2024ലെ ഇടക്കാല ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 01st, 02:07 pm
ഇന്നത്തെ ബജറ്റ്, ഒരു ഇടക്കാല ബജറ്റാണെങ്കിലും, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും നൂതനവുമായ ഒരു ബജറ്റാണ്. ഈ ബജറ്റ് തുടര്‍ച്ചയുടെ ആത്മവിശ്വാസം ഉള്‍ക്കൊള്ളുന്നു. യുവാക്കള്‍, പാവപ്പെട്ടവര്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങി 'വികസിത് ഭാരത്'-ന്റെ നാല് തൂണുകളേയും ഈ ബജറ്റ് ശാക്തീകരിക്കും. നിര്‍മല ജിയുടെ ബജറ്റ് രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ബജറ്റാണ്. 2047-ഓടെ 'വികസിത് ഭാരത്' എന്നതിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്ന ഉറപ്പാണ് ഈ ബജറ്റ് നല്‍കുന്നത്. നിര്‍മല ജിയെയും അവരുടെ ടീമിനെയും ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നുഇതൊരു ഇടക്കാല ബജറ്റ് മാത്രമല്ല, മറിച്ച് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും നൂതനവുമായ ബജറ്റ് : പ്രധാനമന്ത്രി
February 01st, 12:36 pm
ഇന്ന് അവതരിപ്പിച്ച ബജറ്റിനെ 'വെറും ഇടക്കാല ബജറ്റ് മാത്രമല്ല, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും നൂതനവുമായ ബജറ്റ്' എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീര്‍ത്തിച്ചു, 'ഈ ബജറ്റ് തുടര്‍ച്ചയുടെ ആത്മവിശ്വാസം ഉള്‍ക്കൊള്ളുന്നു.' പ്രധാനമന്ത്രി പറഞ്ഞു, ഈ ബജറ്റ്, 'യുവജനങ്ങള്‍, പാവപ്പെട്ടവര്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങി വികസിത ഇന്ത്യയുടെ എല്ലാ സ്തൂപങ്ങളേയും ശാക്തീകരിക്കും.സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2023-ന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവരുമായുള്ള ആശയവിനിമയത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന
December 19th, 11:32 pm
നിങ്ങളോടെല്ലാം സംസാരിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. രാജ്യം നേരിടുന്ന നിലവിലെ വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് രാജ്യത്തെ യുവതലമുറ അഹോരാത്രം പ്രയത്നിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ ഹാക്കത്തണുകളിൽ നിന്ന് ഉരുത്തിരിഞ്ഞ പരിഹാരങ്ങൾ വളരെ ഫലപ്രദമാണ്. ഹാക്കത്തണിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾ സ്വന്തമായി സ്റ്റാർട്ടപ്പുകളും ആരംഭിച്ചിട്ടുണ്ട്. ഈ സ്റ്റാർട്ടപ്പുകളും പരിഹാരങ്ങളും സർക്കാരിനെയും സമൂഹത്തെയും സഹായിക്കുന്നു. ഇന്ന് ഈ ഹാക്കത്തണിൽ പങ്കെടുക്കുന്ന ടീമുകൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാണ്.‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2023’ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
