ജിസിഎംഎംഎഫ്, അമുല്‍ ഫെഡറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 22nd, 11:30 am
ഗുജറാത്ത് ഗവര്‍ണര്‍, ആചാര്യ ദേവവ്രത് ജി; ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍; എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകന്‍ പര്‍ഷോത്തം രൂപാല ജി; പാര്‍ലമെന്റിലെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകന്‍ സി ആര്‍ പാട്ടീല്‍, അമുല്‍ ശ്രീ ഷമല്‍ഭായിയുടെ ചെയര്‍മാന്‍, വലിയ രീതിയില്‍ ഇവിടെ തടിച്ചുകൂടിയ എന്റെ സഹോദരീസഹോദരന്മാരേ!ഗുജറാത്തിലെ അഹമ്മദാബാദില്‍ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു
February 22nd, 10:44 am
ഇന്ന് അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തില്‍ പ്രദര്‍ശിപ്പിച്ച എക്‌സിബിഷന്‍ നടന്നു കണ്ട പ്രധാനമന്ത്രി സുവര്‍ണ ജൂബിലി കോഫി ടേബിള്‍ ബുക്കും അനാച്ഛാദനം ചെയ്തു. സഹകരണ സംഘങ്ങളുടെ പ്രതിരോധശേഷിയുടെയും അവരുടെ സംരംഭകത്വ മനോഭാവത്തിന്റെയും കര്‍ഷകരുടെ ശക്തമായ നിശ്ചയദാര്‍ഢ്യത്തിന്റെയും സാക്ഷ്യമാണ് GCMMF. ഇതാണ് അമുലിനെ ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റിയത്.രാജസ്ഥാനിലെ ഭില്‍വാരയില്‍ ഭഗവാന്‍ ശ്രീ ദേവനാരായണ്‍ ജിയുടെ 1111ാമത് അവതരണ്‍ മഹോത്സവ വേളയില്‍ പ്രധാനമന്ത്രി നടത്തിയ അനുസ്മരണ പ്രസംഗം
January 28th, 03:50 pm
ഈ ശുഭമുഹൂര്‍ത്തത്തില്‍ ഭഗവാന്‍ ദേവനാരായണന്‍ ജിയുടെ വിളി വന്നു. ഭഗവാന്‍ ദേവനാരായണന്‍ വിളിക്കുമ്പോള്‍ ആരെങ്കിലും അവസരം നഷ്ടപ്പെടുത്തുമോ? അതിനാല്‍, ഇവിടെ നിങ്ങളുടെ ഇടയില്‍ ഞാനും ഉണ്ട്. ഇവിടെ വന്നിരിക്കുന്നത് പ്രധാനമന്ത്രിയല്ലെന്ന് നിങ്ങള്‍ ഓര്‍ക്കണം. നിങ്ങളെപ്പോലെ അനുഗ്രഹം തേടിയാണ് ഞാന്‍ വന്നിരിക്കുന്നത്. 'യജ്ഞശാല'യില്‍ വഴിപാട് നടത്താനുള്ള ഭാഗ്യവും ലഭിച്ചു. എന്നെപ്പോലുള്ള ഒരു സാധാരണക്കാരന് ഇന്ന് നിങ്ങളോടൊപ്പമുണ്ടായിരിക്കുന്നതിനും ഭഗവാന്‍ ദേവനാരായണന്‍ ജിയുടെയും അദ്ദേഹത്തിന്റെ എല്ലാ ഭക്തരുടെയും അനുഗ്രഹം നേടുന്നതിനും ഈ പുണ്യം ലഭിച്ചു എന്നതും വലിയ ഭാഗ്യമാണ്. ഇന്ന് ഭഗവാന്‍ ദേവനാരായണന്റെയും ജനങ്ങളുടെയും 'ദര്‍ശനം' ലഭിക്കാന്‍ ഞാന്‍ ഭാഗ്യവാനാണ്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെയെത്തിയ എല്ലാ ഭക്തരെയും പോലെ, രാഷ്ട്രസേവനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കാന്‍ ഭഗവാന്‍ ദേവനാരായണന്റെ അനുഗ്രഹം തേടി ഞാനും ഇവിടെ വന്നിരിക്കുന്നു.രാജസ്ഥാനിലെ ഭിൽവാരയിൽ ഭഗവാൻ ശ്രീ ദേവനാരായൺ ജിയുടെ 1111-ാമത് 'അവതാര മഹോത്സവ' അനുസ്മരണച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 28th, 11:30 am
