പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ - ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി 2024-ൽ വ്യവസായ പ്രമുഖർ അഭിനന്ദിച്ചു
October 15th, 02:23 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ - ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി (ഐ ടി യു -ഡബ്ലിയു ടി സ് എ) 2024-നിടെ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൻ്റെ എട്ടാം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് നേഷൻസ് ഏജൻസി ഫോർ ഡിജിറ്റൽ ടെക്നോളജീസ് എന്ന ഇൻ്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ്റെ സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തനങ്ങളുടെ നാലു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഭരണ സമ്മേളനമാണ് ഡബ്ലിയു ടി സ് എ. ഇതാദ്യമായാണ് ഇന്ത്യയും ഏഷ്യ-പസഫിക്കും ഐ ടി യു-ഡബ്ലിയു ടി സ് എയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ടെലികോം, ഡിജിറ്റൽ, ഐ സി ടി മേഖലകളെ പ്രതിനിധീകരിച്ച് 190-ലധികം രാജ്യങ്ങളിൽ നിന്നുള്ള 3,000-ലധികം വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സുപ്രധാന ആഗോള പരിപാടിയാണിത്.നിര്‍മ്മിത ബുദ്ധി പങ്കാളിത്തത്തിന്റെ ആഗോള വാര്‍ഷിക ഉച്ചകോടി (ആന്വല്‍ ഗ്ലോബല്‍ പാര്‍ട്ടണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സമ്മിറ്റ് -ജി.പി.എ.ഐ) ഡിസംബര്‍ 12ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
December 11th, 04:27 pm
നിര്‍മ്മിത ബുദ്ധി പങ്കാളിത്തത്തിന്റെ ആഗോള വാര്‍ഷിക (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജി.പി.എ.ഐ) ഉച്ചകോടി 2023 ഡിസംബര്‍ 12 ന് വൈകുന്നേരം 5 മണിക്ക് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനംചെയ്യും.ഇൻഫിനിറ്റി ഫോറത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഡിസംബർ 3-ന് നിർവഹിക്കും
November 30th, 11:26 am
ധനകാര്യ, ബാങ്കിങ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഡിജിറ്റൽ സാങ്കേതികവിദ്യ അഥവ ഫിൻടെക്കിനെക്കുറിച്ചുള്ള ചിന്താ നേതൃത്വ ഫോറമായ ഇൻഫിനിറ്റി ഫോറം 2021 ഡിസംബർ 3-ന് രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.ആഗോള എണ്ണ വാതക കമ്പനി മേധാവികളും വിദഗ്ദ്ധരുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
October 09th, 02:26 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ലോകത്തെമ്പാടുമുള്ള എണ്ണ വാതക കമ്പനി സി.ഇ.ഒ. മാരുമായും വിദഗ്ദ്ധരുമായും ആശയവിനിമയം നടത്തി.കേന്ദ്ര മന്ത്രിമാരായ ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍, ശ്രീ. ആര്‍.കെ. സിംഗ് എന്നിവരും നിതി ആയോഗ്, പ്രധാനമന്ത്രിയുടെ ഓഫീസ്, പെട്രോളിയം, ധന മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളിള്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.