11ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റ് ശ്രീ. സീ ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി

November 14th, 10:35 am

ബ്രസീലിയയില്‍ 11ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ 2019 നവംബര്‍ 13നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ചൈനീസ് പ്രസിഡന്റ് ശ്രീ. സീ ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി ബാങ്കോക്കില്‍ നടക്കുന്ന പൂര്‍വ്വേഷ്യ, ആര്‍.സി.ഇ.പി ഉച്ചകോടിയില്‍ പങ്കെടുക്കും.

November 04th, 11:54 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബാങ്കോക്കില്‍ ഇന്ന് നടക്കുന്ന പൂര്‍വ്വേഷ്യ, ആര്‍സിഇപി ഉച്ചകോടിയില്‍ പങ്കെടുക്കും. ഇതിന് പുറമെ, ഇന്ന് രാത്രി ഡല്‍ഹിക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ, വിയറ്റ്‌നാം പ്രധാനമന്ത്രി എന്‍ഗ്വിന്‍ ഷ്വാന്‍ ഫുക്, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രി ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്ച്ച നടത്തി

November 04th, 11:43 am

ഇന്ന് ബാങ്കോക്കിൽ നടന്ന കിഴക്കൻ ഏഷ്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്ച്ച നടത്തി. ഈ വർഷം അവസാനം നടക്കാൻ ഇരിക്കുന്ന വാർഷിക ഉച്ചകോടിക്കും, ഇന്ത്യ-ജപ്പാൻ 2 + 2 ഡയലോഗിനെ കുറിച്ചും ചർച്ചയിൽ ഊന്നൽ നൽകി.

PM Modi arrives in Bangkok

November 02nd, 02:07 pm

PM Modi arrived in Bangkok a short while ago. The PM will take part in ASEAN-related Summit and other meetings.

പുതിയ അഭിവൃദ്ധിക്കായി പുരാതന ബന്ധങ്ങൾ കെട്ടിപ്പടുക്കുക

November 02nd, 01:23 pm

16ാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയും തിങ്കളാഴ്ച നടക്കുന്ന മൂന്നാമത് ആര്‍.സി.ഇ.പി. ഉച്ചകോടിയും ഉള്‍പ്പെടെയുള്ള 35ാമത് ആസിയാന്‍ ഉച്ചകോടിക്കും ബന്ധപ്പെട്ട ഉച്ചകോടികള്‍ക്കും മുന്നേ മേഖലയിലും ലോകത്താകെയും ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ ബാങ്കോക്ക് പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി 2019 നവംബർ 2 മുതൽ 4 വരെ തായ്‌ലൻഡ് സന്ദർശിക്കും

November 02nd, 11:56 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് തായ്‌ലൻഡിലെ ബാങ്കോക്ക് സന്ദർശിക്കും. ആസിയാൻ -ഇന്ത്യാ ഉച്ചകോടി, കിഴക്കനേഷ്യ ഉച്ചകോടി, ആർ ഇ സി പി കൂടിയാലോചനകൾ സംബന്ധിച്ച ഒരു യോഗം എന്നിവ ഉൾപ്പെടെ ആസിയാനുമായി ബന്ധപ്പെട്ട വിവിധ ഉച്ചകോടികളിൽ അദ്ദേഹം പങ്കെടുക്കും. ലോക് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി സുപ്രധാന ഉഭയകക്ഷി, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യും

തായ്‌ലൻഡ് സന്ദർശനത്തിന് പുറപ്പെടും മുൻപുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

November 02nd, 09:11 am

നവംബർ 3 ന് നടക്കുന്ന പതിനാറാമത് ആസിയാൻ – ഇന്ത്യാ ഉച്ചകോടിയിലും , പതിനാലാമത് കിഴക്കനേഷ്യ ഉച്ചകോടിയിലും ,നവംബർ 4 ന് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച ധാരണ ഉണ്ടാക്കുന്നതിനായുള്ള രാജ്യങ്ങളുടെ മൂന്നാമത് ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായി ഞാൻ നാളെ ബാങ്കോക്കിലേയ്ക്ക് പോവുകയാണ്.