ഹസിറയിലെ റോ-പാക്‌സ് ടെര്‍മിനലിന്റെ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം

November 08th, 10:51 am

ഒരൊറ്റ പദ്ധതിയുടെ തുടക്കത്തോടെ വ്യവസായം എളുപ്പത്തില്‍ എങ്ങനെ വര്‍ദ്ധിക്കുന്നുവെന്നതിനും അതേ സമയംതന്നെ ജീവിത സൗകര്യം എങ്ങനെ വളരുന്നുവെന്നതിനും ഒരു മികച്ച ഉദാഹരണമാണ് ഈ പദ്ധതി. തീര്‍ത്ഥാടനത്തെക്കുറിച്ചോ, അല്ലെങ്കില്‍ വാഹനത്തിന് കുറഞ്ഞ നഷ്ടം മാത്രം വരുത്തുന്നതു സംബന്ധിച്ച ചര്‍ച്ചയെക്കുറിച്ചോ, സമയം ലാഭിക്കുന്നതിനെക്കുറിച്ചോ, ഉല്‍പാദന മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ചോ, പഴങ്ങളും പച്ചക്കറികളും സൂറത്തിലെ വിപണികളിലേക്ക് കൊണ്ടുപോകുന്നതിലെ സൗകര്യമോ എന്തുമാകട്ടെ, ഇപ്പോള്‍ നാലഞ്ചു സഹോദരങ്ങളുമായി സംസാരിക്കാനും അവരുടെ അനുഭവങ്ങള്‍ പങ്കിടാനും എനിക്ക് അവസരം ലഭിച്ചു. വേഗത വര്‍ദ്ധിക്കുന്നത് വ്യാപാരത്തെ സുഗമമാക്കുമെന്നതു വളരെ സന്തോഷകരമായ അന്തരീക്ഷം സൃ്ഷ്ടിക്കുമെന്നു ഞാന്‍ കരുതുന്നു. ഈ മികച്ച ഗതാഗത സൗകര്യത്തിന്റെ പ്രയോജനം വ്യവസായികള്‍, വ്യാപാരികള്‍, ജീവനക്കാര്‍, തൊഴിലാളികള്‍, കൃഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കും ലഭിക്കും. സ്വന്തം യാത്രാ ദൂരം കുറയുമ്പോള്‍ ആളുകള്‍ക്കു വളരെയധികം സംതൃപ്തി ലഭിക്കും.

ഹാസിറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

November 08th, 10:50 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹസിറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയും ഗുജറാത്തിലെ ഹാസിറയ്ക്കും ഗോഖനും ഇടയ്ക്കുള്ള റോ-പാക്‌സ് ഫെറി സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. പ്രാദേശിക ഉപയോക്താക്കളോട് അദ്ദേഹം സംവദിക്കുകയും ചെയ്തു.

ഹസീറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ ഉദ്ഘാടനവും ഹസീറയ്ക്കും ഘോഘയ്ക്കുമിടയിലെ റോ-പാക്‌സ് ഫെറി സര്‍വീസ് ഫ്‌ളാഗ് ഓഫും നവംബര്‍ 8ന് പ്രധാനമന്ത്രി നിര്‍വഹിക്കും

November 06th, 03:41 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 8ന് ഗുജറാത്തിലെ ഹസീറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. ഹസീറയ്ക്കും ഘോഘയ്ക്കും ഇടയിലെ റോ-പാക്‌സ് സര്‍വീസും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിലൂടെ രാവിലെ 11നാണ് പരിപാടി ആരംഭിക്കുന്നത്. ഈ സേവനം പ്രയോജനപ്പെടുത്തുന്ന പ്രാദേശിക ജനവിഭാഗവുമായി പ്രധാനമന്ത്രി സംവദിക്കും. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.