December 19th, 09:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2023’ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവരുമായി ഇന്നു സംവദിച്ചു. വിദൂരദൃശ്യസംവിധാനത്തിലൂടെ അദ്ദേഹം അവരെ അഭിസംബോധന ചെയ്തു.സി.ഒ.പി28ലെ വ്യവസായ പരിവര്‍ത്തനത്തിനായുള്ള ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ രണ്ടാം ഘട്ടത്തിന് ഇന്ത്യയും സ്വീഡനും സഹ-ആതിഥേയത്വം വഹിച്ചു
December 01st, 08:29 pm
ദുബായിയില്‍ നടക്കുന്ന സി.ഒ.പി 28ല്‍ വച്ച് 2024-26 കാലയളവിലെ ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്‍സിഷന്റെ (ലീഡ്‌ഐ.ടി 2.0) ഘട്ടം-2ന്റെ സഹസമാരംഭം സ്വീഡന്‍ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസേ്റ്റഴ്‌സണും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ചേര്‍ന്ന് നിര്‍വഹിച്ചു.മധ്യപ്രദേശിലെ ഗ്വാളിയോറിലെ സിന്ധ്യ സ്‌കൂളിന്റെ 125-ാമത് സ്ഥാപക ദിനാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 21st, 11:04 pm
ബഹുമാനപ്പെട്ട മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, ഈ സംസ്ഥാനത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, സിന്ധ്യ സ്‌കൂള്‍ ബോര്‍ഡ് ഡയറക്ടറും മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ഡോ ജിതേന്ദ്ര സിംഗ് എന്നിവരേ, സ്‌കൂള്‍ മാനേജ്മെന്റ് സഹപ്രവര്‍ത്തകരേ, മറ്റു ജീവനക്കാരേ, അധ്യാപകരേ, രക്ഷിതാക്കളേ, പ്രിയ യുവസുഹൃത്തുക്കളേ!സിന്ധ്യ സ്‌കൂളിന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 21st, 05:40 pm
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ‘ദ സിന്ധ്യ സ്കൂളി’ന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സ്‌കൂളിലെ 'വിവിധോദ്ദേശ്യ കായിക സമുച്ചയ’ത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും, സ്‌കൂളിന്റെ വാർഷിക പുരസ്‌കാരങ്ങൾ വിശിഷ്ടരായ പൂർവവിദ്യാർഥികൾക്കും മികച് നേട്ടങ്ങൾ കൈവരിച്ചവർക്കും സമ്മാനിക്കുകയും ചെയ്തു. 1897-ൽ സ്ഥാപിതമായ സിന്ധ്യ സ്കൂൾ ചരിത്രപ്രസിദ്ധമായ ഗ്വാളിയോർ കോട്ടയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്മരണികയായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.ചന്ദ്രയാൻ 3നെ അഭിനന്ദിച്ച് സന്ദേശം അയച്ച ലോകനേതാക്കൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു
August 24th, 10:03 am
ചന്ദ്രയാൻ 3ന്റെ വിജയകരമായ ലാൻഡിങ്ങിന്റെ പശ്ചാത്തലത്തിൽ നിരവധി രാഷ്ട്രത്തലവന്മാർ ഇന്ത്യയെ അഭിനന്ദിച്ചു. അഭിനന്ദനം അറിയിച്ച ലോകനേതാക്കൾക്ക് സമൂഹമാധ്യമമായ എക്സിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി.PM Modi and First Lady of the US Jill Biden visit the National Science Foundation
June 22nd, 02:49 am
