Cabinet approves Pune Metro Phase-1 project extension towards south from Swargate to Katraj spanning 5.46 km

August 16th, 09:35 pm

Pune Metro Phase-1 Project Extension: The Cabinet, chaired by PM Modi, has given the green light for the extension of Pune Metro's Phase-1 from Swargate to Katraj. This extension spans 5.46 km and will further improve the metro connectivity in Pune, easing the commute for residents in the southern part of the city.

ബിജെപി സർക്കാർ ഉത്തരാഖണ്ഡിൽ ടൂറിസം വർധിപ്പിക്കുന്നു, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു: പ്രധാനമന്ത്രി മോദി ഋഷികേശിൽ

April 11th, 12:45 pm

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രിയുടെ വരവിൽ ഋഷികേശ് റാലിയിൽ തടിച്ചുകൂടിയ എല്ലാ ആളുകൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഗംഗാ മാതാവിൻ്റെ സാമീപ്യത്തിൽ സ്ഥിതി ചെയ്യുന്ന ചാർ ധാമിൻ്റെ കവാടമായ ഋഷികേശിൽ ഞങ്ങളെ അനുഗ്രഹിക്കാനാണ് നിങ്ങൾ ഇത്രയധികം കൂട്ടത്തോടെ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൻ്റെ കാഴ്ചപ്പാടുകളുമായും ഇതിനകം കൈവരിച്ച നാഴികക്കല്ലുകളുമായും ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തു.

ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഒരു പൊതുയോഗത്തിൽ ആവേശഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന പ്രധാനമന്ത്രി ചെയ്തു

April 11th, 12:00 pm

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രിയുടെ വരവിൽ ഋഷികേശ് റാലിയിൽ തടിച്ചുകൂടിയ എല്ലാ ആളുകൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഗംഗാ മാതാവിൻ്റെ സാമീപ്യത്തിൽ സ്ഥിതി ചെയ്യുന്ന ചാർ ധാമിൻ്റെ കവാടമായ ഋഷികേശിൽ ഞങ്ങളെ അനുഗ്രഹിക്കാനാണ് നിങ്ങൾ ഇത്രയധികം കൂട്ടത്തോടെ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൻ്റെ കാഴ്ചപ്പാടുകളുമായും ഇതിനകം കൈവരിച്ച നാഴികക്കല്ലുകളുമായും ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തു.

സിലിഗുരിയിലെ വികസിത് ഭാരത് വികസിത് പശ്ചിമ ബംഗാള്‍ പരിപാടിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 09th, 04:10 pm

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ സി.വി. ആനന്ദ ബോസ് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ നിസിത് പ്രമാണിക് ജി, ജോണ്‍ ബര്‍ല ജി, പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ, സുകാന്ത മജുംദാര്‍ ജി, കുമാരി ദേബശ്രീ ചൗധരി ജി, ഖഗെന്‍ മുര്‍മു ജി, രാജു ബിസ്ത ജി, ഡോ. ജയന്ത കുമാര്‍ റോയ് ജി, എം.എല്‍.എമാരെ, വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ.

പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 'വികസിത് ഭാരത് വികസിത് പശ്ചിമ ബംഗാള്‍' പരിപാടിയെ അഭിസംബോധന ചെയ്തു

March 09th, 03:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 'വികസിത് ഭാരത് വികസിത് പശ്ചിമ ബംഗാള്‍' പരിപാടിയെ അഭിസംബോധന ചെയ്തു. പശ്ചിമ ബംഗാളില്‍ റെയില്‍, റോഡ് മേഖലയിലെ 4500 കോടി രൂപയുടെ വിവിധ പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 02nd, 08:06 pm

ജയ് മംഗള ഗഢ് ക്ഷേത്രത്തിലും നൗലാഖ ക്ഷേത്രത്തിലും പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതകള്‍ക്ക് ഞാന്‍ എന്റെ ആദരവ് അര്‍പ്പിക്കുന്നു. ഒരു വികസിത് ഭാരതിന് (വികസിത ഇന്ത്യ) വേണ്ടി ഒരു വികസിത ബിഹാര്‍റിന്റെ(വികസിത ബീഹാര്‍) വികസനത്തിന് സംഭാവന നല്‍കാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഇന്ന്, ഞാന്‍ ബെഗുസാരായിയിലെത്തിയിരിക്കുന്നത്. ഇത്രയും വലിയ ജനക്കൂട്ടത്തെ കാണാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.

പ്രധാനമന്ത്രി ബിഹാറിലെ ബെഗുസരായിയില്‍ വിവിധ വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

March 02nd, 04:50 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള 1.48 ലക്ഷം കോടി രൂപയുടെ വിവിധ എണ്ണ-വാതക മേഖലാ പദ്ധതികളും ബിഹാറിലെ 13,400 രൂപയിലധികം വിലമതിക്കുന്ന നിരവധി വികസന പദ്ധതികളും ഇന്ന് ബിഹാറിലെ ബെഗുസരായിയില്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു.

പ്രധാനമന്ത്രി ഫെബ്രുവരി 24-ന് 'വികസിത് ഭാരത് വികസിത് ഛത്തീസ്ഗഡ്' പരിപാടിയെ അഭിസംബോധന ചെയ്യും

February 22nd, 05:05 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എന്‍ടിപിസിയുടെ ലാറ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്രോജക്റ്റ്, സ്റ്റേജ്-1 (2x800 MW) രാജ്യത്തിന് സമര്‍പ്പിക്കുകയും എന്‍ടിപിസിയുടെ ലാറ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്രോജക്റ്റ്, സ്റ്റേജ്-II (2x800 MW) ന്റെ ശിലാസ്ഥാപനം ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയില്‍ നിര്‍വഹിക്കുകയും ചെയ്യും. ഏകദേശം 15,800 കോടി രൂപ മുതല്‍മുടക്കിലാണ് സ്റ്റേഷന്റെ സ്റ്റേജ്-1 നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം, 15,530 കോടി രൂപ മുതല്‍മുടക്കില്‍ സ്റ്റേജ്-1 ന്റെ പരിസരത്ത് ലഭ്യമായ സ്ഥലത്താണ് നിര്‍മ്മിക്കുന്നത്. അതിനാല്‍ വിപുലീകരണത്തിന് അധിക ഭൂമി ആവശ്യമില്ല. ഘട്ടം 1നായി വളരെ കാര്യക്ഷമമായ സൂപ്പര്‍ ക്രിട്ടിക്കല്‍ സാങ്കേതികവിദ്യയും, ഘട്ടം-IIനായി അള്‍ട്രാ സൂപ്പര്‍ ക്രിട്ടിക്കല്‍ സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്ന ഈ പദ്ധതി, കുറഞ്ഞ നിര്‍ദ്ദിഷ്ട കല്‍ക്കരി ഉപഭോഗവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളലും ഉറപ്പാക്കും. ഘട്ടം-1, II എന്നിവയില്‍ നിന്നുള്ള 50% വൈദ്യുതി ഛത്തീസ്ഗഢ് സംസ്ഥാനത്തിന് അനുവദിച്ചിരിക്കുമ്പോള്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ദാമന്‍ & ദിയു, ദാദ്ര, നാഗര്‍ ഹവേലി തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വൈദ്യുതി സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ ഈ പദ്ധതി നിര്‍ണായക പങ്ക് വഹിക്കും.

ഗുജറാത്തിലെ താരാഭില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 22nd, 02:00 pm

നിങ്ങള്‍ എല്ലാവരും എങ്ങനെയുണ്ട്? ഈ ഗ്രാമത്തിലെ പഴയ സന്യാസിമാരെ ഞാന്‍ കണ്ടു, കൂടാതെ പഴയ കൂട്ടുകാരെയും കണ്ടു. വാലിനാഥ് ഉത്സവപ്രതീതി സൃഷ്ടിച്ചു. മുമ്പ് പലതവണ വാലിനാട്ട് വന്നിട്ടുണ്ടെങ്കിലും ഇന്നത്തെ പ്രൗഢി മറ്റൊന്നാണ്. ലോകത്ത് ഒരാള്‍ക്ക് എത്ര സ്വാഗതവും ബഹുമാനവും ലഭിച്ചാലും, വീട്ടിലായിരിക്കുമ്പോള്‍, അതിന്റെ സന്തോഷം മൊത്തത്തില്‍ മറ്റൊന്നാണ്. ഇന്ന് ഗ്രാമവാസികള്‍ക്കിടയില്‍ എന്തോ പ്രത്യേകത കണ്ടു, മാതുലന്റെ വീട്ടില്‍ വന്നപ്പോള്‍ അതിന്റെ സന്തോഷവും അതുല്യമായിരുന്നു. ഞാന്‍ കണ്ട അന്തരീക്ഷത്തിന്റെ അടിസ്ഥാനത്തില്‍, ഭക്തിയിലും വിശ്വാസത്തിലും മുങ്ങി നില്‍ക്കുന്ന എല്ലാ ഭക്തജനങ്ങളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അത് എത്ര യാദൃശ്ചികമാണെന്ന് നോക്കൂ! ഒരു മാസം മുമ്പ്, ജനുവരി 22ന്, ഞാന്‍ അയോധ്യയില്‍ ശ്രീരാമന്റെ കാല്‍ക്കല്‍ ആയിരുന്നു. ഭഗവാന്‍ രാംലല്ലയുടെ സമര്‍പ്പണത്തിന്റെ ചരിത്ര സംഭവത്തില്‍ പങ്കെടുക്കാനുള്ള പദവി അവിടെ എനിക്ക് ലഭിച്ചു. തുടര്‍ന്ന് അബുദാബിയില്‍, ഫെബ്രുവരി 14-ന് ബസന്ത് പഞ്ചമി ദിനത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. രണ്ട് മൂന്ന് ദിവസം മുമ്പ് ഉത്തര്‍പ്രദേശിലെ സംഭാലില്‍ കല്‍ക്കി ധാമിന് തറക്കല്ലിടാന്‍ എനിക്ക് അവസരം ലഭിച്ചു. ഇന്ന്, താരാഭിലെ മഹത്തായതും ദിവ്യവുമായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുശേഷം ആരാധനാ ചടങ്ങില്‍ പങ്കെടുക്കാനുള്ള പ്രത്യേക ഭാഗ്യം എനിക്കു ലഭിച്ചു്.

