ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാജ്ഞലി അർപ്പിച്ചു

November 19th, 08:41 am

ഝാൻസിയിലെ നിർഭയയായ റാണി ലക്ഷ്മിഭായിയെ ധീരതയുടെയും ദേശസ്‌നേഹത്തിൻ്റെയും യഥാർത്ഥ പ്രതിരൂപമായി പ്രകീർത്തിച്ചു കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അവരുടെ ജയന്തി ദിനത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ചു.

ന്യൂഡല്‍ഹി കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടന്ന എന്‍സിസി കേഡറ്റ്‌സ് റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 27th, 05:00 pm

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ രാജ്‌നാഥ് സിംഗ് ജി, ശ്രീ അജയ് ഭട്ട് ജി, സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍ ജി, ത്രിസേനാ മേധാവികള്‍, പ്രതിരോധ സെക്രട്ടറി, ഡിജി എന്‍സിസി, വിശിഷ്ടാതിഥികളേ, എന്‍സിസിയിലെ എന്റെ യുവ സഖാക്കളേ!

പ്രധാനമന്ത്രി ഡൽഹി കരിയപ്പ പരേഡ് മൈതാനത്ത് എൻസിസി പിഎം റാലിയെ അഭിസംബോധന ചെയ്തു

January 27th, 04:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ കരിയപ്പ പരേഡ് മൈതാനത്തു വാർഷിക എൻസിസി പിഎം റാലിയെ അഭിസംബോധന ചെയ്തു. സാംസ്കാരികപരിപാടിക്കും സാക്ഷ്യംവഹിച്ച ശ്രീ മോദി മികച്ച കേഡറ്റുകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. ഝാൻസിമുതൽ ഡൽഹിവരെയുള്ള എൻസിസി പെൺകുട്ടികളുടെ മെഗാ സൈക്ലോത്തോണും നാരീശക്തി വന്ദൻ റണ്ണും (എൻഎസ്ആർവി) അദ്ദേഹം ഫ്ലാഗ് ഇൻ ചെയ്തു.

റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

November 19th, 11:11 am

ഇന്ത്യൻ സ്ത്രീശക്തിയുടെ ധീരതയുടെ പ്രതീകമായ റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

റാണി ലക്ഷ്മിഭായിയെ അവരുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു

November 19th, 08:58 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റാണി ലക്ഷ്മിഭായിയെ അവരുടെ ജയന്തി ദിനത്തിൽ അനുസ്മരിച്ചു. അവരുടെ ധീരതയും നമ്മുടെ രാഷ്ട്രത്തിന് നൽകിയ മഹത്തായ സംഭാവനയും ഒരിക്കലും മറക്കാനാവില്ലെന്ന് ശ്രീ മോദി പറഞ്ഞു.

76-ാം സ്വാതന്ത്ര്യ ദിനത്തിൽ ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തോടായി ചെയ്ത അഭിസംബോധനയുടെ പ്രസക്ത ഭാഗങ്ങൾ

August 15th, 02:30 pm

76-ാം സ്വാതന്ത്ര്യ ദിനത്തിൽ ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തോടായി ചെയ്ത അഭിസംബോധനയുടെ പ്രസക്ത ഭാഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

August 15th, 07:01 am

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പൂര്‍ത്തിയാക്കുന്ന സുപ്രധാന വേളയില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍! ഇന്ത്യയുടെ എല്ലാ കോണുകളിലും മാത്രമല്ല, ലോകമെങ്ങും തങ്ങളുടെ രാജ്യത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ഇന്ത്യക്കാര്‍ നമ്മുടെ ത്രിവര്‍ണപതാക അഭിമാനപൂര്‍വം ഉയര്‍ത്തിയിരിക്കുന്നത് കാണുമ്പോള്‍ അങ്ങേയറ്റം ആഹ്ളാദം തോന്നുന്നു. ഇന്ത്യയെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങള്‍ക്കും ഞാന്‍ ഹൃദ്യമായ ആശംസകള്‍ നേരുന്നു. നമ്മുടെ സ്വാതന്ത്ര്യംആഘോഷിക്കുന്ന ഈ അമൃത മഹോത്സവത്തില്‍ എന്റെ പ്രിയപ്പെട്ട എല്ലാ ഇന്ത്യക്കാര്‍ക്കും ഹൃദയംഗമമായ ആശംസകള്‍. ചരിത്രപ്രാധാന്യമുള്ള ദിവസമാണിത്. പുതിയ തീരുമാനത്തോടും പുതിയ ശക്തിയോടും കൂടി ഒരു പുതിയ പാതയിലൂടെ മുന്നേറാനുള്ളശുഭകരമായ അവസരമാണിത്.