PM Modi and First Lady of the US Jill Biden visited the National Science Foundation. They participated in the ‘Skilling for Future Event’. It is a unique event focused on promoting vocational education and skill development among youth. Both PM Modi and First Lady Jill Biden discussed collaborative efforts aimed at creating a workforce for the future. PM Modi highlighted various initiatives undertaken by India to promote education, research & entrepreneurship in the country.റിപ്പബ്ലിക് ടിവിയുടെ കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
April 26th, 08:01 pm
അർണബ് ഗോസ്വാമി ജി, റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്കിന്റെ എല്ലാ സഹപ്രവർത്തകരേ , രാജ്യത്തും വിദേശത്തുമുള്ള റിപ്പബ്ലിക് ടിവിയുടെ എല്ലാ പ്രേക്ഷകരേ , മഹതികളേ, മാന്യരേ! ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ്, ഞാൻ എന്റെ കുട്ടിക്കാലത്ത് കേട്ട ഒരു തമാശ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഒരിടത്തു് ഒരു പ്രൊഫസറും മകളും ആത്മഹത്യ ചെയ്തു, തന്റെ ജീവിതം മടുത്തുവെന്നും ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എഴുതിയ കുറിപ്പ് ഇട്ടു. താൻ എന്തെങ്കിലും കഴിച്ച് കങ്കരിയ തടാകത്തിൽ ചാടി മരിക്കുമെന്ന് അവൾ എഴുതി. പിറ്റേന്ന് രാവിലെ, മകൾ വീട്ടിലില്ലെന്ന് പ്രൊഫസർ കണ്ടെത്തി. അച്ഛൻ അവളുടെ മുറിയിൽ പോയി ഒരു കത്ത് കണ്ടു. കത്ത് വായിച്ച് അയാൾക്ക് ദേഷ്യം വന്നു. അദ്ദേഹം പറഞ്ഞു, ‘ഞാൻ പ്രൊഫസറാണ്, ഞാൻ ഇത്രയും വർഷം കഠിനാധ്വാനം ചെയ്തു, ഇപ്പോഴും അവളുടെ കങ്കരിയയുടെ അക്ഷരവിന്യാസം ആത്മഹത്യാ കത്തിൽ തെറ്റായി എഴുതിയിരിക്കുന്നു.’ അർണാബ് നന്നായി ഹിന്ദി സംസാരിക്കാൻ തുടങ്ങിയതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞത് ഞാൻ കേട്ടില്ല, പക്ഷേ അദ്ദേഹത്തിന്റെ ഹിന്ദി ശരിയാണോ അല്ലയോ എന്നതിൽ ഞാൻ തുല്യ ശ്രദ്ധ ചെലുത്തി. ഒരുപക്ഷേ, മുംബൈയിൽ താമസിച്ചതിന് ശേഷം തങ്ങളുടെ ഹിന്ദി മെച്ചപ്പെട്ടിട്ടുണ്ടാകാം.ന്യൂഡൽഹിയിൽ റിപ്പബ്ലിക് ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 26th, 08:00 pm
റിപ്പബ്ലിക് ഉച്ചകോടിയുടെ ഭാഗമായാൻ കഴിഞ്ഞതിൽ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അടുത്ത മാസം 6 വർഷം തികയുന്നതിന് സംഘത്തെയാകെ അഭിനന്ദിക്കുകയും ചെയ്തു. 'ഇന്ത്യയുടെ നിമിഷം' എന്ന വിഷയത്തിൽ 2019-ൽ നടന്ന റിപ്പബ്ലിക് ഉച്ചകോടിയിൽ പങ്കെടുത്തത് അനുസ്മരിച്ച പ്രധാനമന്ത്രി, തുടർച്ചയായി രണ്ടാം തവണയും പൗരന്മാർ വൻ ഭൂരിപക്ഷത്തോടെയും സ്ഥിരതയോടെയും ഗവണ്മെന്റിനെ തെരഞ്ഞെടുത്തപ്പോൾ ജനവിധിയുടെ പശ്ചാത്തലം അതിന് ഉണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നിമിഷം ഇപ്പോൾ വന്നെത്തിയെന്നു രാജ്യം തിരിച്ചറിഞ്ഞു - പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ പ്രമേയമായ 'പരിവർത്തനത്തിന്റെ സമയ'ത്തിലേക്കു വെളിച്ചം വീശിയ അദ്ദേഹം, 4 വർഷം മുമ്പ് വിഭാവനം ചെയ്ത താഴേത്തട്ടിലെ പരിവർത്തനത്തിന് പൗരന്മാർക്ക് ഇപ്പോൾ സാക്ഷ്യം വഹിക്കാൻ കഴിയുമെന്നു വ്യക്തമാക്കി.കർണാടകത്തിലെ ഹുബ്ബള്ളി-ധാർവാഡിൽ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 12th, 04:01 pm
