ഉഗാണ്ടന്‍ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ സുപ്രധാന ഭാഗങ്ങൾ
July 25th, 01:00 pm
പ്രധാനമന്ത്രി മോദി ഉഗാണ്ടന്‍ പാർലമെന്റിനെ അഭിസംബോധന ചെയ്തു. “മറ്റ് പാര്‍ലമെന്റുകളിലും ഇതേതരത്തിലുള്ള വിശേഷാധികാരം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാലും ഇത് അതിവിശിഷ്ടമാണ്. ഈ ആദരം ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിക്ക് ആദ്യമായി ലഭിക്കുന്നതാണ്.ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ധാര്‍മ്മിക തത്വങ്ങളും സമാധാനത്തിലൂടെ അത് നേടിയെടുക്കുന്നതും ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമോ ഇന്ത്യക്കാരുടെ ഭാവിയില്‍ മാത്രമോ ഒതുങ്ങി നില്‍ക്കുന്നതല്ല.ആഗോളതലത്തില്‍ സ്വാതന്ത്ര്യം, അഭിമാനം, സമത്വം ഓരോ മനുഷ്യര്‍ക്കുമുളള അവസരം എന്നിവയ്ക്കുള്ള ആഗോള അന്വേഷണമാണത്.” എന്ന് പ്രധാനമന്ത്രി പറഞ്ഞു.