ഇന്ത്യ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

August 15th, 07:00 am

ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യത്തിലാണെന്ന് ഊന്നിപ്പറഞ്ഞു. അദ്ദേഹം രാജ്യത്തെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കുകയും 'അമൃത് കാലിന്റെ 'പഞ്ച് പ്രണ്‍' മുന്നോട്ട് വെയ്ക്കുകയും ചെയ്തു - ഒരു വികസിത ഇന്ത്യയുടെ ലക്ഷ്യം,ഒരു തരത്തിലുള്ള അടിമത്ത ബോധവും ഉണ്ടാകാന്‍ പാടില്ല, നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കുക, ഐക്യം, കടമ നിറവേറ്റുക.

ബിർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 ല്‍ പങ്കെടുത്ത കായിക താരങ്ങളുമായി പ്രധാനമന്ത്രി നടത്തിയ സംവാദം

August 13th, 11:31 am

എല്ലാവരുമായി നേരിട്ടു സംസാരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രചോദനാത്മകമാണ് എങ്കിലും അത് സാധിക്കുന്ന കാര്യമല്ലല്ലോ. പക്ഷെ, നിങ്ങളില്‍ മിക്കവരുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ നിങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കുടംബാംഗത്തെ പോലെ എന്റെ വീട്ടിലേയ്ക്കു വരാന്‍ നിങ്ങള്‍ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷജനകമായ കാര്യമാണ്. നിങ്ങളുടെ നേട്ടങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളുമായി സഹകരിക്കാന്‍ സാധിച്ചതില്‍ എനിക്കും അഭിമാനമുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇവിടേയ്ക്ക് ഹൃദ്യമായ സ്വാഗതം.

2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ആദരിച്ചു

August 13th, 11:30 am

2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ആദരിച്ചു. ചടങ്ങില്‍ കായികതാരങ്ങളും അവരുടെ പരിശീലകരും പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ, കായിക, വാര്‍ത്താ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, യുവജനകാര്യ, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇതു ഇന്ത്യയുടെ വളർച്ചയുടെ വഴിത്തിരിവാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

November 28th, 11:30 am

ഇന്ന് നാം വീണ്ടും മന്‍ കി ബാത്തിനായി ഒത്തുചേര്‍ന്നിരിക്കുകയാണ്. രണ്ടുദിവസം കഴിഞ്ഞാല്‍ ഡിസംബര്‍ മാസത്തിന്റെ വരവായി. അതോടെ മനഃശാസ്ത്രപരമായി നമുക്ക് തോന്നും ഈ വര്‍ഷം അവസാനിച്ചല്ലോ എന്ന്. ഈ വര്‍ഷത്തെ അവസാന മാസമായതുകൊണ്ട് തന്നെ പുതിയ വര്‍ഷത്തേക്കായി ഊടും പാവും നെയ്യുവാന്‍ നാം തുടങ്ങുന്നു. ഡിസംബറില്‍ തന്നെയാണ് നാവികസേനാ ദിനവും സായുധസേനാ പതാകദിനവും രാഷ്ട്രം ആഘോഷിക്കുന്നത്. നമുക്കെല്ലാം അറിയാവുന്നതുപോലെ ഡിസംബര്‍ പതിനാറാം തീയതി യുദ്ധവിജയത്തിന്റെ സുവര്‍ണ്ണ ജയന്തിയും നാം ആഘോഷിക്കുന്നു. ഞാന്‍ ഈ അവസരങ്ങളിലെല്ലാം രാഷ്ട്രത്തിന്റെ സുരക്ഷാസേനയെ സ്മരിക്കുന്നു. നമ്മുടെ വീരന്മാരെ സ്മരിക്കുന്നു. പ്രത്യേകിച്ച്, ആ വീരന്മാര്‍ക്ക് ജന്മം നല്‍കിയ വീരമാതാക്കളെ സ്മരിക്കുന്നു. എല്ലായ്‌പ്പോഴത്തെയും പോലെ ഇത്തവണയും നമോ ആപ്പിലും മൈ ജി ഒ വിയിലും നിങ്ങളുടെയെല്ലാം വളരെയധികം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എനിക്കു ലഭിച്ചിട്ടുണ്ട്. നിങ്ങളെല്ലാവരും എന്നെ സ്വന്തം കുടുംബത്തിന്റെ ഭാഗമായിക്കണ്ട് നിങ്ങളുടെ സുഖദുഃഖങ്ങള്‍ ഞാനുമായി പങ്കിടുന്നു. ഇതില്‍ അനേകം ചെറുപ്പക്കാരുണ്ട്, വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുണ്ട്. മന്‍ കീ ബാത്ത് കുടുംബം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് മനസ്സിനോട് ചേര്‍ന്നിരിക്കുന്നു. ലക്ഷ്യത്തോട് ചേര്‍ന്നിരിക്കുന്നു. മാത്രമല്ല, നമ്മുടെ ഈ ആഴത്തിലുള്ള ബന്ധം മനസ്സിനകത്ത് നിരന്തരം നന്മയുടെ അലകള്‍ സൃഷ്ടിക്കുന്നത് വാസ്തവത്തില്‍ എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു.

