രണ്ടാമത് ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി
November 20th, 08:38 pm
റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ, നവംബർ 19ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി അൽബനീസും രണ്ടാമത് ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി നടത്തി. പ്രധാനമന്ത്രി അൽബനീസിന്റെ ഇന്ത്യാ സന്ദർശനവേളയിൽ 2023 മാർച്ച് 10നു ന്യൂഡൽഹിയിലാണ് ഒന്നാം വാർഷിക ഉച്ചകോടി നടന്നത്.ചിലി പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
November 20th, 08:36 pm
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന്, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിച്ച് ഫോണ്ടുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.പ്രധാനമന്ത്രി അർജന്റീന പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
November 20th, 08:09 pm
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന്, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലേയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നു ഇത്. ചരിത്രംകുറിച്ച് മൂന്നാം തവണയും അധികാരമേറ്റ പ്രധാനമന്ത്രി ശ്രീ മോദിയെ അർജന്റീന പ്രസിഡന്റ് മിലേ അഭിനന്ദിച്ചു. പ്രസിഡന്റായി സ്ഥാനമേറ്റ മിലേക്ക് പ്രധാനമന്ത്രിയും ഊഷ്മളമായ ആശംസകൾ നേർന്നു.പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
November 20th, 08:05 pm
റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ, നവംബർ 19ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ലുലയുടെ ആതിഥ്യമര്യാദയ്ക്കു നന്ദിപറഞ്ഞ പ്രധാനമന്ത്രി, ബ്രസീലിന്റെ ജി-20, ഐബിഎസ്എ അധ്യക്ഷതയുടെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരായ ആഗോള സഖ്യം സ്ഥാപിക്കാനുള്ള ബ്രസീലിന്റെ ഉദ്യമത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയുടെ കരുത്തുറ്റ പിന്തുണ അറിയിക്കുകയും ചെയ്തു. ജി-20 ട്രോയ്ക (നിലവിലെയും തൊട്ടുമുൻപത്തെയും അടുത്ത ഊഴത്തിലെയും അധ്യക്ഷർ) അംഗമെന്ന നിലയിൽ, സുസ്ഥിര വികസനത്തിലും ആഗോള ഭരണപരിഷ്‌കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രസീലിന്റെ ജി-20 കാര്യപരിപാടിക്കുള്ള ഇന്ത്യയുടെ പിന്തുണയും പ്രധാനമന്ത്രി അടിവരയിട്ടു. അടുത്ത വർഷം ബ്രിക്സിനും COP 30നും നേതൃത്വം വഹിക്കുന്ന ബ്രസീലിന് അദ്ദേഹം ആശംസകൾ അറിയിക്കുകയും ഇന്ത്യയുടെ പൂർണപിന്തുണ ഉറപ്പേകുകയും ചെയ്തു.സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിന് വലിയ മുൻഗണന നൽകികൊണ്ട് ഇന്ത്യ ആരോഗ്യമേഖലയിൽ സജീവമായി പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
November 20th, 05:02 am
സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിന് വലിയ മുൻഗണന നൽകി ആരോഗ്യ മേഖലയിൽ ഇന്ത്യ സജീവമായി പ്രവർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ആരോഗ്യമുള്ള ഭൂമി, മെച്ചപ്പെട്ട ഭൂമി ആപ്തവാക്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇക്കാര്യത്തിൽ ഇന്ത്യ ആഗോള ശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.സുസ്ഥിര വികസനവും ഊർജ പരിവർത്തനവും എന്ന വിഷയത്തിൽ ജി20 സെഷനിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
November 20th, 01:40 am
ഇന്നത്തെ സെഷന്റെ വിഷയം വളരെ പ്രസക്തമാണ്. അത് അടുത്ത തലമുറയുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ന്യൂഡൽഹി ജി-20 ഉച്ചകോടിക്കിടെ, സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കൽ ത്വരിതപ്പെടുത്തുന്നതിന് ഞങ്ങൾ വാരാണസി കർമപദ്ധതി അംഗീകരിച്ചിരുന്നു.സുസ്ഥിര വികസനവും ഊർജപരിവർത്തനവും എന്ന വിഷയത്തിൽ നടന്ന ജി 20 സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 20th, 01:34 am
ജി-20 ഉച്ചകോടിയിൽ സുസ്ഥിര വികസനവും ഊർജപരിവർത്തനവും എന്ന വിഷയത്തിൽ നടന്ന സെഷനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസാരിച്ചു. ന്യൂഡൽഹി ജി-20 ഉച്ചകോടിയിൽ, 2030 ഓടെ പുനരുപയോഗ ഊർജശേഷി മൂന്നിരട്ടിയാക്കാനും ഊർജ കാര്യക്ഷമത നിരക്ക് ഇരട്ടിയാക്കാനും ജി-20 സംഘം തീരുമാനിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സുസ്ഥിര വികസന മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ബ്രസീലിന്റെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.ഇറ്റലി-ഇന്ത്യ സംയുക്ത നയതന്ത്ര കർമ്മ പദ്ധതി 2025-2029
November 19th, 09:25 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ 2024 നവംബർ 18ന് നടന്ന ജി 20 ഉച്ചകോടിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇറ്റലി പ്രധാനമന്ത്രി ശ്രീമതി ജോർജിയ മെലോണിയും ഇന്ത്യൻ-ഇറ്റലി നയതന്ത്ര പങ്കാളിത്തത്തിൻ്റെ സമാനതകളില്ലാത്ത സാധ്യതകളെക്കുറിച്ച് മനസ്സിലാക്കിക്കൊണ്ട്, കേന്ദ്രീകൃതവും സമയബന്ധിതവുമായ സംരംഭങ്ങളിലൂടെയും സംയുക്ത നയതന്ത്ര കർമ്മപദ്ധതിയിലൂടെയും ഇതിന് കൂടുതൽ പ്രചോദനം നൽകാൻ തീരുമാനിച്ചു. ഇതിനായി, ഇറ്റലിയും ഇന്ത്യയും താഴെപ്പറയുന്നവയിൽ ധാരണയായി:പ്രധാനമന്ത്രി ഇറ്റലിയിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി
November 19th, 08:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റാലിയൻ റിപ്പബ്ലിക്കിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റ് ജോർജിയ മെലോനിയുമായി റിയോ ഡി ജനീറോയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ പ്രധാനമന്ത്രി മെലോണിയുടെ അധ്യക്ഷതയിൽ നടന്ന ജി7 ഉച്ചകോടിയിലാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ ജി7നെ നയിച്ചതിന് പ്രധാനമന്ത്രി മെലോണിയെ പ്രധാനമന്ത്രി ശ്രീ മോദി അഭിനന്ദിച്ചു.പ്രധാനമന്ത്രി ഇൻഡോനേഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
November 19th, 06:09 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.പ്രധാനമന്ത്രി ശ്രീ മോദി പോർച്ചുഗൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 19th, 06:08 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ഏപ്രിലിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ മോണ്ടിനെഗ്രോയെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും ഒരുമിച്ചു പ്രവർത്തിക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. മൂന്നാം തവണയും അധികാരത്തിലെത്തിയ ശ്രീ മോദിയെ, പ്രധാനമന്ത്രി മോണ്ടിനെഗ്രോ അഭിനന്ദിച്ചു.പ്രധാനമന്ത്രി ശ്രീ മോദി നോർവേ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 19th, 05:44 am
ഇരുപ്രധാനമന്ത്രിമാരും ഉഭയകക്ഷിബന്ധങ്ങളിലെ പുരോഗതി വിലയിരുത്തി. വിവിധ മേഖലകളിലെ സഹകരണത്തിനു കൂടുതൽ കരുത്തേകുന്നതിനുള്ള മാർഗങ്ങൾ നേതാക്കൾ ചർച്ചചെയ്തു. ഇന്ത്യ - യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ - വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (ഇന്ത്യ-EFTA-TEPA) ഒപ്പുവച്ചത് ഉഭയകക്ഷി ബന്ധങ്ങളിലെ സുപ്രധാന നാഴികക്കല്ലാണെന്നു ചൂണ്ടിക്കാട്ടിയ ഇരുനേതാക്കളും, നോർവേയിൽനിന്നുൾപ്പെടെ, EFTA രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കു കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിന്റെ പ്രാധാന്യം ആവർത്തിച്ചു.പ്രധാനമന്ത്രി ശ്രീ മോദി യുകെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
November 19th, 05:41 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. യു കെ പ്രധാനമന്ത്രിയായി ചുമതലയേറ്റ സ്റ്റാർമറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. മൂന്നാം തവണയും ചരിത്ര വിജയം നേടി അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു കെ പ്രധാനമന്ത്രി സ്റ്റാർമറും ഊഷ്മളമായ ആശംസകൾ നേർന്നു.പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി
November 19th, 05:26 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ജനുവരിയിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായുള്ള പ്രസിഡൻ്റ് മാക്രോണിൻ്റെ ഇന്ത്യാ സന്ദർശനത്തിനും ജൂണിൽ ഇറ്റലിയിൽ ജി 7 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയ്ക്കും ശേഷം ഈ വർഷം ഇരു നേതാക്കളും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.പ്രധാനമന്ത്രി മോദി ബ്രസീലിലെ റിയോ ഡി ജനീറോയിൽ എത്തി ചേർന്നു
November 18th, 08:38 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനീറോയിലെത്തി ചേർന്നു. അവിടെ ആദ്ദേഹം ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുകയും സന്ദർശന വേളയിൽ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.പ്രധാനമന്ത്രി മോദി നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങൾ സന്ദർശിക്കും
November 12th, 07:44 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 21 വരെ നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. നൈജീരിയയിൽ, തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനുമുള്ള ഉന്നതതല ചർച്ചകളിൽ അദ്ദേഹം ഏർപ്പെടും. ബ്രസീലിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. ഗയാനയിൽ, പ്രധാനമന്ത്രി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുകയും, പാർലമെൻ്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യും, കരീബിയൻ മേഖലയുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അടിവരയിടുന്ന കാരികോം-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കും.‘ഗ്ലോബൽ സിറ്റിസൺ ലൈവിൽ’ പ്രധാനമന്ത്രി സെപ്റ്റംബർ 25 -ന് വീഡിയോ പ്രസംഗം നടത്തും
September 24th, 05:31 pm
'ഗ്ലോബൽ സിറ്റിസൺ ലൈവ്' എന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 25 -ന് വൈകുന്നേരം ഒരു വീഡിയോ പ്രസംഗം നടത്തും.പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2016 സെപ്റ്റംബര്‍ ഇരുപത്തഞ്ചാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.
September 25th, 11:00 am
We have full faith in our soldiers. They will always give befitting reply to those spreading terrorPM Shri Narendra Modi today addressed the nation through radio program Mann Ki Baat. PM paid tributes to the 18 martyrs of Uri attack and said that we have full faith in our army. Shri Modi applauded the achievements of our Paralympic athletes in Rio 2016 Paralympics. PM also talked about the successful 2 years of Swacch Bharat Mission and encouraged citizens to participate in it in every way they can.സോഷ്യൽ മീഡിയ കോർണർ - സെപ്റ്റംബർ - 23
September 23rd, 07:41 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ - സെപ്റ്റംബർ - 14
September 14th, 06:45 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !