ഇന്ത്യയില്‍ റാംസര്‍ സൈറ്റുകളുടെ എണ്ണം വര്‍ദ്ധിച്ചതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു
August 14th, 09:47 pm
ഇന്ത്യയിലെ റാംസര്‍ സൈറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. തമിഴ്നാട്ടിലേയും മദ്ധ്യപ്രദേശിലെയും ജനങ്ങളെ ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും റാംസര്‍ കണ്‍വെന്‍ഷന്റെ കീഴില്‍ മൂന്ന് സൈറ്റുകള്‍ കൂട്ടിചേര്‍ത്തതിന് അദ്ദേഹം അഭിനന്ദിച്ചു.ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
January 29th, 11:30 am
2023-ലെ ആദ്യത്തെ 'മന്‍ കി ബാത്' ആണിത്, ഒപ്പംതന്നെ പ്രോഗ്രാമിന്റെ തൊണ്ണൂറ്റി ഏഴാമത്തെ ഭാഗം കൂടിയാണിത്. ഒരിക്കല്‍കൂടി എല്ലാവരുമായും സംസാരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാ വര്‍ഷവും ജനുവരി മാസം തികച്ചും സംഭവബഹുലമാണ്. ഈ മാസം, ഏകദേശം ജനുവരി 14 അടുപ്പിച്ച്, വടക്ക് നിന്ന് തെക്ക് വരെയും കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും രാജ്യത്തുടനീളം ഉത്സവങ്ങളുടെ ബഹളമാണ്. ഇതിനുശേഷം രാജ്യം റിപ്പബ്ലിക് ദിനവും ആഘോഷിച്ചു. ഇത്തവണയും റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിരവധി കാര്യങ്ങള്‍ പ്രശംസാര്‍ഹമായിരുന്നു. ജനുവരി 26-ലെ പരേഡിനായി കര്‍ത്തവ്യ പഥ് ഒരുക്കിയ തൊഴിലാളികളെ കണ്ടിട്ട് വളരെയധികം സന്തോഷം തോന്നിയെന്ന് ജയ്‌സാല്‍മീറില്‍ നിന്നുള്ള പുല്‍കിത് എനിക്കെഴുതിയിട്ടുണ്ട്. പരേഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദൃശ്യങ്ങളില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വ്യത്യസ്ത ധാരകള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്ന് കാണ്‍പൂരില്‍നിന്നുള്ള ജയ എഴുതി. റിപ്പബ്ലിക്ദിന പരേഡില്‍ ആദ്യമായി പങ്കെടുത്ത, Women Camel Riders ഉം, സി.ആര്‍.പി.എഫിന്റെ വനിതാവിഭാഗവും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.രാജ്യത്ത് 10 തണ്ണീർത്തടങ്ങൾ കൂടി റാംസർ സൈറ്റുകളായി പ്രഖ്യാപിച്ചതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു
August 03rd, 10:30 pm
രാജ്യത്ത് 10 തണ്ണീർത്തടങ്ങൾ കൂടി റാംസർ സൈറ്റുകളായി നിയോഗിക്കപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.ദക്ഷിണേഷ്യയിലെ റാംസർ സൈറ്റുകളുടെ ഏറ്റവും വലിയ ശൃംഖല ഇന്ത്യക്ക് ഉള്ളതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
February 03rd, 10:30 pm
ഗുജറാത്തിലെ ഖിജാദിയ വന്യജീവി സങ്കേതം, യുപിയിലെ ബഖീര വന്യജീവി സങ്കേതം എന്നീ രണ്ട് തണ്ണീർത്തടങ്ങൾ കൂടി റാംസർ സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.നാല് ഇന്ത്യന്‍ സൈറ്റുകള്‍ക്ക് റാംസര്‍ അംഗീകാരം ലഭിക്കുന്നത് നമുക്ക് അഭിമാനകരം: പ്രധാനമന്ത്രി
August 14th, 07:03 pm
നാല് ഇന്ത്യന്‍ സൈറ്റുകള്‍ക്ക് റാംസര്‍ അംഗീകാരം ലഭിക്കുന്നത് നമുക്ക്അഭിമാനകരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.