രാഷ്ട്ര രക്ഷാ സമര്‍പ്പണ്‍ പര്‍വ ത്തോടനുബന്ധിച്ച് ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 19th, 05:39 pm

സ്വാതന്ത്ര്യത്തിനു വേണ്ടി സര്‍വതും ബലികഴിച്ച റാണിലക്ഷ്മീ ബായിയുടെ മണ്ണിലെ ജനങ്ങളെ ഞാന്‍ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ അഗ്നി നാളങ്ങളെ ജ്വലിപ്പിച്ചത് ഝാന്‍സിയാണ്. ധീരതയിലും രാജ്യസ്‌നേഹത്തിലും കുതിര്‍ന്നതാണ് ഈ മണ്ണിലെ ഓരോ തരികളും. ഝാന്‍സിയുടെ ധീരയായ റാണി ലക്ഷ്മീ ബായിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

ഉത്തർപ്രദേശിലെ ഝാൻസിയിൽ പ്രധാനമന്ത്രി ‘രാഷ്ട്ര രക്ഷാ സമർപ്പൺ പർവ’ത്തിൽ പങ്കെടുത്തു

November 19th, 05:38 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഝാൻസിയിൽ നടന്ന ‘രാഷ്ട്ര രക്ഷാ സമർപ്പൺ പർവ’ത്തിൽ പങ്കെടുത്തു. ഝാൻസി കോട്ടയുടെ പരിസരത്ത് സംഘടിപ്പിച്ച ‘രാഷ്ട്ര രക്ഷാ സമർപൺ പർവ്’ ആഘോഷിക്കുന്ന മഹത്തായ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രതിരോധ മന്ത്രാലയത്തിന്റെ നിരവധി പുതിയ സംരംഭങ്ങൾ രാഷ്ട്രത്തിന് സമർപ്പിച്ചു. ഈ പദ്ധതികളിൽ എൻ സി സി അലുംനി അസോസിയേഷന്റെ സമാരംഭവും ഉൾപ്പെടുന്നു, അസോസിയേഷന്റെ ആദ്യ അംഗമായി പ്രധാനമന്ത്രി രജിസ്റ്റർ ചെയ്തു; എൻസിസി കേഡറ്റുകൾക്കായുള്ള സിമുലേഷൻ പരിശീലന ദേശീയ പരിപാടിയുടെ തുടക്കം; ദേശീയ യുദ്ധസ്മാരകത്തിൽ വീരമൃത്യു വരിച്ച വീരന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ കിയോസ്‌ക്; ദേശീയ യുദ്ധ സ്മാരകത്തിന്റെ മൊബൈൽ ആപ്പ്; ഇന്ത്യൻ നാവിക കപ്പലുകൾക്കായി ഡിആർഡിഒ രൂപകല്പന ചെയ്യുകയും വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് 'ശക്തി'; ലഘു യുദ്ധ ഹെലികോപ്റ്റർ, ഡ്രോണുകൾ. എന്നിവയ്ക്ക് പുറമെ, യുപി പ്രതിരോധ വ്യവസായ ഇടനാഴിയിലെ ഝാൻസി നോഡിൽ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിന്റെ 400 കോടി രൂപയുടെ പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.

റാണി ലക്ഷ്മിഭായിയുടെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രണാമം

November 19th, 10:31 am

റാണി ലക്ഷ്മിഭായിയുടെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

വീട്, വൈദ്യുതി, ശുചിമുറികള്‍, ഗ്യാസ്, റോഡുകള്‍, ആശുപത്രികള്‍, സ്‌കൂള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സ്ത്രീകളെയും പാവപ്പെട്ട സ്ത്രീകളെയും ബാധിച്ചു: പ്രധാനമന്ത്രി

August 10th, 10:43 pm

ചോര്‍ച്ചയുള്ള മേല്‍ക്കൂര, വൈദ്യുതിയുടെ അഭാവം, കുടുംബത്തിലെ അസുഖം, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇരുട്ട് വീഴാന്‍ കാത്തിരിക്കേണ്ടി വരുന്നത്, സ്‌കൂളുകളില്‍ ശുചിമുറി ഇല്ലാത്തത് തുടങ്ങിയതെല്ലാം നമ്മുടെ അമ്മമാരെയും പെണ്‍മക്കളെയും നേരിട്ട് ബാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ അമ്മമാര്‍ പുകയും ചൂടും മൂലം കഷ്ടപ്പെടുന്നത് കണ്ടാണ് നമ്മുടെ തലമുറ വളര്‍ന്നതെന്ന് പറഞ്ഞ് പ്രധാനമന്ത്രി സ്വന്തം ജീവിതാനുഭവങ്ങളിലേക്കു സൂചന നല്‍കി.

ഉജ്വല പദ്ധതിയിലൂടെ നിരവധി പേരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ജീവിതം മുമ്പത്തേക്കളധികം തിളക്കമാര്‍ന്നതായി: പ്രധാനമന്ത്രി

August 10th, 12:46 pm

ഉത്തര്‍പ്രദേശിലെ മഹോബയില്‍ ഉജ്വല 2.0ന് (പ്രധാനമന്ത്രി ഉജ്വല പദ്ധതി - പിഎംയുവൈ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ പാചകവാതക കണക്ഷനുകള്‍ കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പരിപാടിയില്‍ ഉജ്വല ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.

ഉത്തര്‍പ്രദേശിലെ മഹോബയില്‍ ഉജ്വല 2.0ന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

August 10th, 12:41 pm

ഉത്തര്‍പ്രദേശിലെ മഹോബയില്‍ ഉജ്വല 2.0ന് (പ്രധാനമന്ത്രി ഉജ്വല പദ്ധതി - പിഎംയുവൈ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ പാചകവാതക കണക്ഷനുകള്‍ കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പരിപാടിയില്‍ ഉജ്വല ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മഹത്തായ വ്യക്തിത്വങ്ങൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

March 12th, 03:21 pm

സ്വാതന്ത്ര്യ സമരത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികൾക്കും പ്രസ്ഥാനങ്ങൾക്കും പ്രക്ഷോഭത്തിനും പോരാട്ടത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരത്തിന്റെ കഥയിൽ കൃത്യമായി അംഗീകരിക്കപ്പെടാത്ത പ്രസ്ഥാനങ്ങൾക്കും സമരങ്ങൾക്കും വ്യക്തിത്വങ്ങൾക്കും അദ്ദേഹം പ്രത്യേകം ശ്രദ്ധാഞ്ജലി അർപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവ് (ഇന്ത്യ @ 75) ഇന്ന് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ സമാരംഭിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസാദി കാ അമൃത് മഹോത്സവ്’ ന്റെ നാന്ദി കുറിച്ച് കൊണ്ടുള്ള പരിപാടികളിൽ പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം

March 12th, 10:31 am

ആസാദി കാ അമൃത് മഹോത്സവ്’ (ഇന്ത്യ @ 75) ന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ച് കൊണ്ട്

‘ആസാദി കാ അമൃത് മഹോത്സവ്’ ഇന്ത്യ @ 75 ന്റെ നാന്ദി കുറിച്ച് കൊണ്ടുള്ള പരിപാടികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

March 12th, 10:30 am

ആസാദി കാ അമൃത് മഹോത്സവ്’ (ഇന്ത്യ @ 75) ന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ച് കൊണ്ട്