Government has given new emphasis to women and youth empowerment: PM Modi in Varanasi

October 20th, 04:54 pm

Prime Minister Narendra Modi laid the foundation stone and inaugurated multiple development projects in Varanasi, Uttar Pradesh. The projects of today include multiple airport projects worth over Rs 6,100 crore and multiple development initiatives in Varanasi. Addressing the gathering, PM Modi emphasized that development projects pertaining to Education, Skill Development, Sports, Healthcare and Tourism among other sectors have been presented to Varanasi today which would not only boost services but also create employment opportunities for the youth.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർ പ്രദേശിലെ വാരാണസിയിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു

October 20th, 04:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ഇന്നത്തെ പദ്ധതികളിൽ 6100 കോടി രൂപയുടെ വിവിധ വിമാനത്താവള പദ്ധതികളും വാരാണസിയിലെ വിവിധ വികസന സംരംഭങ്ങളും ഉൾപ്പെടുന്നു.

ഠാണെ ഇന്റഗ്രൽ റിങ് മെട്രോ റെയിൽ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം

August 16th, 09:43 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ​യോഗം ഇന്ന് മഹാരാഷ്ട്രയിലെ ഠാണെ ഇന്റഗ്രൽ റിങ് മെട്രോ റെയിൽ പദ്ധതി ഇടനാഴിക്ക് അംഗീകാരം നൽകി. 29 കിലോമീറ്റർ ഇടനാഴി ഠാണെ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് 22 സ്റ്റേഷനുകളിലൂടെ കടന്നുപോകും. ഒരു വശത്ത് ഉല്ലാസ് നദിയും മറുവശത്ത് സഞ്ജയ് ഗാന്ധി ദേശീയോദ്യാനവും (എസ്ജിഎൻപി) ഈ ശൃംഖലയെ ഉൾക്കൊള്ളുന്നു.

“കാർഗിലിൽ, നാം യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിന്റെയും സംയമനത്തിന്റെയും കരുത്തിന്റെയും അവിശ്വസനീയമായ ഉദാഹരണം നാം അവതരിപ്പിക്കുകയും ചെയ്തു: പ്രധാനമന്ത്രി മോദി

July 26th, 09:30 am

ലഡാക്കിൽ 25-ാമത് കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് കർത്തവ്യനിർവ്വഹണത്തിൽ പരമോന്നത ത്യാഗം സഹിച്ച ധീരഹൃദയരെ പ്രധാനമന്ത്രി മോദി ആദരിച്ചു. “കാർഗിലിൽ ഞങ്ങൾ യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിൻ്റെയും സംയമനത്തിൻ്റെയും ശക്തിയുടെയും അവിശ്വസനീയമായ ഉദാഹരണമാണ് ഞങ്ങൾ അവതരിപ്പിച്ചത്”, പ്രധാനമന്ത്രി മോദി പറഞ്ഞു.

കാർഗിൽ വിജയദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി; ലഡാക്കിൽ ശ്രദ്ധാഞ്ജലി സമാരോഹിൽ പങ്കെടുത്തു

July 26th, 09:20 am

25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലഡാക്കിൽ കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരരെ ആദരിച്ചു. ശ്രദ്ധാഞ്ജലി സമാരോഹിലും അദ്ദേഹം പങ്കെടുത്തു. എൻസിഒകളുടെ കാർഗിൽ യുദ്ധത്തെക്കുറിച്ചുള്ള ‘ഗൗരവ് ഗാഥ’ വിവരണം ശ്രവിച്ച പ്രധാനമന്ത്രി ‘അമർ സംസ്മരൺ: ഓർമയുടെ കുടിൽ’ സന്ദർശിച്ചു. വീർഭൂമിയും അദ്ദേഹം സന്ദർശിച്ചു.

മഹാരാഷ്ട്രയിലെ വാധ്വനിൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഗ്രീൻഫീൽഡ് ഡീപ്ഡ്രാഫ്റ്റ് മേജർ തുറമുഖവികസന’ത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

June 19th, 09:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം മഹാരാഷ്ട്രയിലെ ഡഹാണുവിനടുത്തുള്ള വാധ്വനിൽ പ്രധാന തുറമുഖം സ്ഥാപിക്കുന്നതിന് അംഗീകാരം നൽകി. ജവഹർലാൽ നെഹ്രു തുറമുഖ അതോറിറ്റി (ജെഎൻപിഎ), മഹാരാഷ്ട്ര മാരിടൈം ബോർഡ് (എംഎംബി) എന്നിവ ചേർന്നു രൂപംനൽകിയ പ്രത്യേക ദൗത്യസംവിധാനമായ വാധ്വൻ തുറമുഖ പദ്ധത‌ി ലിമിറ്റഡ് (വിപിപിഎൽ) യഥാക്രമം 74%, 26% ഓഹരി പങ്കാളിത്തത്തോടെയാണ് തുറമുഖം നിർമിക്കുന്നത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വാധ്വനിൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഗ്രീൻഫീൽഡ് ഡീപ്ഡ്രാഫ്റ്റ് മേജർ തുറമുഖമായി വാധ്വൻ തുറമുഖം വികസിപ്പിക്കും.

ദുർബലമായ കോൺഗ്രസ് സർക്കാർ ലോകമെമ്പാടും അഭ്യർത്ഥിച്ചിരുന്നു: പ്രധാനമന്ത്രി മോദി ഷിംലയിൽ

May 24th, 10:00 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടന്ന ഊർജ്ജസ്വലമായ പൊതുയോഗത്തെ അഭിസംബോധന ചെയ്തു, ഹിമാചൽ പ്രദേശിനെക്കുറിച്ചുള്ള ഗൃഹാതുരത്വവും മുന്നോട്ടുള്ള കാഴ്ചപ്പാടും മുന്നോട്ടുവെച്ചു. സംസ്ഥാനവുമായും അവിടുത്തെ ജനങ്ങളുമായും ദീർഘകാലമായി നിലനിൽക്കുന്ന ബന്ധം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അവരുടെ വികസനത്തിനും ക്ഷേമത്തിനുമുള്ള പ്രതിബദ്ധത ആവർത്തിച്ചു.

പ്രധാനമന്ത്രി മോദി ഹിമാചൽ പ്രദേശിലെ ഷിംലയിലും മാണ്ഡിയിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

May 24th, 09:30 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ഷിംലയിലും മാണ്ഡിയിലും സജീവമായ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. സംസ്ഥാനവുമായും അവിടുത്തെ ജനങ്ങളുമായും ദീർഘകാലമായി നിലനിൽക്കുന്ന ബന്ധം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അവരുടെ വികസനത്തിനും ക്ഷേമത്തിനുമുള്ള പ്രതിബദ്ധത ആവർത്തിച്ചു.

Modi is tirelessly working day and night to change your lives: PM Modi in Dharashiv

April 30th, 10:30 am

PM Modi addressed enthusiastic crowds in Dharashiv, Maharashtra, empathizing with farmers' struggles and assuring them of his government's commitment to finding sustainable solutions. He warned against the Opposition's vile intentions, obstructing the path to a ‘Viksit Bharat’.

Under Modi's leadership, it is a guarantee to provide tap water to every sister’s household: PM Modi in Latur

April 30th, 10:15 am

PM Modi addressed enthusiastic crowds in Latur, Maharashtra, empathizing with farmers' struggles and assuring them of his government's commitment to finding sustainable solutions. He warned against the Opposition's vile intentions, obstructing the path to a ‘Viksit Bharat’.

A stable government takes care of the present while keeping in mind the needs of the future: PM Modi in Madha

April 30th, 10:13 am

PM Modi addressed an enthusiastic crowd in Madha, Maharashtra. Addressing the farmers' struggles, PM Modi empathized with their difficulties and assured them of his government's commitment to finding sustainable solutions for their welfare.