രാജസ്ഥാനിലെ ഭിൽവാരയിൽ ഭഗവാൻ ശ്രീ ദേവനാരായണ ജിയുടെ 1111-ാമത് 'അവതാര മഹോത്സവം' അനുസ്മരിക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ക്ഷേത്രദർശനവും പ്രദക്ഷിണവും നടത്തിയ പ്രധാനമന്ത്രി ഒരു വേപ്പിൻ തൈയും നട്ടു. യാഗശാലയിൽ നടന്നുകൊണ്ടിരിക്കുന്ന വിഷ്ണുമഹായജ്ഞത്തിലും അദ്ദേഹം പൂർണാഹുതി നടത്തി. രാജസ്ഥാനിലെ ജനങ്ങൾ ആരാധിക്കുന്ന ഭഗവാൻ ശ്രീ ദേവനാരായണൻ ജിയുടെ അനുയായികൾ രാജ്യമൊട്ടാകെ വ്യാപിച്ചുകിടക്കുന്നു.പൊതുസേവന പ്രവർത്തനങ്ങൾക്ക് അദ്ദേഹം പ്രത്യേകം ബഹുമാനിക്കപ്പെടുന്നു.അന്താരാഷ്ട്ര ഡയറി ഫെഡറേഷന്റെ ലോക ക്ഷീര ഉച്ചകോടി 2022 ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 12th, 11:01 am
ഉത്തര്‍ പ്രദേശിന്റെ ജനകീയ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രി സഭിയലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. പരുഷോത്തം റുപാലജി, മറ്റ് മന്ത്രിമാരെ, എംപി മാരെ അന്താരാഷ്ട്ര ഡയറി ഫെഡറേഷന്‍ പ്രസിഡന്റ് പി ബ്രാസലെജി, ഡയറക്ടര്‍ ജനറല്‍ കരോളിന്‍ എമോണ്ട് ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റു വിശിഷ്ടാതിഥികളെ, മഹതി മഹാന്മാരെ,PM inaugurates International Dairy Federation World Dairy Summit 2022 in Greater Noida
September 12th, 11:00 am
PM Modi inaugurated International Dairy Federation World Dairy Summit. “The potential of the dairy sector not only gives impetus to the rural economy, but is also a major source of livelihood for crores of people across the world”, he said."മൃഗസംരക്ഷണ, ക്ഷീര പദ്ധതികളുടെ വിവിധ ഘടകങ്ങൾ പരിഷ്കരിക്കുന്നതിനും പുന ക്രമീകരിക്കുന്നതിനും, നിക്ഷേപം വർധിപ്പിക്കുന്നതിനായി 54,618 കോടി രൂപയുടെ പ്രത്യേക കന്നുകാലി പാക്കേജിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി."
July 14th, 07:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാസമിതി , 2021-22 മുതൽ അടുത്ത 5 വർഷത്തേക്ക് പ്രത്യേക മൃഗസംരക്ഷണ പദ്ധതി പാക്കേജ് നടപ്പാക്കലിന് അംഗീകാരം നൽകി.മൃഗസംരക്ഷണ, ക്ഷീര പദ്ധതികളുടെ വിവിധ ഘടകങ്ങൾ പരിഷ്കരിക്കുന്നതിലൂടെയും പുന ക്രമീകരിക്കുന്നതിലൂടെയുമാണ് ഇത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.