'മൻ കി ബാത്' ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ അവതാരകർ: പ്രധാനമന്ത്രി മോദി

September 29th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽക്കൂടി ‘മൻ കീ ബാത്ത്’ലൂടെ ആശയവിനിമയം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരുപാട് പഴയ ഓർമ്മകൾ നിറഞ്ഞ ഈ അധ്യായം എന്നെ വികാരഭരിതനാക്കുകയാണ്. കാരണം, ‘മൻ കീ ബാത്ത്’ന്റെ ഈ യാത്രയ്ക്ക് 10 വർഷം തികയുകയാണ്. 10 വർഷം തികയ്ക്കുമ്പോൾ അത് നവരാത്രിയുടെ പ്രഥമദിനമായത് പവിത്രമായ യാദൃശ്ചികതയാണ്. ‘മൻ കീ ബാത്ത്’ന്റെ ഈ നീണ്ട യാത്രയിൽ എനിയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നാഴികക്കല്ലുകൾ ഉണ്ട്. ‘മൻ കീ ബാത്ത്’ന്റെ കോടിക്കണക്കിന് ശ്രോതാക്കൾ എനിയ്ക്ക് നിരന്തരം പിന്തുണ പ്രധാനം ചെയ്തിട്ടുള്ള കൂട്ടാളികളാണ്. അവർ എനിയ്ക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങൾ നൽകി. ‘മൻ കീ ബാത്ത്’ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ ശില്പികൾ. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ എത്രത്തോളം ഉത്സുകരാണെന്ന് ‘മൻ കീ ബാത്ത്’ തെളിയിച്ചു. പോസിറ്റീവായ കാര്യങ്ങൾ, പ്രചോദനം നൽകുന്ന ഉദാഹരണങ്ങൾ, ഉത്സാഹം വർദ്ധിപ്പിക്കുന്ന കഥകൾ എന്നിവ ആളുകൾ ഇഷ്ടപ്പെടുന്നു. മഴത്തുള്ളികൾ മാത്രം കുടിക്കുമെന്ന് പറയപ്പെടുന്ന ചകോരം എന്ന പക്ഷിയെപ്പോലെ രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങൾ കേൾക്കുന്നതെന്ന് നാം കണ്ടതാണ്. ‘മൻ കീ ബാത്ത്’ന്റെ 10 വർഷത്തെ യാത്രയിലെ ഓരോ അധ്യായത്തിനൊപ്പവും പുതിയ കഥകളും പുതിയ യശ്ശസ്സികളായ വ്യക്തിത്വങ്ങളും ചേർന്ന് ഒരു പരമ്പര സൃഷ്ടിച്ചു. നമ്മുടെ സമൂഹത്തിൽ കൂട്ടായ്മയിലൂടെ ചെയ്യപ്പെടുന്ന ഏതൊരു ജോലിയും ‘മൻ കീ ബാത്ത്’ലൂടെ ആദരിക്കപ്പെടുന്നു. ‘മൻ കീ ബാത്ത്’ന് ലഭിച്ച കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സ് അഭിമാനത്താൽ നിറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിഭാധനരായ ധാരാളം ആളുകൾ രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ ഉത്സുകരാണ്. അവർ സമൂഹത്തെ സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നു. അവരെക്കുറിച്ച് അറിയുന്നത് എന്നിൽ ഊർജ്ജം നിറയ്ക്കുന്നു. ‘മൻ കീ ബാത്ത്’ന്റെ ഈ മുഴുവൻ പ്രക്രിയയും എനിയ്ക്ക് ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ്. ‘മൻ കീ ബാത്ത്’ലെ ഓരോ കാര്യവും ഓരോ സംഭവവും ഓരോ കത്തും ഓർക്കുമ്പോൾ ഈശ്വരന് തുല്യമായ ജനതയെ കാണുന്നതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്.

ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ രാജ്യത്തെ യുവാക്കൾക്ക് പ്രയോജനം ചെയ്തു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

August 25th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.

അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ മന്ത്രിതല യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 14th, 02:45 pm

അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ മന്ത്രിതല യോഗത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. IEA അതിന്റെ സ്ഥാപനത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഈ നാഴികക്കല്ലിന് അഭിനന്ദനങ്ങള്‍. ഈ മീറ്റിംഗില്‍ സഹ-അധ്യക്ഷനാക്കിയതിന് അയര്‍ലന്‍ഡിനും ഫ്രാന്‍സിനും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു.

അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ മന്ത്രിതലയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 14th, 02:39 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ മന്ത്രിതലയോഗത്തെ അഭിസംബോധന ചെയ്തു.

ബെംഗളൂരു ആസ്ഥാനമായുള്ള കാർഡിയോളജിസ്റ്റിന്റെയും മകന്റെയും പുനരുപയോഗത്തിനായുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

March 07th, 02:15 pm

പുനരുപയോഗം ചെയ്യുന്നതിനും മാലിന്യത്തെ സമ്പത്താക്കി മാറ്റുന്നതിനിമുള്ള അവബോധം സൃഷ്ടിക്കുന്നതിനും , ബെംഗളൂരു ആസ്ഥാനമായുള്ള മുതിർന്ന കാർഡിയോളജിസ്റ്റായ ഡോ.ദീപക് കൃഷ്ണമൂർത്തിയുടെയും അദ്ദേഹത്തിന്റെ മകന്റെയും ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

നഗരാസൂത്രണം, വികസനം & ശുചിത്വം' എന്ന വിഷയത്തിൽ ബജറ്റിന് ശേഷമുള്ള വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

March 01st, 10:20 am

നഗര വികസനം - ഈ സുപ്രധാന വിഷയത്തെക്കുറിച്ചുള്ള ബജറ്റ് വെബിനാറിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

‘നഗരാസൂത്രണവും വികസനവും ശുചിത്വവും’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 01st, 10:00 am

ആസൂത്രണത്തിന് ഊന്നൽ നൽകുന്ന നഗരവികസനം’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ടു നടന്ന വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ ആറാമത്തേതാണ് ഇത്.

സംസ്ഥാന ജലവകുപ്പ് മന്ത്രിമാരുടെ ആദ്യ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

January 05th, 09:55 am

സംസ്ഥാന ജലവകുപ്പ് മന്ത്രിമാരുടെ ആദ്യ വാർഷിക സമ്മേളനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന്, ജലസുരക്ഷയിൽ ഇന്ത്യ സമാനതകളില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു; കൂടാതെ അഭൂതപൂർവമായ നിക്ഷേപങ്ങളും നടത്തുന്നു. നമ്മുടെ ഭരണഘടനാ സംവിധാനത്തിൽ ജലം എന്ന വിഷയം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ്. ജലസംരക്ഷണത്തിനായുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങൾ രാജ്യത്തിന്റെ കൂട്ടായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെയധികം സഹായിക്കും. അതിനാൽ, 'വാട്ടർ വിഷൻ അറ്റ് 2047' അടുത്ത 25 വർഷത്തേക്കുള്ള 'അമൃത്‌കാല' യാത്രയുടെ ഒരു സുപ്രധാന മാനമാണ്.

ജലവുമായി ബന്ധപ്പെട്ടു സംസ്ഥാന മന്ത്രിമാരുടെ ഒന്നാം അഖിലേന്ത്യാ വാർഷികസമ്മേളനത്തെ പ്രധാനമന്ത്രി വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു

January 05th, 09:45 am

ജലവുമായി ബന്ധപ്പെട്ടു നടന്ന, സംസ്ഥാന മന്ത്രിമാരുടെ ഒന്നാം അഖിലേന്ത്യാ വാർഷിക സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോസന്ദേശത്തിലൂടെ ഇന്ന് അഭിസംബോധനചെയ്തു. ‘വാട്ടർ വിഷൻ @ 2047’ എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. സുസ്ഥിരവികസനത്തിനും മാനവവികസനത്തിനും ജലസ്രോതസുകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചുള്ള ചർച്ചകൾക്കായി പ്രധാന നയആസൂത്രകരെ ഒന്നിച്ചുകൊണ്ടുവരിക എന്നതാണ് ഈ വേദിയുടെ ലക്ഷ്യം.