PM Modi electrifies the crowd at spirited rallies in Madha, Dharashiv & Latur, Maharashtra

April 30th, 10:12 am

PM Modi addressed enthusiastic crowds in Madha, Dharashiv & Latur, Maharashtra, empathizing with farmers' struggles and assuring them of his government's commitment to finding sustainable solutions. He warned against the Opposition's vile intentions, obstructing the path to a ‘Viksit Bharat’.

I.N.D.I സഖ്യം ഇന്ത്യയുടെ സംസ്കാരത്തെയും വികസനത്തെയും അവഗണിച്ചു: പ്രധാനമന്ത്രി മോദി ഉധംപൂരിൽ

April 12th, 11:36 am

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കാശ്മീരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുമ്പോൾ ഉധംപൂർ പ്രധാനമന്ത്രി മോദിയോട് സമാനതകളില്ലാത്ത സ്‌നേഹം ചൊരിഞ്ഞു. , പതിറ്റാണ്ടുകൾക്ക് ശേഷം, തീവ്രവാദം, ബന്ദുകൾ, കല്ലേറ്, അതിർത്തിയിലെ ഏറ്റുമുട്ടലുകൾ എന്നിവ ജമ്മു കശ്മീർ സംസ്ഥാനത്ത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിഷയമാകാത്തത് ഇതാദ്യമാണ്. 2014-ന് മുമ്പ് അമർനാഥ്, വൈഷ്‌ണോദേവി യാത്രകൾ പോലും പ്രശ്‌നങ്ങളാൽ നിറഞ്ഞിരുന്നു, എന്നാൽ 2014-ന് ശേഷം, ആത്മവിശ്വാസവും വികസനവും വർധിപ്പിക്കുക മാത്രമാണ് ജമ്മു കശ്മീർ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം ശക്തമായ ഒരു സർക്കാരിനെ ആളുകൾ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാൽ ‘ഫിർ ഏക് ബാർ മോദി സർക്കാർ’ എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ജമ്മു കശ്മീരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തു, ഉധംപൂരിന് മോദിയോട് സമാനതകളില്ലാത്ത വാത്സല്യം

April 12th, 11:00 am

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കാശ്മീരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുമ്പോൾ ഉധംപൂർ പ്രധാനമന്ത്രി മോദിയോട് സമാനതകളില്ലാത്ത സ്‌നേഹം ചൊരിഞ്ഞു. , പതിറ്റാണ്ടുകൾക്ക് ശേഷം, തീവ്രവാദം, ബന്ദുകൾ, കല്ലേറ്, അതിർത്തിയിലെ ഏറ്റുമുട്ടലുകൾ എന്നിവ ജമ്മു കശ്മീർ സംസ്ഥാനത്ത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിഷയമാകാത്തത് ഇതാദ്യമാണ്. 2014-ന് മുമ്പ് അമർനാഥ്, വൈഷ്‌ണോദേവി യാത്രകൾ പോലും പ്രശ്‌നങ്ങളാൽ നിറഞ്ഞിരുന്നു, എന്നാൽ 2014-ന് ശേഷം, ആത്മവിശ്വാസവും വികസനവും വർധിപ്പിക്കുക മാത്രമാണ് ജമ്മു കശ്മീർ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം ശക്തമായ ഒരു സർക്കാരിനെ ആളുകൾ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാൽ ‘ഫിർ ഏക് ബാർ മോദി സർക്കാർ’ എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മാർച്ച് 8 മുതൽ 10 വരെ അസം, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങൾ സന്ദർശിക്കും

March 08th, 04:12 pm

പിഎംഎവൈ-ജിക്ക് കീഴിൽ അസമിലുടനീളം നിർമിച്ച ഏകദേശം 5.5 ലക്ഷം വീടുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വികസിത ഭാരതം വികസിത മധ്യപ്രദേശ്’ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

