PM Modi arrives in Georgetown, Guyana

November 20th, 11:22 am

Prime Minister Narendra Modi arrived in Georgetown, Guyana. In a special gesture, he was warmly received by President Irfaan Ali, PM Mark Anthony Phillips, senior ministers and other dignitaries at the airport. During the visit, PM Modi will take part in various programmes including address to the Parliament of Guyana and an interaction with the Indian community.

പ്രധാനമന്ത്രി‌യെ ഗയാന പ്രസിഡന്റ് ജോർജ് ടൗണിൽ സ്വാഗതം ചെയ്തു

November 20th, 11:18 am

2024 നവംബർ 20 മുതൽ 21 വരെ ഗയാനയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജോർജ് ടൗണിൽ എത്തി. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി, ഗയാന പ്രധാനമന്ത്രി ബ്രിഗേഡിയർ (റിട്ട.) മാർക്ക് ആന്തണി ഫിലിപ്‌സ് എന്നിവർ ആചാരപരമായി സ്വീകരിച്ചു. ഗയാന ഗവണ്മെന്റിലെ ഒരു ഡസനിലധികം ക്യാബിനറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി മോദി നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങൾ സന്ദർശിക്കും

November 12th, 07:44 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 21 വരെ നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. നൈജീരിയയിൽ, തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനുമുള്ള ഉന്നതതല ചർച്ചകളിൽ അദ്ദേഹം ഏർപ്പെടും. ബ്രസീലിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. ഗയാനയിൽ, പ്രധാനമന്ത്രി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുകയും, പാർലമെൻ്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യും, കരീബിയൻ മേഖലയുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അടിവരയിടുന്ന കാരികോം-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കും.

പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിനിടെ ഗയാന പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

January 09th, 05:31 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇൻഡോറിൽ 17-ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്‌ഘാടന വേളയിൽ ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലയുമായി കൂടിക്കാഴ്ച്ച നടത്തി. 17-ാമത് പ്രവാസി ഭാരതീയ ദിവാസിലെ മുഖ്യാതിഥിയായ പ്രസിഡന്റ് ഇർഫാൻ അലി 2023 ജനുവരി 8 മുതൽ 14 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിലാണ്.

ലോക സുസ്ഥിര വികസന ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തും

February 15th, 11:32 am

ദി എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ടിഇആര്‍ഐ) ലോക സുസ്ഥിരവികസന ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തും. 2022 ഫെബ്രുവരി 16ന് (നാളെ) വൈകിട്ട് ആറ് മണിക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്.