സുഗമ്യ ഭാരത് അഭിയാൻ്റെ 9 വർഷങ്ങൾ പ്രധാനമന്ത്രി ആഘോഷിച്ചു

December 03rd, 04:22 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സുഗമ്യ ഭാരത് അഭിയാന്റെ 9 വർഷങ്ങൾ അടയാളപ്പെടുത്തി. ദിവ്യാംഗരായ സഹോദരിമാർക്കും സഹോദരന്മാർക്കും പ്രവേശനക്ഷമതയും സമത്വവും അവസരവും കൂടുതൽ വർധിപ്പിക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. ദിവ്യാംഗരായ സഹോദരിമാരുടെയും സഹോദരന്മാരുടെയും ധൈര്യത്തെയും നേട്ടങ്ങളെയും പ്രശംസിച്ചുകൊണ്ട്, അത് നമ്മെയെല്ലാം അഭിമാനിപ്പിക്കുന്നതാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.