ഈ വർഷമാദ്യവും ഹുബ്ബള്ളി സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഹുബ്ബള്ളിയിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാർ വഴിയരികിൽ നിന്നുകൊണ്ട് എന്നോട് വളരെയധികം സ്നേഹവും അനുഗ്രഹവും ചൊരിഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല. മുമ്പ്, കർണാടകയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂർ മുതൽ ബെലഗാവി വരെ, കലബുറഗി മുതൽ ഷിമോഗ വരെ, മൈസൂരു മുതൽ തുംകുരു വരെ, കന്നഡക്കാർ എനിക്ക് തുടർച്ചയായി തന്ന സ്‌നേഹവും വാത്സല്യവും അനുഗ്രഹങ്ങളും തീർച്ചയായും അവിസ്മരണീയമാണ്. നിങ്ങളുടെ വാത്സല്യത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നു, കർണാടകയിലെ ജനങ്ങളെ തുടർച്ചയായി സേവിച്ചുകൊണ്ട് ഞാൻ ഈ കടം വീട്ടും. കർണാടകയിലെ ഓരോ വ്യക്തിക്കും സംതൃപ്തമായ ജീവിതം ഉറപ്പാക്കാനുള്ള ദിശയിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു; ഇവിടുത്തെ യുവാക്കൾ മുന്നോട്ട് പോകുകയും പതിവായി പുതിയ തൊഴിലവസരങ്ങൾ നേടുകയും ചെയ്യുന്നു, കൂടാതെ സഹോദരിമാരും പെൺമക്കളും മികച്ച ശാക്തീകരണം നേടിയിരിക്കുന്നു. ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ കർണാടകയിലെ എല്ലാ ജില്ലകളുടെയും എല്ലാ ഗ്രാമങ്ങളുടെയും എല്ലാ പട്ടണങ്ങളുടെയും സമഗ്ര വികസനത്തിന് ആത്മാർത്ഥമായ പരിശ്രമം നടത്തുകയാണ്. ധാർവാഡ് എന്ന ഈ മണ്ണിൽ ഇന്ന് വികസനത്തിന്റെ ഒരു പുതിയ പ്രവാഹം ഉയർന്നുവരുന്നു. ഈ വികസന പ്രവാഹം ഹുബ്ബള്ളിയുടെയും ധാർവാഡിന്റെയും മുഴുവൻ കർണാടകയുടെയും ഭാവി ശോഭനമാക്കുകയും പൂക്കുകയും ചെയ്യും.കർണാടകയിലെ ഹുബ്ബള്ളി-ധാർവാഡിൽ പ്രധാന വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
March 12th, 04:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ ഹുബ്ബള്ളി-ധാർവാഡിൽ പ്രധാന വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവ്വഹിച്ചു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് അംഗീകരിച്ച ശ്രീ സിദ്ധാരൂധ സ്വാമിജി ഹുബ്ബള്ളി സ്റ്റേഷനിൽ 1507 മീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം , 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി തറക്കല്ലിട്ട ഐഐടി ധാർവാഡ് രാജ്യത്തിന് സമർപ്പിക്കൽ തുടങ്ങിയവ പദ്ധതികളിൽ ഉൾപ്പെടുന്നു. ഈ മേഖലയിലെ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി ഹൊസപേട്ട - ഹുബ്ബള്ളി - തിനൈഘട്ട് സെക്ഷന്റെ വൈദ്യുതീകരണവും ഹൊസാപേട്ട സ്റ്റേഷന്റെ നവീകരണവും അടുത്തിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഹുബ്ബള്ളി-ധാർവാഡ് സ്മാർട്ട് സിറ്റിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ജയദേവ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, ധാർവാഡ് ബഹു ഗ്രാമ ജലവിതരണ പദ്ധതി , തുപ്പരിഹള്ള വെള്ളപ്പൊക്ക നാശനഷ്ട നിയന്ത്രണ പദ്ധതി എന്നിവയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.യുവശക്തി - നൈപുണ്യവും വിദ്യാഭ്യാസവും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ബജറ്റിന് ശേഷമുള്ള വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 25th, 12:13 pm
നൈപുണ്യവും വിദ്യാഭ്യാസവുമാണ് 'അമൃത്കാല' കാലഘട്ടത്തിൽ രാജ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഉപകരണങ്ങൾ. വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടോടെയാണ് നമ്മുടെ യുവാക്കൾ രാജ്യത്തിന്റെ അമൃത് യാത്ര നയിക്കുന്നത്. അതുകൊണ്ട് തന്നെ 'അമൃത്കാല'ത്തിന്റെ ആദ്യ ബജറ്റിൽ യുവാക്കൾക്കും അവരുടെ ഭാവിക്കും അതീവ പ്രാധാന്യം നൽകിയിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പ്രായോഗികവും വ്യവസായ കേന്ദ്രീകൃതവുമാണെന്ന് ഉറപ്പാക്കാനുള്ള അടിത്തറ ശക്തിപ്പെടുത്തുകയാണ് ഈ ബജറ്റ്. കുറേ വർഷങ്ങളായി നമ്മുടെ വിദ്യാഭ്യാസ മേഖല കടുംപിടുത്തത്തിന്റെ ഇരയാണ്. ഈ സാഹചര്യം മാറ്റാൻ ഞങ്ങൾ ശ്രമിച്ചു. യുവാക്കളുടെ അഭിരുചിയും ഭാവിയുടെ ആവശ്യങ്ങളും അനുസരിച്ച് ഞങ്ങൾ വിദ്യാഭ്യാസവും നൈപുണ്യവും പുനഃക്രമീകരിച്ചു. ദേശീയ വിദ്യാഭ്യാസ നയവും പഠനത്തിനും നൈപുണ്യത്തിനും തുല്യ ഊന്നൽ നൽകിയിട്ടുണ്ട്. ഈ ഉദ്യമത്തിൽ അദ്ധ്യാപകരിൽ നിന്ന് വളരെയധികം പിന്തുണ ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഭൂതകാലത്തിന്റെ ഭാരത്തിൽ നിന്ന് ഞങ്ങളുടെ കുട്ടികളെ മോചിപ്പിക്കാൻ ഇത് ഞങ്ങൾക്ക് വലിയ ധൈര്യം നൽകി. വിദ്യാഭ്യാസ, നൈപുണ്യ മേഖലകളിൽ കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ഇത് സർക്കാരിനെ പ്രേരിപ്പിച്ചു.യുവശക്തിയെ ഉപയോഗപ്പെടുത്തല്‍ - നൈപുണ്യവും വിദ്യാഭ്യാസവും' എന്ന വിഷയത്തില്‍ ബജറ്റിനുശേഷമുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 25th, 09:55 am
'യുവശക്തിയെ ഉപയോഗപ്പെടുത്തല്‍ - നൈപുണ്യവും വിദ്യാഭ്യാസവും' എന്ന വിഷയത്തില്‍ ബജറ്റിനു ശേഷമുള്ള വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച സംരംഭങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിനായി ബജറ്റിനുശേഷം ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ മൂന്നാമത്തേതാണ് ഇത്.പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
January 24th, 09:49 pm
പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാര (പിഎംആർബിപി) ജേതാക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നവീനാശയങ്ങൾ, സാമൂഹ്യസേവനം, വിദ്യാഭ്യാസം, കായികമേഖല, കലയും സംസ്കാരവും, ധീരത എന്നിങ്ങനെ ആറ് വിഭാഗങ്ങളിലെ അസാധാരണ നേട്ടങ്ങൾക്കാണ് കേന്ദ്ര ഗവൺമെന്റ് കുട്ടികൾക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം നൽകിവരുന്നത്. പുരസ്കാരത്തിന്റെ വിവിധ വിഭാഗങ്ങളിലായി രാജ്യത്തുടനീളമുള്ള 11 കുട്ടികളെ പിഎംആർബിപി-2023ലേക്ക് തെരഞ്ഞെടുത്തു. പുരസ്കാരത്തിന് അർഹരായത് 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 6 ആൺകുട്ടികളും 5 പെൺകുട്ടികളുമാണ്.രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
