Maharashtra will lead the vision of a ’Viksit Bharat’, and the BJP and Mahayuti are working with this commitment: PM in Panvel

November 14th, 02:50 pm

At rally in Panvel, PM Modi highlighted the region's rich marine resources and outlined government efforts to empower the coastal economy. He mentioned initiatives such as the introduction of modern boats and navigation systems, along with the PM Matsya Sampada Yojana, which provided thousands of crores in assistance to fishermen. The government also linked fish farmers to the Kisan Credit Card and launched schemes for the Mahadev Koli and Agari communities. He added that ₹450 crore was being invested to develop three new ports in Konkan, which would further boost fishermen's incomes and support the Blue Economy.

PM Modi delivers impactful addresses in Chhatrapati Sambhajinagar, Panvel & Mumbai, Maharashtra

November 14th, 02:30 pm

In powerful speeches at public meetings in Chhatrapati Sambhajinagar, Panvel & Mumbai, Prime Minister Narendra Modi highlighted the crucial choice facing Maharashtra in the upcoming elections - between patriotism and pisive forces. PM Modi assured the people of Maharashtra that the BJP-Mahayuti government is dedicated to uplifting farmers, empowering youth, supporting women, and advancing marginalized communities.

ഗുജറാത്തിലെ കച്ചിൽ ദീപാവലിയോടനുബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

October 31st, 07:05 pm

രാജ്യത്തിൻ്റെ അതിർത്തിയിൽ, സർ ക്രീക്കിന് സമീപം, കച്ച് ദേശത്ത്, രാജ്യത്തിൻ്റെ സായുധ സേനയ്ക്കും അതിർത്തി രക്ഷാ സേനയ്ക്കും ഒപ്പം നിങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് എൻ്റെ സവിശേഷഭാ​ഗ്യമാണ്. ഈ ദീപാവലിയിൽ നിങ്ങൾ ഓരോരുത്തർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കച്ഛിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ചു

October 31st, 07:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കച്ഛിലെ സർ ക്രീക്ക് മേഖലയിലെ ലക്കി നാലയിൽ ഇന്ത്യ-പാക് അതിർത്തിക്കുസമീപം അതിർത്തിരക്ഷാസേന (ബിഎസ്എഫ്), കര-നാവിക-വ്യോമ സേന ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഇന്ത്യയുടെ സായുധസേനയ്‌ക്കൊപ്പം ഉത്സവം ആഘോഷിക്കുന്ന പാരമ്പര്യം പ്രധാനമന്ത്രി തുടർന്നു. ക്രീക്ക് മേഖലയിലെ ബിഒപികളിലൊന്നു സന്ദർശിച്ച പ്രധാനമന്ത്രി, ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്കു മധുരവും വിതരണം ചെയ്തു.

ഛത്രപതി ശിവാജി മഹാരാജിൻ്റെ മഹത്വവും ധീരതയും ഉദാഹരിക്കുന്നതാണ് റായ്ഗഡ് , അത് ധൈര്യത്തിൻ്റെയും നിർഭയത്വത്തിൻ്റെയും പര്യായമാണ്: പ്രധാനമന്ത്രി

October 31st, 10:58 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശിവാജി മഹാരാജിൻ്റെ ശ്രദ്ധേയമായ പാരമ്പര്യവും തന്ത്രപരമായ പ്രതിഭയും, നേതൃത്വവും ചൂണ്ടിക്കാട്ടി റായ്ഗഡിനെ പ്രശംസിച്ചു. ഈ വർഷത്തെ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടി റായ്ഗഡിന് അഭിമാനം നൽകിയതിൽ സന്തോഷമുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.

India is deeply motivated by Sardar Patel's vision and unwavering commitment to our nation: PM Modi

October 31st, 07:31 am

PM Modi today participated in the Rashtriya Ekta Diwas celebrations at the Statue of Unity in Kevadia, Gujarat. The Prime Minister underlined that this year's Ekta Diwas is more special as Sardar Patel's 150th birth anniversary year is starting from today. For the next 2 years, the country will celebrate Sardar Patel's 150th birth anniversary. This is the country's tribute to his extraordinary contribution to India.

ഗുജറാത്തിലെ കേവഡിയയിലെ ഏകതാ പ്രതിമയിൽ സർദാർ വല്ലഭ്‌ഭായ് പട്ടേലിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു; ദേശീയ ഏകതാ ദിനാഘോഷങ്ങളിൽ പങ്കെടുത്തു

October 31st, 07:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ കേവഡിയയിലെ ഏകതാ പ്രതിമയിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ദേശീയ ഏകതാ ദിനാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് പുഷ്പാർച്ചന നടത്തി. സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഒക്ടോബർ 31ന് ആഘോഷിക്കുന്ന ദേശീയ ഏകതാ ദിനത്തിനോടനുബന്ധിച്ച് ശ്രീ മോദി, ഏകതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഏകതാ ദിന പരേഡിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.

