സ്ക്വാഷ് ഇതിഹാസം ശ്രീ രാജ് മഞ്ചന്ദയുടെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

December 04th, 03:42 pm

ഇന്ന് ശ്രീ രാജ് മഞ്ചന്ദയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അർപ്പണബോധത്തിനും മികവിനും പേരുകേട്ട ഇന്ത്യൻ സ്ക്വാഷിൻ്റെ യഥാർത്ഥ ഇതിഹാസമാണ് ശ്രീ മഞ്ചന്ദയെന്ന് ശ്രീ മോദി പ്രശംസിച്ചു. രാഷ്ട്രത്തിനായുള്ള തന്റെ സേവനം സൈനിക സേവനത്തിലൂടെ പ്രതിഫലിപ്പിച്ചതിനും ശ്രീ മഞ്ചന്ദയെ അദ്ദേഹം അഭിനന്ദിച്ചു.