എൻസിസി ദിനത്തിൽ എൻസിസി കേഡറ്റുകൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു
November 28th, 06:14 pm
എൻസിസി ദിനത്തിൽ എൻസിസി കേഡറ്റുകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. രാജ്യത്തുടനീളമുള്ള എൻസിസി പൂർവ്വ വിദ്യാർത്ഥികളോട് അവരുടെ പിന്തുണയും അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളിത്തവും നൽകി എൻസിസി അലുംനി അസോസിയേഷനെ സമ്പന്നമാക്കാൻ ശ്രീ മോദി അഭ്യർത്ഥിച്ചു.രാഷ്ട്ര രക്ഷാ സമര്‍പ്പണ്‍ പര്‍വ ത്തോടനുബന്ധിച്ച് ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 19th, 05:39 pm
സ്വാതന്ത്ര്യത്തിനു വേണ്ടി സര്‍വതും ബലികഴിച്ച റാണിലക്ഷ്മീ ബായിയുടെ മണ്ണിലെ ജനങ്ങളെ ഞാന്‍ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ അഗ്നി നാളങ്ങളെ ജ്വലിപ്പിച്ചത് ഝാന്‍സിയാണ്. ധീരതയിലും രാജ്യസ്‌നേഹത്തിലും കുതിര്‍ന്നതാണ് ഈ മണ്ണിലെ ഓരോ തരികളും. ഝാന്‍സിയുടെ ധീരയായ റാണി ലക്ഷ്മീ ബായിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.ഉത്തർപ്രദേശിലെ ഝാൻസിയിൽ പ്രധാനമന്ത്രി ‘രാഷ്ട്ര രക്ഷാ സമർപ്പൺ പർവ’ത്തിൽ പങ്കെടുത്തു
November 19th, 05:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഝാൻസിയിൽ നടന്ന ‘രാഷ്ട്ര രക്ഷാ സമർപ്പൺ പർവ’ത്തിൽ പങ്കെടുത്തു. ഝാൻസി കോട്ടയുടെ പരിസരത്ത് സംഘടിപ്പിച്ച ‘രാഷ്ട്ര രക്ഷാ സമർപൺ പർവ്’ ആഘോഷിക്കുന്ന മഹത്തായ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രതിരോധ മന്ത്രാലയത്തിന്റെ നിരവധി പുതിയ സംരംഭങ്ങൾ രാഷ്ട്രത്തിന് സമർപ്പിച്ചു. ഈ പദ്ധതികളിൽ എൻ സി സി അലുംനി അസോസിയേഷന്റെ സമാരംഭവും ഉൾപ്പെടുന്നു, അസോസിയേഷന്റെ ആദ്യ അംഗമായി പ്രധാനമന്ത്രി രജിസ്റ്റർ ചെയ്തു; എൻസിസി കേഡറ്റുകൾക്കായുള്ള സിമുലേഷൻ പരിശീലന ദേശീയ പരിപാടിയുടെ തുടക്കം; ദേശീയ യുദ്ധസ്മാരകത്തിൽ വീരമൃത്യു വരിച്ച വീരന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ കിയോസ്‌ക്; ദേശീയ യുദ്ധ സ്മാരകത്തിന്റെ മൊബൈൽ ആപ്പ്; ഇന്ത്യൻ നാവിക കപ്പലുകൾക്കായി ഡിആർഡിഒ രൂപകല്പന ചെയ്യുകയും വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് 'ശക്തി'; ലഘു യുദ്ധ ഹെലികോപ്റ്റർ, ഡ്രോണുകൾ. എന്നിവയ്ക്ക് പുറമെ, യുപി പ്രതിരോധ വ്യവസായ ഇടനാഴിയിലെ ഝാൻസി നോഡിൽ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിന്റെ 400 കോടി രൂപയുടെ പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.