM Modi interacts with students during Pariksha Pe Charcha 2025

February 10th, 11:00 am

At Pariksha Pe Charcha, PM Modi engaged in a lively chat with students at Sunder Nursery, New Delhi. From tackling exam stress to mastering time, PM Modi shared wisdom on leadership, wellness, and chasing dreams. He praised the youth for their concern about climate change, urging them to take action. Emphasizing resilience, mindfulness, and positivity, he encouraged students to shape a brighter future.

The President’s address clearly strengthens the resolve to build a Viksit Bharat: PM Modi

February 04th, 07:00 pm

During the Motion of Thanks on the President’s Address, PM Modi highlighted key achievements, stating 250 million people were lifted out of poverty, 40 million houses were built, and 120 million households got piped water. He emphasized ₹3 lakh crore saved via DBT and reaffirmed commitment to Viksit Bharat, focusing on youth, AI growth, and constitutional values.

ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മറുപടി

February 04th, 06:55 pm

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്‌സഭയിൽ മറുപടി നൽകി. സഭയെ അഭിസംബോധന ചെയ്യവെ, ഇന്നലെയും ഇന്നും ചർച്ചകളിൽ പങ്കെടുത്ത എല്ലാ ബഹുമാനപ്പെട്ട എംപിമാരുടെയും സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനാധിപത്യത്തിന്റെ പാരമ്പര്യത്തിൽ ആവശ്യമുള്ളിടത്തു പ്രശംസയും ആവശ്യമുള്ളിടത്തു ചില നിഷേധാത്മക പരാമർശങ്ങളും ഉൾപ്പെടുന്നുവെന്നും അതു സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പതിനാലാം തവണയും രാഷ്ട്രപതിയുടെ പ്രസംഗത്തിനു നന്ദി പ്രകടിപ്പിക്കാൻ ജനങ്ങൾ അവസരം നൽകിയതിന്റെ മഹത്തായ സൗഭാഗ്യം എടുത്തുകാട്ടിയ അദ്ദേഹം പൗരന്മാർക്ക് ആദരവോടെ നന്ദി അറിയിക്കുകയും ചർച്ചയിൽ പങ്കെടുത്ത എല്ലാവരെയും അവരുടെ ചിന്തകളാൽ സമ്പന്നമാക്കിയതിനു കൃതജ്ഞത അറിയിക്കുകയും ചെയ്തു.

Hackathon solutions are proving to be very useful for the people of the country: PM Modi

December 11th, 05:00 pm

PM Modi interacted with young innovators at the Grand Finale of Smart India Hackathon 2024 today, via video conferencing. He said that many solutions from the last seven hackathons were proving to be very useful for the people of the country.

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024ൽ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു

December 11th, 04:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024 ഗ്രാൻഡ് ഫിനാലെയിൽ ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. സദസിനെ അഭിസംബോധന ചെയ്യവേ, ചുവപ്പുകോട്ടയിൽ നിന്നുള്ള തന്റെ പ്രസംഗങ്ങളിൽ ‘കൂട്ടായ പ്രയത്നം’ ആവർത്തിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ‘കൂട്ടായ പ്രയത്ന’ത്തിലൂടെ ഇന്നത്തെ ഇന്ത്യക്ക് അതിവേഗം പുരോഗമിക്കാൻ കഴിയുമെന്നും ഇന്നത്തെ അവസരം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. “സ്‌മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഗ്രാൻഡ് ഫിനാലെയ്‌ക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു” – ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കൾക്കിടയിലായിരിക്കുമ്പോൾ പുതിയതെന്തെങ്കിലും പഠിക്കാനും മനസ്സിലാക്കാനുമുള്ള അവസരം തനിക്ക് ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളിലുള്ള തന്റെ പ്രതീക്ഷകൾ ഉയർത്തിക്കാട്ടി, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ വ്യത്യസ്തമായി കാണാനുള്ള കാഴ്ചപ്പാട് അവർക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ, നിങ്ങളുടെ പ്രതിവിധികൾ വ്യത്യസ്തമാണെന്നും പുതിയ വെല്ലുവിളി വരുമ്പോൾ, നിങ്ങൾ പുതിയതും അതുല്യവുമായ പ്രതിവിധികൾ കൊണ്ടുവരുമെന്നും ശ്രീ മോദി പറഞ്ഞു. മുൻകാലങ്ങളിൽ ഹാക്കത്തോണുകളുടെ ഭാഗമായിരുന്നുവെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി, അതിന്റെ ഫലത്തിൽ താൻ ഒരിക്കലും നിരാശനായിട്ടില്ലെന്നും പറഞ്ഞു. “നിങ്ങൾ എന്റെ വിശ്വാസത്തിനു കരുത്തേകുകയാണു ചെയ്തത്” - അദ്ദേഹം പറഞ്ഞു, മുൻകാലങ്ങളിൽ നൽകിയ പ്രതിവിധികൾ വിവിധ മന്ത്രാലയങ്ങളിൽ ഉപയോഗപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുക്കുന്നവരെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷ ശ്രീ മോദി പ്രകടിപ്പിക്കുകയും ആശയവിനിമയം ആരംഭിക്കുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് ഒകേ്ടാബര്‍ 9 ന് പ്രധാനമന്ത്രി തറക്കല്ലിടും

October 08th, 07:31 pm

മഹാരാഷ്ട്രയില്‍ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒകേ്ടാബര്‍ 9 ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2023-ന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവരുമായുള്ള ആശയവിനിമയത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

December 19th, 11:32 pm

നിങ്ങളോടെല്ലാം സംസാരിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. രാജ്യം നേരിടുന്ന നിലവിലെ വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് രാജ്യത്തെ യുവതലമുറ അഹോരാത്രം പ്രയത്നിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ ഹാക്കത്തണുകളിൽ നിന്ന് ഉരുത്തിരിഞ്ഞ പരിഹാരങ്ങൾ വളരെ ഫലപ്രദമാണ്. ഹാക്കത്തണിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾ സ്വന്തമായി സ്റ്റാർട്ടപ്പുകളും ആരംഭിച്ചിട്ടുണ്ട്. ഈ സ്റ്റാർട്ടപ്പുകളും പരിഹാരങ്ങളും സർക്കാരിനെയും സമൂഹത്തെയും സഹായിക്കുന്നു. ഇന്ന് ഈ ഹാക്കത്തണിൽ പങ്കെടുക്കുന്ന ടീമുകൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാണ്.

‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2023’ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

December 19th, 09:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2023’ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവരുമായി ഇന്നു സംവദിച്ചു. വിദൂരദൃശ്യസംവിധാനത്തിലൂടെ അദ്ദേഹം അവരെ അഭിസംബോധന ചെയ്തു.

ഡിസംബര്‍ 19-ന് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2023-ന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി സംവദിക്കും

December 18th, 06:52 pm

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2023-ന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബര്‍ 19-ന് രാത്രി 9:30-ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും. ചടങ്ങില്‍ പങ്കെടുക്കുന്നവരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

രാജസ്ഥാനിലെ ജോധ്പൂരില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

October 05th, 11:54 am

വേദിയില്‍ സന്നിഹിതരായിരിക്കുന്ന രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരും ഈ നാടിന്റെ 'സേവകരു'ce/ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കൈലാഷ് ചൗധരി, രാജസ്ഥാന്‍ ഗവണ്‍മെന്റിലെ മന്ത്രി ഭജന്‍ ലാല്‍, പാര്‍ലമെന്റ് അംഗവും ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായ ശ്രീ സി.പി. ജോഷി ജി, നമ്മുടെ മറ്റ് എംപിമാര്‍, മുഴുവന്‍ ജനപ്രതിനിധികളേ, മഹതികളേ, മാന്യരേ,

രാജസ്ഥാനിലെ ജോധ്പൂരില്‍ 5000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ തറക്കലിടലും സമര്‍പ്പണവും നിര്‍വഹിച്ച് പ്രധാനമന്ത്രി

