We will leave no stone unturned in fulfilling people’s aspirations: PM Modi in Bhubaneswar, Odisha

September 17th, 12:26 pm

PM Modi launched Odisha's 'SUBHADRA' scheme for over 1 crore women and initiated significant development projects including railways and highways worth ₹3800 crore. He also highlighted the completion of 100 days of the BJP government, showcasing achievements in housing, women's empowerment, and infrastructure. The PM stressed the importance of unity and cautioned against pisive forces.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിലെ ഭുവനേശ്വറില്‍ ഏറ്റവും വലിയ വനിതാ കേന്ദ്രീകൃത പദ്ധതിയായ ‘സുഭദ്ര’ ഉദ്ഘാടനം ചെയ്തു

September 17th, 12:24 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷ ഗവണ്‍മെന്റിന്റെ പ്രധാന പദ്ധതിയായ 'സുഭദ്ര' ഭുവനേശ്വറില്‍ ഉദ്ഘാടനം ചെയ്തു. അവിവാഹിതരായ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ ഈ പദ്ധതി ഒരു കോടിയിലധികം സ്ത്രീകളെ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. 10 ലക്ഷത്തിലധികം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ധനസഹായ വി‌തരണത്തിനും പ്രധാനമന്ത്രി തുടക്കമിട്ടു. 2800 കോടിയിലധികം രൂപയുടെ റെയില്‍വേ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്ത ശ്രീ മോദി, 1000 കോടിയിലധികം രൂപയുടെ ദേശീയ പാത പദ്ധതികള്‍ക്കും തറക്കല്ലിട്ടു.

PM-SVANidhi scheme has become a support for millions of street vendors: PM Modi

March 14th, 05:49 pm

Prime Minister Narendra Modi addressed the beneficiaries of PM SVANidhi scheme at JLN Stadium in Delhi today and distributed loans to 1 lakh street vendors (SVs) including 5,000 SVs from Delhi as part of the scheme. Addressing the gathering, the Prime Minister acknowledged the presence of lakhs of street vendors linked to the event through video conferencing from 100s of cities. Remembering the strength of street vendors during the pandemic, the Prime Minister underlined their importance in everyday life.

പ്രധാനമന്ത്രി ഡൽഹിയിൽ പിഎം സ്വനിധി ഗുണഭോക്താക്കളെ അഭിസംബോധന ചെയ്തു

March 14th, 05:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ ജെഎൽഎൻ സ്റ്റേഡിയത്തിൽ പിഎം സ്വനിധി പദ്ധതിയുടെ ഗുണഭോക്താക്കളെ അഭിസംബോധന ചെയ്തു. പദ്ധതിയുടെ ഭാഗമായി ഡൽഹിയിൽനിന്നുള്ള 5000 പേരുൾപ്പെടെ ഒരുലക്ഷം തെരുവോരക്കച്ചവടക്കാർക്കു വായ്പ വിതരണം ചെയ്തു. അഞ്ചു ഗുണഭോക്താക്കൾക്കു പിഎം സ്വനിധി വായ്പാചെക്കുകൾ അദ്ദേഹം കൈമാറി. ഡൽഹി മെട്രോയുടെ നാലാം ഘട്ടത്തിൽ കൂട്ടിച്ചേർക്കുന്ന രണ്ട് ഇടനാഴികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 15,400 കോടി രൂപയുടെ വിവിധ ബന്ധിപ്പിക്കൽ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു

March 06th, 01:30 pm

ഇന്ന് കൊൽക്കത്തയിൽ 15,400 കോടി രൂപയുടെ വിവിധ ബന്ധിപ്പിക്കൽ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു. നഗര മൊബിലിറ്റി മേഖലകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന മെട്രോ റെയിൽ, റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതികൾ.

നവസാരിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം, രാജ്യ സമര്‍പ്പണം, ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 22nd, 04:40 pm

ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സംസ്ഥാന സര്‍ക്കാരിലെ വിശിഷ്ട മന്ത്രിമാര്‍, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകന്‍, ഈ പ്രദേശത്തിന്റെ പ്രതിനിധിയും ഗുജറാത്തിന്റെ ഭാരതീയ ജനതാ പാര്‍ട്ടി അധ്യക്ഷനുമായ സി.ആര്‍. പാട്ടീല്‍, ബഹുമാനപ്പെട്ട എംപിമാരും എംഎല്‍എമാരും, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ക്ക് എങ്ങനെയുണ്ട് ?

പ്രധാനമന്ത്രി ഗുജറാത്തിലെ നവ്സാരിയിൽ 47,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു

February 22nd, 04:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്നു ഗുജറാത്തിലെ നവ്സാരിയിൽ 47,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. വൈദ്യുതി ഉൽപ്പാദനം, റെയിൽ, റോഡ്, തുണിത്തരങ്ങൾ, വിദ്യാഭ്യാസം, ജലവിതരണം, സമ്പർക്കസൗകര്യം, നഗരവികസനം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

ലഖ്നൗവില്‍ നടന്ന നാലാമത് യുപി ആഗോള നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

February 19th, 03:00 pm

വികസിത ഭാരതത്തിനായി വികസിത ഉത്തര്‍പ്രദേശ് കെട്ടിപ്പടുക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയാണ് നാം ഇന്ന് ഇവിടെ ഒറ്റക്കെട്ടായി നില്‍ക്കുന്നത്. സാങ്കേതികവിദ്യയിലൂടെ ഉത്തര്‍പ്രദേശിലെ 400-ലധികം അസംബ്ലി സീറ്റുകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പേര്‍ ഈ പരിപാടിയില്‍ ഞങ്ങളോടൊപ്പമുണ്ടെന്ന് എന്നെ അറിയിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയിലൂടെ ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എന്റെ എല്ലാ സഹപ്രവര്‍ത്തകരെയും ഞാന്‍ ഊഷ്മളമായ സ്വാഗതം ചെയ്യുന്നു. ഏഴോ എട്ടോ വര്‍ഷം മുമ്പ്, ഉത്തര്‍പ്രദേശിലെ നിക്ഷേപങ്ങളുടെയും തൊഴിലവസരങ്ങളുടെയും നിലവിലെ അന്തരീക്ഷം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. കുറ്റകൃത്യങ്ങള്‍, കലാപങ്ങള്‍, മോഷണങ്ങള്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ അക്കാലത്ത് ധാരാളമായിരുന്നു. അക്കാലത്ത്, ആരെങ്കിലും യുപിയുടെ വികസനത്തിന് അഭിലാഷം പ്രകടിപ്പിച്ചിരുന്നെങ്കില്‍, കുറച്ച് ആളുകള്‍ മാത്രമേ അത് കേള്‍ക്കുകയും, വിശ്വസിക്കുകയും ചെയ്യുമായിരുന്നുളളൂ. എന്നിട്ടും ഇന്ന് ഉത്തര്‍പ്രദേശിലേക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ഒഴുകുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു എംപി എന്ന നിലയില്‍, എന്റെ സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത് എന്നില്‍ അളവറ്റ സന്തോഷം നിറയ്ക്കുന്നു. ഇന്ന് ആയിരക്കണക്കിന് പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഈ വരാനിരിക്കുന്ന ഫാക്ടറികളും വ്യവസായങ്ങളും യുപിയുടെ ഭൂപ്രകൃതിയെ മാറ്റിമറിക്കാന്‍ ഒരുങ്ങുകയാണ്. എല്ലാ നിക്ഷേപകര്‍ക്കും, പ്രത്യേകിച്ച് യുപിയിലെ യുവാക്കള്‍ക്ക് ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ‘വികസിത ഭാരതം വികസിത ഉത്തർപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു

February 19th, 02:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലഖ്‌നൗവിൽ ‘വികസിത ഭാരതം വികസിത ഉത്തർപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു. 2023 ഫെബ്രുവരിയിൽ നടന്ന ‘ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023’ന്റെ നാലാമത്തെ സമാരംഭച്ചടങ്ങിൽ ഉത്തർപ്രദേശിലുടനീളം 10 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 14,000 പദ്ധതികൾക്ക് അദ്ദേഹം തുടക്കംകുറിച്ചു. ഉൽപ്പാദനം, പുനരുപയോഗ ഊർജം, ഐടി, ഐടിഇഎസ്, ഭക്ഷ്യസംസ്കരണം, ഭവനനിർമാണം, റിയൽ എസ്റ്റേറ്റ്, അതിഥിസൽക്കാരവും വിനോദവും, വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഇത്.

റീജിയണൽ റാപ്പിഡ് ട്രെയിനായ നമോ ഭാരതിൽ പ്രധാനമന്ത്രി യാത്ര ചെയ്തു

October 20th, 12:30 pm

പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത റീജിയണൽ റാപ്പിഡ് ട്രെയിനായ നമോ ഭാരതിൽ യാത്ര ചെയ്തു.

ഉത്തർപ്രദേശിലെ മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ ശിലാസ്ഥാപന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 02nd, 01:01 pm

യുപി ഗവർണർ ശ്രീമതി. ആനന്ദിബെൻ പട്ടേൽ ജി, ജനകീയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ സഞ്ജീവ് ബല്യാൻ, വി കെ സിംഗ് ജി, യുപിയിലെ മന്ത്രിമാരായ ശ്രീ ദിനേശ് ഖാതിക് ജി, ശ്രീ ഉപേന്ദ്ര തിവാരി ജി എന്നിവർ ശ്രീ കപിൽ ദേവ് അഗർവാൾ ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകരായ ശ്രീ സത്യപാൽ സിംഗ് ജി, രാജേന്ദ്ര അഗർവാൾ ജി, വിജയ്പാൽ സിംഗ് തോമർ ജി, ശ്രീമതി. കാന്ത കർദാം ജി, എം.എൽ.എമാരായ സോമേന്ദ്ര തോമർ ജി, സംഗീത് സോം ജി, ജിതേന്ദ്ര സത്വാൾ ജി, സത്യപ്രകാശ് അഗർവാൾ ജി, മീററ്റ് ജില്ലാ പരിഷത്ത് പ്രസിഡന്റ് ഗൗരവ് ചൗധരി ജി, മുസാഫർനഗർ ജില്ലാ പരിഷത്ത് പ്രസിഡന്റ് വീർപാൽ ജി, മറ്റെല്ലാ ജനപ്രതിനിധികളും എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരും. മീററ്റിൽ നിന്നും മുസാഫർനഗറിൽ നിന്നും വരൂ, നിങ്ങൾക്കെല്ലാവർക്കും 2022 പുതുവത്സരാശംസകൾ നേരുന്നു.

ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാലയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

January 02nd, 01:00 pm

ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാലയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. സിന്തറ്റിക് ഹോക്കി ഗ്രൗണ്ട്, ഫുട്‌ബോള്‍ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്‌ബോള്‍ / വോളിബോള്‍ / ഹാന്‍ഡ്‌ബോള്‍ / കബഡി ഗ്രൗണ്ട്, ലോണ്‍ ടെന്നീസ് കോര്‍ട്ട്, ജിംനേഷ്യം ഹാള്‍, ഓടുന്നതിന് സിന്തറ്റിക് ട്രാക്കോടുകൂടിയ സ്‌റ്റേഡിയം നീന്തല്‍കുളം, വിവിധോദ്ദേശ ഹാള്‍, സൈക്കിള്‍ വെലോഡ്രോം എന്നിവയുള്‍പ്പെടെ ആധുനികവും അത്യാധുനികവുമായ കായിക പശ്ചാത്തലസൗകര്യങ്ങളോടുകൂടി 700 കോടി രൂപ ചെലവിലാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്. ഷൂട്ടിംഗ്, സ്‌ക്വാഷ്, ജിംനാസ്റ്റിക്‌സ്, ഭാരോദ്വഹനം, അമ്പെയ്ത്ത്, കനോയിംഗ്, കയാക്കിംഗ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും സര്‍വകലാശാലയിലുണ്ടാകും. 540 സ്ത്രീകളും 540 പുരുഷ കായികതാരങ്ങളും ഉള്‍പ്പെടെ 1080 കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കാനുള്ള ശേഷി സര്‍വകലാശാലയ്ക്കുണ്ടാകും.

Double engine government knows how to set big goals and achieve them: PM Modi

December 28th, 01:49 pm

PM Narendra Modi inaugurated Kanpur Metro Rail Project and Bina-Panki Multiproduct Pipeline Project. Commenting on the work culture of adhering to deadlines, the Prime Minister said that double engine government works day and night to complete the initiatives for which the foundation stones have been laid.

കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 28th, 01:46 pm

കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതി പരിശോധിച്ച അദ്ദേഹം ഐ.ഐ.ടി മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഗീതാ നഗറിലേക്ക് മെട്രോ യാത്രയും നടത്തി. ബിനാ-പങ്കി ബഹു ഉല്‍പ്പന്ന പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മധ്യപ്രദേശിലെ ബിനാ റിഫൈനറി മുതല്‍ കാണ്‍പൂരിലെ പങ്കി വരെ നീളുന്ന പൈപ്പ് ലൈന്‍ ബിനാ റിഫൈനറിയില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് മേഖലയെ സഹായിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീ ഹര്‍ദീപ് പുരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.