ന്യൂഡല്‍ഹി കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടന്ന എന്‍സിസി കേഡറ്റ്‌സ് റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 27th, 05:00 pm

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ രാജ്‌നാഥ് സിംഗ് ജി, ശ്രീ അജയ് ഭട്ട് ജി, സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍ ജി, ത്രിസേനാ മേധാവികള്‍, പ്രതിരോധ സെക്രട്ടറി, ഡിജി എന്‍സിസി, വിശിഷ്ടാതിഥികളേ, എന്‍സിസിയിലെ എന്റെ യുവ സഖാക്കളേ!

പ്രധാനമന്ത്രി ഡൽഹി കരിയപ്പ പരേഡ് മൈതാനത്ത് എൻസിസി പിഎം റാലിയെ അഭിസംബോധന ചെയ്തു

January 27th, 04:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ കരിയപ്പ പരേഡ് മൈതാനത്തു വാർഷിക എൻസിസി പിഎം റാലിയെ അഭിസംബോധന ചെയ്തു. സാംസ്കാരികപരിപാടിക്കും സാക്ഷ്യംവഹിച്ച ശ്രീ മോദി മികച്ച കേഡറ്റുകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. ഝാൻസിമുതൽ ഡൽഹിവരെയുള്ള എൻസിസി പെൺകുട്ടികളുടെ മെഗാ സൈക്ലോത്തോണും നാരീശക്തി വന്ദൻ റണ്ണും (എൻഎസ്ആർവി) അദ്ദേഹം ഫ്ലാഗ് ഇൻ ചെയ്തു.

ജനുവരി 19 ന് പ്രധാനമന്ത്രി മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും

January 17th, 09:32 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 19 ന് മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 10:45 ന്, മഹാരാഷ്ട്രയിലെ സോലാപൂരില്‍ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഉച്ചക്ക് ഏകദേശം 2:45 ന് പ്രധാനമന്ത്രി കര്‍ണാടകയിലെ ബെംഗളൂരുവില്‍ ബോയിംഗ് ഇന്ത്യ എഞ്ചിനീയറിംഗ് & ടെക്നോളജി സെന്ററിന്റെ ഉദ്ഘാടനവും ബോയിംഗ് സുകന്യ പ്രോഗ്രാമിന്റെ സമാരംഭവും നിര്‍വഹിക്കും. അതിനുശേഷം, വൈകുന്നേരം 6 മണിക്ക് തമിഴ്നാട്ടിലെ ചെന്നൈയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

സാവിത്രിഭായ് ഫൂലെയ്ക്കും റാണി വേലു നാച്ചിയാർക്കും അവരുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

January 03rd, 08:09 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാവിത്രിഭായ് ഫുലെയ്ക്കും റാണി വേലു നാച്ചിയാർക്കും അവരുടെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

മൻ കീ ബാത്ത്, 2023 ഡിസംബർ

December 31st, 11:30 am

നമസ്‌ക്കാരം, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന്‍ കി ബാത്ത്' എന്നാല്‍ നിങ്ങളെ കാണാനുള്ള ഒരു ശുഭകരമായ അവസരമാണ്. സ്വന്തം കുടുംബാംഗങ്ങളുമായി കണ്ടുമുട്ടുമ്പോള്‍, അത് വളരെ സന്തോഷകരവും സാര്‍ത്ഥകവുമാണ്. 'മന്‍ കി ബാത്തി'ലൂടെ നിങ്ങളെ കാണുമ്പോള്‍ എനിക്ക് ഇതേ അനുഭവം ഉണ്ടാകുന്നു. ഒരുമിച്ച് നടത്തിയ യാത്രയുടെ 108-ാം അദ്ധ്യായമാണ്. 108 എന്ന സംഖ്യയുടെ പ്രാധാന്യവും അതിന്റെ പവിത്രതയും ഇവിടെ ആഴത്തിലുള്ള പഠന വിഷയമാണ്. ഒരു ജപമാലയിലെ 108 മുത്തുകള്‍, 108 തവണ ജപിക്കുക, 108 ദിവ്യമണ്ഡലങ്ങള്‍, ക്ഷേത്രങ്ങളിലെ 108 പടികള്‍, 108 മണികള്‍, ഈ 108 എന്ന സംഖ്യ സീമാതീതമായ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് 'മന്‍ കി ബാത്തിന്റെ' 108-ാം അദ്ധ്യായം എനിക്ക് കൂടുതല്‍ സവിശേഷമായത്. ഈ 108 അദ്ധ്യായങ്ങളില്‍, പൊതുജന പങ്കാളിത്തത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ കാണുകയും അവയില്‍ നിന്ന് പ്രചോദനം നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഈ നാഴികക്കല്ലില്‍ എത്തിയതിന് ശേഷം, പുതിയ ഊര്‍ജത്തോടെയും വേഗത്തിലും മുന്നോട്ട് പോകാന്‍ നമുക്ക് ദൃഢനിശ്ചയം ചെയ്യണം. നാളത്തെ സൂര്യോദയം 2024-ലെ ആദ്യത്തെ സൂര്യോദയമായിരിക്കുമെന്നത് എന്തൊരു സന്തോഷകരമായ യാദൃശ്ചികതയാണ്. ആ സൂര്യോദയത്തോടെ നാം 2024-ല്‍ പ്രവേശിച്ചിരിക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും 2024-ന്റെ ആശംസകള്‍.

റാണി വേലു നാച്ചിയാരുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

January 03rd, 11:52 am

റാണി വേലു നാച്ചിയാരുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

റാണി വേലു നാച്ചിയാരെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു

January 03rd, 11:49 am

റാണി വേലു നാച്ചിയാരുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.