October 05th, 11:30 am

രാജസ്ഥാനിലെ ജോധ്പൂരില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോഡ്, റെയില്‍, വ്യോമയാനം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി 5000 കോടിയുടെ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ജോധ്പൂരിലെ എയിംസില്‍ 350 കിടക്കകളുള്ള ട്രോമ സെന്റര്‍, ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്ക്, PM-ABHIM-ന് കീഴിലുള്ള 7 ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍, ജോധ്പൂര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ വികസനം എന്നിവ തറക്കല്ലിട്ട പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഐഐടി ജോധ്പൂര്‍ കാമ്പസ് സമര്‍പ്പണവും രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി അടിസ്ഥാന സൗകര്യ വികസന സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. വിവിധ റോഡ് വികസന പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടുകയും 145 കിലോമീറ്റര്‍ നീളമുള്ള ദേഗാന-റായ് കാ ബാഗ്, 58 കിലോമീറ്റര്‍ നീളമുള്ള ദേഗാന-കുചമാന്‍ സിറ്റി റെയില്‍ പാത ഇരട്ടിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ മറ്റ് രണ്ട് റെയില്‍ പദ്ധതികള്‍ സമര്‍പ്പിക്കുകയും ചെയ്തു. ജയ്സാല്‍മീറിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന റൂണിച്ച എക്സ്പ്രസ്, മാര്‍വാര്‍ ജംഗ്ഷനെ ഖംബ്ലി ഘട്ടുമായി ബന്ധിപ്പിക്കുന്ന പുതിയ പൈതൃക തീവണ്ടി എന്നിങ്ങനെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ശ്രീ മോദി രാജസ്ഥാനില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

അഹമ്മദാബാദിലെ സയന്‍സ് സിറ്റി പ്രധാനമന്ത്രി സന്ദര്‍ശിച്ചു

September 27th, 02:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സയന്‍സ് സിറ്റി സന്ദര്‍ശിച്ചു. റോബോട്ടിക്‌സ് ഗാലറി, നേച്ചര്‍ പാര്‍ക്ക്, അക്വാട്ടിക് ഗാലറി, ഷാര്‍ക്ക് ടണല്‍ എന്നിവിടങ്ങളില്‍ അദ്ദേഹം പര്യടനം നടത്തി.

In NEP traditional knowledge and futuristic technologies have been given the same importance: PM Modi

July 29th, 11:30 am

PM Modi inaugurated Akhil Bhartiya Shiksha Samagam at Bharat Mandapam in Delhi. Addressing the gathering, the PM Modi underlined the primacy of education among the factors that can change the destiny of the nation. “Our education system has a huge role in achieving the goals with which 21st century India is moving”, he said. Emphasizing the importance of the Akhil Bhartiya Shiksha Samagam, the Prime Minister said that discussion and dialogue are important for education.

ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി അഖില ഭാരതീയ ശിക്ഷാ സമാഗമം ഉദ്ഘാടനം ചെയ്തു

July 29th, 10:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഖില ഭാരതീയ ശിക്ഷാ സമാഗമം (അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനം) ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണു സമ്മേളനം സംഘടിപ്പിച്ചത്. പിഎം ശ്രീ പദ്ധതിക്കു കീഴിലുള്ള ധനസഹായത്തിന്റെ ആദ്യ ഗഡുവും അദ്ദേഹം വിതരണം ചെയ്തു. 6207 സ്കൂളുകൾക്ക് ആദ്യ ഗഡുവായി 630 കോടി രൂപ ലഭിച്ചു. 12 ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ വിദ്യാഭ്യാസ-നൈപുണ്യ പാഠ്യപദ്ധതി പുസ്തകങ്ങളും അദ്ദേഹം പ്രകാശനം ചെയ്തു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും പ്രധാനമന്ത്രി സന്ദർശിച്ചു.

യുവശക്തി - നൈപുണ്യവും വിദ്യാഭ്യാസവും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ബജറ്റിന് ശേഷമുള്ള വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

February 25th, 12:13 pm

നൈപുണ്യവും വിദ്യാഭ്യാസവുമാണ് 'അമൃത്കാല' കാലഘട്ടത്തിൽ രാജ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഉപകരണങ്ങൾ. വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടോടെയാണ് നമ്മുടെ യുവാക്കൾ രാജ്യത്തിന്റെ അമൃത് യാത്ര നയിക്കുന്നത്. അതുകൊണ്ട് തന്നെ 'അമൃത്കാല'ത്തിന്റെ ആദ്യ ബജറ്റിൽ യുവാക്കൾക്കും അവരുടെ ഭാവിക്കും അതീവ പ്രാധാന്യം നൽകിയിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പ്രായോഗികവും വ്യവസായ കേന്ദ്രീകൃതവുമാണെന്ന് ഉറപ്പാക്കാനുള്ള അടിത്തറ ശക്തിപ്പെടുത്തുകയാണ് ഈ ബജറ്റ്. കുറേ വർഷങ്ങളായി നമ്മുടെ വിദ്യാഭ്യാസ മേഖല കടുംപിടുത്തത്തിന്റെ ഇരയാണ്. ഈ സാഹചര്യം മാറ്റാൻ ഞങ്ങൾ ശ്രമിച്ചു. യുവാക്കളുടെ അഭിരുചിയും ഭാവിയുടെ ആവശ്യങ്ങളും അനുസരിച്ച് ഞങ്ങൾ വിദ്യാഭ്യാസവും നൈപുണ്യവും പുനഃക്രമീകരിച്ചു. ദേശീയ വിദ്യാഭ്യാസ നയവും പഠനത്തിനും നൈപുണ്യത്തിനും തുല്യ ഊന്നൽ നൽകിയിട്ടുണ്ട്. ഈ ഉദ്യമത്തിൽ അദ്ധ്യാപകരിൽ നിന്ന് വളരെയധികം പിന്തുണ ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഭൂതകാലത്തിന്റെ ഭാരത്തിൽ നിന്ന് ഞങ്ങളുടെ കുട്ടികളെ മോചിപ്പിക്കാൻ ഇത് ഞങ്ങൾക്ക് വലിയ ധൈര്യം നൽകി. വിദ്യാഭ്യാസ, നൈപുണ്യ മേഖലകളിൽ കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ഇത് സർക്കാരിനെ പ്രേരിപ്പിച്ചു.

യുവശക്തിയെ ഉപയോഗപ്പെടുത്തല്‍ - നൈപുണ്യവും വിദ്യാഭ്യാസവും' എന്ന വിഷയത്തില്‍ ബജറ്റിനുശേഷമുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 25th, 09:55 am

'യുവശക്തിയെ ഉപയോഗപ്പെടുത്തല്‍ - നൈപുണ്യവും വിദ്യാഭ്യാസവും' എന്ന വിഷയത്തില്‍ ബജറ്റിനു ശേഷമുള്ള വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച സംരംഭങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിനായി ബജറ്റിനുശേഷം ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ മൂന്നാമത്തേതാണ് ഇത്.

ഗുജറാത്തിലെ അദലജില്‍ മിഷന്‍ സ്‌കൂള്‍ ഓഫ് എക്സലന്‍സിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

October 19th, 12:36 pm

ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ ആചാര്യ ദേവവ്രത് ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, ഗുജറാത്ത് ഗവണ്‍മെന്റിലെ മന്ത്രിമാര്‍, വിദ്യാഭ്യാസ മേഖലയെ പ്രമുഖര്‍, ഗുജറാത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികളേ, മറ്റു വിശിഷ്ട വ്യക്തികളേ, മഹതികളേ മാന്യരേ,

PM launches Mission Schools of Excellence at Trimandir, Adalaj, Gujarat

October 19th, 12:33 pm

The Prime Minister, Shri Narendra Modi launched Mission Schools of Excellence at Trimandir, Adalaj, Gujarat today. The Mission has been conceived with a total outlay of 10,000 Crores. During the event at Trimandir, the Prime Minister also launched projects worth around Rs 4260 crores. The Mission will help strengthen education infrastructure in Gujarat by setting up new classrooms, smart classrooms, computer labs and overall upgradation of the infrastructure of schools in the State.