പരാക്രം ദിവസ് ആഘോഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 23rd, 06:31 pm
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ കിഷന്‍ റെഡ്ഡി ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, അജയ് ഭട്ട് ജി, ബ്രിഗേഡിയര്‍ ആര്‍ എസ് ചിക്കാരാ ജി, ഐഎന്‍എ വെറ്ററന്‍ ലെഫ്റ്റനന്റ് ആര്‍ മാധവന്‍ ജി, എന്റെ പ്രിയപ്പെട്ട നാട്ടുകാരെ!പരാക്രം ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 23rd, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ ചെങ്കോട്ടയിൽ പരാക്രം ദിനാഘോഷങ്ങളിൽ പങ്കെടുത്തു. റിപ്പബ്ലിക് ദിന ടാബ്ലോകളിലൂടെയും സാംസ്കാരിക പ്രദർശനങ്ങളിലൂടെയും രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യം പ്രദർശിപ്പിക്കുന്ന ‘ഭാരത് പർവി’ന് അദ്ദേഹം തുടക്കംകുറിച്ചു. നേതാജിയെക്കുറിച്ചുള്ള ഫോട്ടോകൾ, പെയിന്റിങ്ങുകൾ, പുസ്തകങ്ങൾ, ശിൽപ്പങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നാഷണൽ ആർക്കൈവ്സിന്റെ സംവേദനാത്മക പ്രദർശനം വീക്ഷിച്ച പ്രധാനമന്ത്രി, നേതാജിയുടെ ജീവിതത്തെക്കുറിച്ചുള്ള പ്രൊജക്ഷൻ മാപ്പിങ്ങുമായി സമന്വയിപ്പിച്ച് നാഷണൽ സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിച്ച നാടകത്തിനും സാക്ഷിയായി. ജീവിച്ചിരിക്കുന്ന ഏക ഐഎൻഎ അംഗമായ മുതിർന്ന ലഫ്റ്റനന്റ് ആർ മാധവനെയും അദ്ദേഹം ആദരിച്ചു. സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ച പ്രഗത്ഭരുടെ സംഭാവനകളെ ആദരിക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, 2021 മുതൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിൽ പരാക്രം ദിനം ആഘോഷിക്കുന്നു.പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ശുഭകരമായ വേളയിൽ രാംജ്യോതി തെളിയിക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു
January 22nd, 06:23 pm
പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ശുഭകരമായ വേളയിൽ രാംജ്യോതി തെളിയിച്ചു കൊണ്ട് ശ്രീരാമലല്ലയെ സ്വാഗതം ചെയ്യുവാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചു.