അയോധ്യയിലെ ശ്രീ റാം ലല്ലയിലെ പ്രാണപ്രതിഷ്ഠാവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 22nd, 05:12 pm

ഇന്ന് നമ്മുടെ രാമന്‍ വന്നിരിക്കുന്നു! നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം നമ്മുടെ രാമന്‍ എത്തിയിരിക്കുന്നു. അഭൂതപൂര്‍വമായ ക്ഷമയ്ക്കും എണ്ണമറ്റ ത്യാഗത്തിനും തപസ്സിനും ശേഷമാണ് നമ്മുടെ ശ്രീരാമന്‍ വന്നിരിക്കുന്നത്. ഈ ശുഭ നിമിഷത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അഭിനന്ദനങ്ങള്‍.

പ്രധാനമന്ത്രി അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തു

January 22nd, 01:34 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു. ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ തൊഴിലാളിയുമായി ശ്രീ മോദി ആശയവിനിമയം നടത്തി.

രാമസേതു ആരംഭിക്കുന്ന സ്ഥലമായ അരിച്ചൽ മുനൈ പ്രധാനമന്ത്രി സന്ദർശിച്ചു

January 21st, 03:42 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാമസേതു ആരംഭിക്കുന്നയിടമായ അരിച്ചൽ മുനൈ സന്ദർശിച്ചു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ജൂൺ 18 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

June 18th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം, ഒരിക്കല്‍ കൂടി 'മന്‍ കി ബാത്തില്‍' നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം. സാധാരണ എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് 'മന്‍ കി ബാത്ത്' പ്രക്ഷേപണം ചെയ്യുന്നത്. എന്നാല്‍, ഇത്തവണ ഒരാഴ്ച മുമ്പാണ്. നിങ്ങള്‍ക്കറിയാമല്ലോ, അടുത്ത ആഴ്ച ഞാന്‍ അമേരിക്കയില്‍ ആയതിനാല്‍ തിരക്കിലായിരിക്കും, അതിനാല്‍ പോകുന്നതിന് മുമ്പ് നിങ്ങളോട് സംസാരിക്കാമെന്ന് ഞാന്‍ കരുതി. അതിനേക്കാള്‍ വലുതായ് എന്താണ്? ജനങ്ങളുടെ അനുഗ്രഹം, നിങ്ങളുടെ പ്രചോദനം, എന്റെ ഊര്‍ജ്ജം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.