പ്രധാനമന്ത്രി നവംബർ 19ന് അരുണാചൽ പ്രദേശും ഉത്തർപ്രദേശും സന്ദർശിക്കും

November 17th, 03:36 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 നവംബർ 19ന് അരുണാചൽ പ്രദേശും ഉത്തർപ്രദേശും സന്ദർശിക്കും. രാവിലെ 9.30നു പ്രധാനമന്ത്രി ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം ഉദ്ഘാടനംചെയ്യുകയും 600 മെഗാവാട്ട് കാമെങ് ജലവൈദ്യുതനിലയം രാഷ്ട്രത്തിനു സമർപ്പിക്കുകയുംചെയ്യും. അതിനുശേഷം ഉത്തർപ്രദേശിലെ വാരാണസിയിലെത്തുന്ന അദ്ദേഹം, ഉച്ചയ്ക്ക് 2നു ‘കാശി തമിഴ് സംഗമം’ ഉദ്ഘാടനംചെയ്യും.

Lifestyle of the planet, for the planet and by the planet: PM Modi at launch of Mission LiFE

October 20th, 11:01 am

At the launch of Mission LiFE in Kevadia, PM Modi said, Mission LiFE emboldens the spirit of the P3 model i.e. Pro Planet People. Mission LiFE, unites the people of the earth as pro planet people, uniting them all in their thoughts. It functions on the basic principles of Lifestyle of the planet, for the planet and by the planet.

PM launches Mission LiFE at Statue of Unity in Ekta Nagar, Kevadia, Gujarat

October 20th, 11:00 am

At the launch of Mission LiFE in Kevadia, PM Modi said, Mission LiFE emboldens the spirit of the P3 model i.e. Pro Planet People. Mission LiFE, unites the people of the earth as pro planet people, uniting them all in their thoughts. It functions on the basic principles of Lifestyle of the planet, for the planet and by the planet.

ന്യൂഡൽഹി, അഹമ്മദാബാദ്, മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനു മന്ത്രിസഭയുടെ അംഗീകാരം

September 28th, 04:58 pm

ഏകദേശം 10,000 കോടി രൂപ മുതൽമുടക്കിൽ 3 പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനുള്ള ഇന്ത്യൻ റെയിൽവേയുടെ നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.

India is a rapidly developing economy and continuously strengthening its ecology: PM Modi

September 23rd, 04:26 pm

PM Modi inaugurated National Conference of Environment Ministers in Ekta Nagar, Gujarat via video conferencing. He said that the role of the Environment Ministry was more as a promoter of the environment rather than as a regulator. He urged the states to own the measures like vehicle scrapping policy and ethanol blending.

PM inaugurates the National Conference of Environment Ministers of all States in Ekta Nagar, Gujarat

September 23rd, 09:59 am

PM Modi inaugurated National Conference of Environment Ministers in Ekta Nagar, Gujarat via video conferencing. He said that the role of the Environment Ministry was more as a promoter of the environment rather than as a regulator. He urged the states to own the measures like vehicle scrapping policy and ethanol blending.

ഇന്ത്യാ ഗേറ്റില്‍ 'കര്‍ത്തവ്യപഥി'ന്റെ ഉദ്ഘാടനവും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമാ അനാച്ഛാദനവും പ്രധാനമന്ത്രി സെപ്തംബര്‍ 8-ന് നിര്‍വഹിക്കും

September 07th, 01:49 pm

കര്‍ത്തവ്യപഥ് 2022 സെപ്തംബര്‍ 8 ന് രാത്രി 7 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അധികാരത്തിന്റെ പ്രതിരൂപമായിരുന്ന പഴയ രാജ്പഥ് തില്‍ നിന്ന് കര്‍ത്തവ്യ പഥിലേക്കുള്ള മാറ്റം പൊതു ഉടമസ്ഥതയുടെയും ശാക്തീകരണത്തിന്റെയും ഉദാഹരണത്തെ പ്രകടമാക്കുന്നതാണ്. ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാനമന്ത്രി ഈ അവസരത്തില്‍ അനാച്ഛാദനം ചെയ്യും. അമൃത് കാലിലെ നവ ഇന്ത്യക്കായുള്ള പ്രധാനമന്ത്രിയുടെ 'പഞ്ചപ്രാണി'ല്‍ 'കോളനി വാഴ്ചയുടെ ചിന്താഗതിയിലെ ഏതെങ്കിലും അടയാളമുണ്ടെങ്കില്‍ നീക്കം ചെയ്യുക' എന്ന രണ്ടാമത്തേതിന് അനുസൃതമാണ് ഈ നടപടികള്‍.

