ഇന്ത്യാ ഗേറ്റില്‍ 'കര്‍ത്തവ്യപഥി'ന്റെ ഉദ്ഘാടനവും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമാ അനാച്ഛാദനവും പ്രധാനമന്ത്രി സെപ്തംബര്‍ 8-ന് നിര്‍വഹിക്കും
September 07th, 01:49 pm
കര്‍ത്തവ്യപഥ് 2022 സെപ്തംബര്‍ 8 ന് രാത്രി 7 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അധികാരത്തിന്റെ പ്രതിരൂപമായിരുന്ന പഴയ രാജ്പഥ് തില്‍ നിന്ന് കര്‍ത്തവ്യ പഥിലേക്കുള്ള മാറ്റം പൊതു ഉടമസ്ഥതയുടെയും ശാക്തീകരണത്തിന്റെയും ഉദാഹരണത്തെ പ്രകടമാക്കുന്നതാണ്. ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാനമന്ത്രി ഈ അവസരത്തില്‍ അനാച്ഛാദനം ചെയ്യും. അമൃത് കാലിലെ നവ ഇന്ത്യക്കായുള്ള പ്രധാനമന്ത്രിയുടെ 'പഞ്ചപ്രാണി'ല്‍ 'കോളനി വാഴ്ചയുടെ ചിന്താഗതിയിലെ ഏതെങ്കിലും അടയാളമുണ്ടെങ്കില്‍ നീക്കം ചെയ്യുക' എന്ന രണ്ടാമത്തേതിന് അനുസൃതമാണ് ഈ നടപടികള്‍.ഇന്ത്യൻ സംസ്കാരത്തിന്റെ ചടുലത എല്ലായ്പ്പോഴും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
January 30th, 11:30 am
പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയില്‍ രാജ്യത്തിന്റെ പ്രയത്നങ്ങളെ നമ്മുടെ ദേശീയ പ്രതീകങ്ങളിലൂടെ നാം പുന:പ്രതിഷ്ഠിക്കുകയാണ്. ഇന്ത്യാഗേറ്റിനു സമീപത്തെ 'അമര്‍ ജവാന് ജ്യോതി'യും അതിനടുത്തുതന്നെയുള്ള ദേശീയ യുദ്ധസ്മാരകത്തില്‍ തെളിയിച്ചിരിക്കുന്ന ജ്യോതിയും ഒന്നിച്ചു ചേര്‍ത്തത് നമ്മള് കണ്ടു. ഈ വികാരനിര്‍ഭരവേളയില്‍ എത്രയോ ദേശവാസികളുടെയും രക്തസാക്ഷി കുടുംബാംഗങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം രക്തസാക്ഷികളായ എല്ലാ ജവാന്മാരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ചില മുന്‍ സൈനികര്‍ എനിക്ക് കത്തെഴുതി പറഞ്ഞിരുന്നു.' രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ തെളിയിച്ചിരിക്കുന്ന 'അമര്‍ജവാന്‍ ജ്യോതി' രക്തസാക്ഷികളുടെ അമരത്വത്തിന്റെ പ്രതീകമാണ്. സത്യത്തില്‍ 'അമര്‍ജവാന്‍ജ്യോതി' പോലെ നമ്മുടെ രക്തസാക്ഷികള്‍ ചെലുത്തുന്ന സ്വാധീനവും അവരുടെ സംഭാവനകളും അനശ്വരമാണ്. ഞാന്‍ നിങ്ങളോരോരുത്തരോടും പറയുകയാണ്. അവസരം ലഭിക്കുമ്പോഴെല്ലാം തീര്‍ച്ചയായും ദേശീയയുദ്ധസ്മാരകത്തില്‍ പോകണം. നിങ്ങളുടെ കുടുംബാംഗങ്ങളെയും കുട്ടികളെയും തീര്‍ച്ചയായും കൊണ്ടു പോകണം. അവിടെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഊര്‍ജ്ജവും പ്രചോദനവും അനുഭവിക്കാന്‍ കഴിയും.Glimpses from 73rd Republic Day celebrations at Rajpath New Delhi
January 26th, 01:00 pm
India marked 73rd Republic Day with immense fervour and enthusiasm. The country's perse culture, prowess of the Armed Forces were displayed at Rajpath in New Delhi. President Ram Nath Kovind, Prime Minister Narendra Modi and other dignitaries attended the iconic parade.Glimpses from 72nd Republic Day celebrations at Rajpath, New Delhi
January 26th, 12:16 pm
India marked the 72nd Republic Day with great fervour. At Rajpath in New Delhi, President Ram Nath Kovind unfurled the National Flag. PM Narendra Modi paid homage to the martyrs at the Rashtriya Samar Smarak for their former sacrifice.പ്രധാനമന്ത്രി ‘ഹുനര്‍ ഹാട്ട്’ സന്ദര്‍ശിച്ചു
February 19th, 03:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ന്യൂഡല്‍ഹിയിലെ ‘ഹുനര്‍ ഹാട്ട്’ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹുനര്‍ ഹാട്ടില്‍ പങ്കെടുക്കുന്ന കൗശലപണിക്കാര്‍, ശില്‍പ്പികള്‍ പാചകവിദഗ്ധര്‍ എന്നിവരുടെ സ്റ്റാളുകള്‍ അദ്ദേഹംസന്ദര്‍ശിച്ചു.