മൂന്നാം വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നേതാക്കളുടെ ഉദ്ഘാടന സെഷനില്‍് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍

August 17th, 10:00 am

140 കോടി ഇന്ത്യക്കാരുടെ പേരില്‍, മൂന്നാമത് വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ സ്വാഗതം. കഴിഞ്ഞ രണ്ട് ഉച്ചകോടികളില്‍, നിങ്ങളില്‍ പലരുമായും അടുത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ വര്‍ഷത്തെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം, ഈ പ്ലാറ്റ്ഫോമില്‍ എല്ലാവരുമായും ബന്ധപ്പെടാനുള്ള അവസരം വീണ്ടും ലഭിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.

സാർവ്വത്രിക എത്തിച്ചേരൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബജറ്റ് വെബിനാറിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

February 27th, 10:16 am

ബജറ്റ് അവതരണത്തിന് ശേഷം പാർലമെന്റിൽ ചർച്ച നടക്കുന്നുവെന്നത് പൊതുവെ ഒരു കീഴ്വഴക്കമാണ് . മാത്രമല്ല അത് ഉപയോഗപ്രദവും ആവശ്യവുമാണ്. എന്നാൽ നമ്മുടെ സർക്കാർ ബജറ്റിനെക്കുറിച്ചുള്ള ചർച്ച ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോയി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബജറ്റ് അവതരണത്തിന് മുമ്പും ശേഷവും എല്ലാ പങ്കാളികളുമായും തീവ്രമായ മസ്തിഷ്കപ്രക്ഷോഭത്തിന്റെ ഒരു പുതിയ പാരമ്പര്യം നമ്മുടെ സർക്കാർ ആരംഭിച്ചിട്ടുണ്ട്. നടപ്പാക്കലിന്റെയും സമയബന്ധിതമായ ഡെലിവറിയുടെയും വീക്ഷണകോണിൽ നിന്ന് ഇത് വളരെ പ്രധാനമാണ്. നികുതിദായകരുടെ പണത്തിന്റെ ഓരോ ചില്ലിക്കാശിന്റെയും ശരിയായ വിനിയോഗവും ഇത് ഉറപ്പാക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുമായി ഞാൻ സംസാരിച്ചു. നിങ്ങളുടെ നയങ്ങളും പദ്ധതികളും അവസാന അറ്റത്തുള്ള വ്യക്തിയിൽ എത്ര പെട്ടെന്നാണ് എത്തിച്ചേരുന്നതെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്ന 'റീച്ചിംഗ് ദ ലാസ്റ്റ് മൈൽ' ഇന്ന് വളരെ പ്രധാനമാണ്. അതുകൊണ്ടാണ് ബജറ്റിലെ ജനക്ഷേമ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാനും സുതാര്യതയോടെ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനും ഈ വിഷയത്തിൽ എല്ലാ തല്പരരുമായും വിപുലമായ ചർച്ച ഇന്ന് നടക്കുന്നത്.

സാർവത്രിക എത്തിച്ചേരൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബജറ്റ് വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 27th, 10:00 am

2022ലെ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് 'ഏതു കോണിലും എത്തിച്ചേരൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ബജറ്റുമായി ബന്ധപ്പെട്ടു നടത്തുന്ന 12 വെബിനാറുകളില്‍ നാലാമത്തേതാണ് ഇത്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ കൃത്യമായ നടത്തിപ്പിന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വെബിനാറുകള്‍ സംഘടിപ്പിക്കുന്നത്.