January 24th, 07:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ തന്റെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (പിഎംആർബിപി) ജേതാക്കളുമായി സംവദിച്ചു.പ്രധാനമന്ത്രി ഡിസംബര്‍ 11ന് മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിക്കും
December 09th, 07:39 pm
രാവിലെ ഏകദേശം 9:30 ന് നാഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി , അവിടെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ ഏകദേശം 10 മണിക്ക്, ഫ്രീഡം പാര്‍ക്ക് മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഖാപ്രി മെട്രോ സ്‌റ്റേഷനിലേക്ക് പ്രധാനമന്ത്രി ഒരു മെട്രോ യാത്ര നടത്തുകയും, അവിടെ അദ്ദേഹം നാഗ്പൂര്‍ മെട്രോയുടെ ഒന്നാം ഘട്ടം രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. പരിപാടിയില്‍ അദ്ദേഹം നാഗ്പൂര്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും നിര്‍വഹിക്കും. രാവിലെ ഏകദേശം 10:45ന്, പ്രധാനമന്ത്രി നാഗ്പൂരിനെയും ഷിര്‍ദ്ദിയെയും ബന്ധിപ്പിക്കുന്ന സമൃദ്ധി മഹാമാര്‍ഗിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുകയും ഹൈവേയില്‍ ഒരു പര്യടനം നടത്തുകയും ചെയ്യും. രാവിലെ ഏകദേശം 11.15ന് നാഗ്പൂര്‍ എയിംസ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.റോസ്ഗാർ മേളയുടെ കീഴിൽ പുതുതായി നിയമിതരായ 71,000 ത്തോളം പേർക്കുള്ള നിയമന കത്ത് വിതരണ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 22nd, 10:31 am
നിങ്ങൾക്കെല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ. ഇന്ന് രാജ്യത്തെ 45 നഗരങ്ങളിലായി 71,000-ത്തിലധികം യുവാക്കൾക്ക് നിയമന കത്തുകൾ നൽകുന്നുണ്ട്. ഇന്ന് ആയിരക്കണക്കിന് വീടുകളിൽ സമൃദ്ധിയുടെ ഒരു പുതിയ യുഗം ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ മാസം ധൻതേരസ് ദിനത്തിൽ 75,000 യുവാക്കൾക്ക് കേന്ദ്ര ഗവണ്മെന്റ് നിയമന കത്തുകൾ വിതരണം ചെയ്തു. ഗവണ്മെന്റ് ജോലികൾ ലഭ്യമാക്കുന്നതിനുള്ള മിഷൻ മോഡിൽ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ ‘തൊഴിൽ മേള’.തൊഴിൽമേളയിലൂടെ പുതുതായി ജോലി ലഭിച്ചവർക്കുള്ള 71,000 നിയമനക്കത്തുകൾ പ്രധാനമന്ത്രി വിതരണംചെയ്തു
November 22nd, 10:30 am
തൊഴിൽമേളയിലൂടെ പുതുതായി നിയമനം ലഭിച്ചവർക്കുള്ള 71,000 നിയമനക്കത്തുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണംചെയ്തു. തൊഴിൽമേളകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഉത്തേജകമായി പ്രവർത്തിക്കുമെന്നും, യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയവികസനത്തിൽ നേരിട്ടുള്ള പങ്കാളിത്തത്തിനും അർഥവത്തായ അവസരങ്ങൾ നൽകുമെന്നുമാണു പ്രതീക്ഷ. തൊഴിൽമേളയിലൂടെ പുതുതായി നിയമിതരായ 75,000 പേർക്ക് ഒക്ടോബറിൽ നിയമനക്കത്തുകൾ കൈമാറിയിരുന്നു.