ഒക്ടോബർ 30-31 തീയതികളിൽ പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കും

October 29th, 03:35 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 30-31 തീയതികളിൽ ഗുജറാത്ത് സന്ദർശിക്കും. ഒക്‌ടോബർ 30-ന് വൈകിട്ട് 5:30-ന് അദ്ദേഹം കെവാഡിയയിലെ ഏക്താ നഗറിൽ 280 കോടിയിലധികം വരുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. അതിനുശേഷം വൈകിട്ട് 6 മണിക്ക്, അദ്ദേഹം ആരംഭ് 6.0-ലെ, 99-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിൻ്റെ ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്യും. ഒക്ടോബർ 31-ന് രാവിലെ 7:15-ന് പ്രധാനമന്ത്രി ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തും, തുടർന്ന് രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും.

ഇന്ന്, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 27th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.

The dreams of crores of women, poor and youth are Modi's resolve: PM Modi

February 18th, 01:00 pm

Addressing the BJP National Convention 2024 at Bharat Mandapam, Prime Minister Narendra Modi said, “Today is February 18th, and the youth who have reached the age of 18 in this era will vote in the country's 18th Lok Sabha election. In the next 100 days, you need to connect with every new voter, reach every beneficiary, every section, every community, and every person who believes in every religion. We need to gain the trust of everyone.

PM Modi addresses BJP Karyakartas during BJP National Convention 2024

February 18th, 12:30 pm

Addressing the BJP National Convention 2024 at Bharat Mandapam, Prime Minister Narendra Modi said, “Today is February 18th, and the youth who have reached the age of 18 in this era will vote in the country's 18th Lok Sabha election. In the next 100 days, you need to connect with every new voter, reach every beneficiary, every section, every community, and every person who believes in every religion. We need to gain the trust of everyone.

കെവഡിയയിലെ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

October 31st, 10:00 am

എല്ലാ യുവാക്കളുടെയും നിങ്ങളെപ്പോലുള്ള ധീരഹൃദയരുടെയും ഈ ആവേശം രാഷ്ട്രീയ ഏകതാ ദിവസിന്റെ (ദേശീയ ഐക്യദിനം) വലിയ ശക്തിയാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ എന്റെ മുന്നില്‍ ഒരു മിനി ഇന്ത്യ കാണാം. വ്യത്യസ്ത സംസ്ഥാനങ്ങള്‍, വ്യത്യസ്ത ഭാഷകള്‍, വ്യത്യസ്ത പാരമ്പര്യങ്ങള്‍ എന്നിവയുണ്ട്, എന്നാല്‍ ഇവിടെയുള്ള ഓരോ വ്യക്തിയും ഐക്യത്തിന്റെ ശക്തമായ ഒരു ചരട് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത മുത്തുകള്‍ ഉണ്ടെങ്കിലും മാല ഒന്നുതന്നെ. എണ്ണമറ്റ ശരീരങ്ങളുണ്ട്, പക്ഷേ ഒരു മനസ്സ്. ആഗസ്ത് 15 നമ്മുടെ സ്വാതന്ത്ര്യ ദിനവും ജനുവരി 26 നമ്മുടെ റിപ്പബ്ലിക് ദിനവും ആയതുപോലെ, ഒക്ടോബര്‍ 31 രാജ്യത്തിന്റെ എല്ലാ കോണുകളിലും ദേശീയത പ്രചരിപ്പിക്കുന്നതിന്റെ ഉത്സവമായി മാറിയിരിക്കുന്നു.

പ്രധാനമന്ത്രി ഗുജറാത്തിലെ കേവഡിയയിൽ ദേശീയ ഏകതാ ദിനാഘോഷങ്ങളിൽ പങ്കെടുത്തു

October 31st, 09:12 am

ദേശീയ ഏകതാ ദിവസുമായി ബന്ധപ്പെട്ട പരിപാടികളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. സർദാർ പട്ടേലിന്റെ ജന്മവാർഷികത്തിൽ ഏകതാ പ്രതിമയിൽ അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു. ബിഎസ്എഫിന്റെയും വിവിധ സംസ്ഥാന പോലീസിന്റെയും സംഘങ്ങൾ ഉൾപ്പെടുന്ന ദേശീയ ഏകതാ ദിന പരേഡ്, എല്ലാ വനിതാ സിആർപിഎഫ് ബൈക്കര്‍മാരുടെയും ഡെയർഡെവിൾ ഷോ, ബിഎസ്എഫിന്റെ വനിതാ പൈപ്പ് ബാൻഡ്, ഗുജറാത്ത് വനിതാ പോലീസിന്റെ നൃത്തപരിപാടി, പ്രത്യേക എൻസിസി ഷോ, സ്‌കൂൾ ബാൻഡുകളുടെ പ്രദർശനം, ഇന്ത്യൻ വ്യോമസേനയുടെ ഫ്‌ളൈ പാസ്റ്റ്, ഊർജ്ജസ്വല ഗ്രാമങ്ങളുടെ സാമ്പത്തിക സാധ്യതാ പ്രദർശനം എന്നിവയ്ക്ക് ശ്രീ മോദി സാക്ഷ്യം വഹിച്ചു.