February 29th, 04:07 pm

‘വികസിത സംസ്ഥാനത്തിലൂടെ വികസിത ഇന്ത്യയിലേക്ക്’ യജ്ഞത്തിൽ ഇന്നു നാം മധ്യപ്രദേശിൽനിന്നുള്ള നമ്മുടെ സഹോദരീസഹോദരന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടുതൽ ചർച്ച ചെയ്യുന്നതിനുമുമ്പ്, ഡിണ്ഡോരി റോഡപകടത്തിൽ ഞാൻ ദുഃഖം രേഖപ്പെടുത്തുന്നു. ഈ അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ എനിക്കു സഹതാപമുണ്ട്. പരിക്കേറ്റവർക്കു ഗവണ്മെന്റ് ചികിത്സ നൽകുന്നുണ്ട്. ദുഃഖത്തിന്റെ ഈ നിമിഷത്തിൽ ഞാൻ മധ്യപ്രദേശിലെ ജനങ്ങൾക്കൊപ്പമാണ്.

പ്രധാനമന്ത്രി ‘വികസിത ഭാരതം വികസിത മധ്യപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു

February 29th, 04:06 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘വികസിത ഭാരതം വികസിത മധ്യപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു. മധ്യപ്രദേശിലുടനീളം 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു. ജലസേചനം, വൈദ്യുതി, റോഡ്, റെയിൽ, ജലവിതരണം, കൽക്കരി, വ്യവസായം എന്നിവയുൾപ്പെടെ നിരവധി സുപ്രധാന മേഖലകൾ ഉൾപ്പെടുന്നതാണു പദ്ധതികൾ. മധ്യപ്രദേശിൽ സൈബർ തഹസിൽ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രി മധ്യപ്രദേശിലെ ഝാബുവയില്‍ 7300 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

February 11th, 07:35 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഝാബുവയില്‍ 7300 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്നത്തെ ഈ വികസന പദ്ധതികള്‍ ഈ പ്രദേശത്തെ നിരവധി ഗോത്രവര്‍ഗക്കാര്‍ക്ക് പ്രയോജനം ചെയ്യും. പദ്ധതികള്‍ ജലവിതരണവും കുടിവെള്ള വിതരണവും ശക്തിപ്പെടുത്തുകയും മധ്യപ്രദേശിലെ റോഡ്, റെയില്‍, വൈദ്യുതി, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഉത്തേജനം പകരുകയും ചെയ്യും. പ്രത്യേകമായി പിന്നോക്കം നില്‍ക്കുന്ന ഗോത്രങ്ങളില്‍ നിന്നുള്ള 2 ലക്ഷത്തോളം സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി ആഹാര്‍ അനുദാന്‍ പ്രതിമാസ ഗഡു വിതരണം ചെയ്തു. സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 1.75 ലക്ഷം 'അധികാര്‍ അഭിലേഖ്' (അവകാശ രേഖ) വിതരണം ചെയ്തു, കൂടാതെ 559 പ്രധാന്‍ മന്ത്രി ആദര്‍ശ് യോജന ഗ്രാമങ്ങള്‍ക്ക് 55.9 കോടി രൂപ കൈമാറി.

പ്രധാനമന്ത്രി ഫെബ്രുവരി 11ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും

February 09th, 05:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 11-ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും. മദ്ധ്യപ്രദേശിലെ ജാബുവയില്‍ ഉച്ചകഴിഞ്ഞ് ഉദ്ദേശം 12:40ന് ഏകദേശം 7300 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും.

ത്രിപുരയിലെ ഖോവായ്-ഹരിന റോഡിന്റെ 135 കിലോമീറ്റർ മെച്ചപ്പെടുത്തുന്നുന്നതിനും വീതി കൂട്ടുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

December 27th, 08:36 pm

ത്രിപുര സംസ്ഥാനത്തുകൂടി 134.913 കിലോമീറ്റര്‍ ദൂരം കടന്നു പോകുന്ന ദേശീയ പാത 208-ന്റെ 101.300 കിലോമീറ്റര്‍ (ഖോവായ്) മുതല്‍ 236.213 കിലോമീറ്റര്‍ (ഹരിന) വരെയുള്ള ഭാഗം രണ്ടുവരി പാതയായി വികസിപ്പിക്കുന്നതിനും വീതികൂട്ടുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അനുമതി നല്‍കി.