പ്രധാനമന്ത്രി ഡല്‍ഹിയില്‍ ജനുവരി 5ന് 12,200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും
January 04th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 5ന് ഉച്ചയ്ക്ക് 12.15ന് ഡല്‍ഹിയില്‍ 12,200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിക്കും. സാഹിബാബാദ് ആര്‍ആര്‍ടിഎസ് സ്റ്റേഷനില്‍നിന്ന് ന്യൂ അശോക് നഗര്‍ ആര്‍ആര്‍ടിഎസ് സ്റ്റേഷനിലേക്ക് രാവിലെ 11ന് നമോ ഭാരത് ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യും.ഡൽഹി മെട്രോ നാലാം ഘട്ട പദ്ധതിയുടെ റിത്താല-കുണ്ഡ്ലി ഇടനാഴിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
December 06th, 08:08 pm
ദേശീയ തലസ്ഥാനവും അയൽ സംസ്ഥാനമായ ഹരിയാനയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്ന ഡൽഹി മെട്രോയുടെ 26.463 കിലോമീറ്റർ ദൈഘ്യമുള്ള നാലാം ഘട്ട പദ്ധതിയുടെ റിത്താല - നരേല - നാഥുപൂർ (കുണ്ഡലി) ഇടനാഴിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. അനുവദിച്ച തീയതി മുതൽ 4 വർഷത്തിനുള്ളിൽ ഇടനാഴി പൂർത്തിയാക്കാനാണ് ലക്‌ഷ്യം.