പ്രധാനമന്ത്രി ഒക്ടോബർ 30നും 31നും ഗുജറാത്ത് സന്ദർശിക്കും

October 29th, 02:20 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 30നും 31നും ഗുജറാത്ത് സന്ദർശിക്കും. ഒക്ടോബർ 30ന് രാവിലെ 10.30-ന് അദ്ദേഹം അംബാജി ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തും. തുടർന്ന് ഉച്ചയ്ക്ക് 12ന് മെഹ്‌സാനയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഒക്ടോബർ 31ന് രാവിലെ 8ന് കേവഡിയ സന്ദർശിക്കുന്ന അദ്ദേഹം ഏകതാപ്രതിമയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് രാഷ്ട്രീയ ഏകതാ ദിനാഘോഷങ്ങൾ നടക്കും. വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. രാവിലെ 11.15ന് അദ്ദേഹം ആരംഭ് 5.0ലെ 98-ാം കോമൺ ഫൗണ്ടേഷൻ കോഴ്‌സിലെ ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്യും.

‘മൻ കി ബാത്ത്’ പൊതുജന പങ്കാളിത്തം പ്രകടിപ്പിക്കുന്നതിനുള്ള മികച്ച മാധ്യമമായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി മോദി

February 26th, 11:00 am

സുഹൃത്തുക്കളെ, താരാട്ട് പാട്ട് രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം കര്‍ണാടകയിലെ ബി.എം. മഞ്ജുനാഥിനു ലഭിച്ചു. കന്നഡയില്‍ എഴുതിയ 'മലഗു കണ്ട' എന്ന ഗാനത്തിനാണ് അദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചത്. അമ്മയും അമ്മൂമ്മയും പാടിയ താരാട്ട് പാട്ടില്‍ നിന്നാണ് അദ്ദേഹത്തിന് ഇതെഴുതാനുള്ള പ്രചോദനം ലഭിച്ചത്. ഈ താരാട്ട് കേട്ടാല്‍ നിങ്ങളും ആസ്വദിക്കും.

Due to double-engine government ‘Gati’ as well as ‘Shakti’ of development is increasing: PM Modi

October 31st, 07:00 pm

PM Modi dedicated to the nation, two railway projects worth over Rs. 2900 crores at Asarva, Ahmedabad. PM Modi emphasized, “When the government of double engine works, its effect is not only double, but it is manifold. Here one and one together are not 2 but assume the power of 11.”

PM Modi dedicates various railway projects to the nation from Ahmedabad, Gujarat

October 31st, 06:53 pm

PM Modi dedicated to the nation, two railway projects worth over Rs. 2900 crores at Asarva, Ahmedabad. PM Modi emphasized, “When the government of double engine works, its effect is not only double, but it is manifold. Here one and one together are not 2 but assume the power of 11.”

പ്രധാനമന്ത്രി ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും

October 29th, 08:16 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ഗുജറാത്തും രാജസ്ഥാനും സന്ദർശിക്കും.

രാഷട്രീയ ഏകതാ ദിവസില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാള പരിഭാഷ

October 31st, 09:41 am

ദേശീയ ഐക്യ ദിനത്തില്‍ എല്ലാ രാജ്യവാസികള്‍ക്കും വളരെയധികം ആശംസകള്‍! 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' (ഏക ഇന്ത്യ, പരമോന്നത ഇന്ത്യ) എന്നതിനായി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമര്‍പ്പിച്ച ദേശീയ നായകന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് രാജ്യം ഇന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

രാഷ്ട്രീയ ഏകതാ ദിവസില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു

October 31st, 09:40 am

ദേശീയ ഏകതാ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന ആദര്‍ശത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച സര്‍ദാര്‍ പട്ടേലിന് അദ്ദേഹം നിറഞ്ഞ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സര്‍ദാര്‍ പട്ടേല്‍ വെറുമൊരു ചരിത്രപുരുഷനല്ലെന്നും ഓരോ രാജ്യവാസിയുടെയും ഹൃദയത്തില്‍ ജീവിക്കുന്നയാളാണെന്നും അദ്ദേഹത്തിന്റെ ഐക്യത്തിന്റെ സന്ദേശം മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ഐക്യത്തിന്റെ വിള്ളലില്ലാത്ത വികാരത്തിന്റെ യഥാര്‍ത്ഥ പ്രതീകമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും നടക്കുന്ന രാഷ്ട്രീയ ഏകതാ പരേഡുകളും ഐക്യത്തിന്റെ പ്രതിമയിലെ ചടങ്ങുകളും അതേ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.