അടിയന്തരാവസ്ഥ ഏർപ്പെടുത്തി ജനാധിപത്യത്തെ ചവിട്ടിമെതിക്കാനുള്ള ശ്രമങ്ങൾ നടന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 26th, 11:30 am

മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ അനുസ്മരിച്ചു. ക്രൂരതകൾ ഉണ്ടായിട്ടും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഒട്ടും ഇളക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ മേഖലയിൽ വർധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം, കായികം, ഇന്ത്യയുടെ പാരമ്പര്യങ്ങൾ, സംസ്കാരം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ശുചിത്വത്തിനും ജലസംരക്ഷണത്തിനും വേണ്ടിയുള്ള പൗരന്മാരുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ലൈഫ് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 05th, 07:42 pm

ബഹുമാനപ്പെട്ട യുഎന്‍ഇപി ഗ്ലോബല്‍ ഹെഡ് ഇംഗര്‍ ആന്‍ഡേഴ്‌സണ്‍, യുഎന്‍ഡിപി ഗ്ലോബല്‍ ഹെഡ് ബഹുമാനപ്പെട്ട അക്കിം സ്റ്റെയ്‌നര്‍, ലോക ബാങ്ക് പ്രസിഡന്റ് എന്റെ സുഹൃത്ത് ശ്രീ. ഡേവിഡ് മാല്‍പാസ്, നിക്കോളാസ് സ്റ്റേണ്‍ പ്രഭു, ശ്രീ. കാസ് സണ്‍സ്റ്റീന്‍, എന്റെ സുഹൃത്ത് ശ്രീ. ബില്‍ ഗേറ്റ്‌സ്, ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി ശ്രീ അനില്‍ ദാസ്ഗുപ്ത, ശ്രീ ഭൂപേന്ദര്‍ യാദവ് എന്നിവരുടെ ഉള്‍ക്കാഴ്ചയോടുകൂടിയ വീക്ഷണങ്ങള്‍ നാം കേട്ടുകഴിഞ്ഞു.

PM launches global initiative ‘Lifestyle for the Environment- LiFE Movement’

June 05th, 07:41 pm

Prime Minister Narendra Modi launched a global initiative ‘Lifestyle for the Environment - LiFE Movement’. He said that the vision of LiFE was to live a lifestyle in tune with our planet and which does not harm it.

ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ‘ജിറ്റോ കണക്ട് 2022’ന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

May 06th, 02:08 pm

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമായ അമൃത് മഹോത്സവത്തിലാണ് ഈ ജിറ്റോ കണക്ട് ഉച്ചകോടി നടക്കുന്നത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ ‘അമൃത കാല’ത്തിലേക്ക് ഇവിടെ നിന്ന് പ്രവേശിക്കുകയാണ്. അടുത്ത 25 വർഷത്തിനുള്ളിൽ ഒരു സുവർണ്ണ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയം രാജ്യത്തിനുണ്ട്. അതിനാൽ, നിങ്ങൾ തിരഞ്ഞെടുത്ത പ്രമേയം അതിൽ തന്നെ വളരെ അനുയോജ്യമാണ്-- ഒരുമിച്ച്, പുരോഗമിക്കുന്ന നാളെ! സ്വാതന്ത്ര്യത്തിന്റെ ‘അമൃത കാലത്ത് ’ ദ്രുതഗതിയിലുള്ള വികസനത്തിന്റെ മന്ത്രമായ ‘സബ്ക പ്രയാസിന്റെ ’ (എല്ലാവരുടെയും പ്രയത്നം) ആത്മാവാണിതെന്ന് എനിക്ക് പറയാൻ കഴിയും. അടുത്ത മൂന്ന് ദിവസങ്ങളിലെ നിങ്ങളുടെ എല്ലാ ശ്രമങ്ങളും സമൂഹത്തിലെ ഏറ്റവും താഴെ ത്തട്ടിലെ വ്യക്തിക്കു പോലും ലഭ്യമാക്കാൻ സർവതോന്മുഖവും സർവ്വവ്യാപിയുമായ വികസനത്തിലേക്കായിരിക്കട്ടെ! ഈ വികാരം ശക്തിപ്പെടുത്താൻ ഈ ഉച്ചകോടിക്ക് തുടർന്നും കഴിയട്ടെ ! ഈ ഉച്ചകോടിയിൽ നമ്മുടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ മുൻഗണനകൾക്കും വെല്ലുവിളികൾക്കും പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഉണ്ടാകും. നിങ്ങൾക്കെല്ലാവർക്കും ഒത്തിരി അഭിനന്ദനങ്ങൾ, ആശംസകൾ!