പ്രധാനമന്ത്രി ഗുജറാത്തിലെ മെഹ്സാനയിലെ തരഭില്‍ 13,500 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു

February 22nd, 01:22 pm

ഇന്ന് അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തില്‍ പ്രദര്‍ശിപ്പിച്ച എക്‌സിബിഷന്‍ നടന്നു കണ്ട പ്രധാനമന്ത്രി സുവര്‍ണ ജൂബിലി കോഫി ടേബിള്‍ ബുക്കും അനാച്ഛാദനം ചെയ്തു. സഹകരണ സംഘങ്ങളുടെ പ്രതിരോധശേഷിയുടെയും അവരുടെ സംരംഭകത്വ മനോഭാവത്തിന്റെയും കര്‍ഷകരുടെ ശക്തമായ നിശ്ചയദാര്‍ഢ്യത്തിന്റെയും സാക്ഷ്യമാണ് GCMMF. ഇതാണ് അമുലിനെ ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റിയത്.

Chhattisgarh steeped in corruption, misrule, scam under Congress: PM Modi

September 30th, 09:06 pm

Speaking at a massive ‘Parivartan Maha Sankalp Rally’ in Bilaspur, Chhattisgarh, PM Modi stated, The visible enthusiasm here is a declaration of a desire for change. The people of Chhattisgarh, troubled by the atrocities of the Congress government, are ready for a transformation. Presently, Chhattisgarh grapples with widespread corruption and ineffective governance. Employment opportunities have been marred by scams, and corruption is prevalent in every government initiative here.”

PM Modi addresses a public meeting at Bilaspur, Chhattisgarh

September 30th, 03:00 pm

Speaking at a massive ‘Parivartan Maha Sankalp Rally’ in Bilaspur, Chhattisgarh, PM Modi stated, The visible enthusiasm here is a declaration of a desire for change. The people of Chhattisgarh, troubled by the atrocities of the Congress government, are ready for a transformation. Presently, Chhattisgarh grapples with widespread corruption and ineffective governance. Employment opportunities have been marred by scams, and corruption is prevalent in every government initiative here.”

ഛത്തീസ്ഗഡിലെ റായ്ഗഡില്‍ റെയില്‍ മേഖലയിലെ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 14th, 03:58 pm

വികസനത്തിലേക്ക് ഛത്തീസ്ഗഡ് ഇന്ന് മറ്റൊരു വലിയ കുതിപ്പ് നടത്തുകയാണ്. 6400 കോടിയിലധികം രൂപയുടെ റെയില്‍വേ പദ്ധതികളുടെ സമ്മാനമാണ് ഇന്ന് ഛത്തീസ്ഗഡ് ഏറ്റുവാങ്ങുന്നത്. ഊര്‍ജ ഉല്‍പ്പാദനത്തില്‍ ഛത്തീസ്ഗഡിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യമേഖലയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനുമായി നിരവധി പുതിയ പദ്ധതികള്‍ക്ക് ഇന്ന് സമാരംഭം കുറിച്ചിട്ടുമുണ്ട്. സിക്കിള്‍ സെല്‍ കൗണ്‍സിലിംഗ് കാര്‍ഡുകളും ഇന്ന് ഇവിടെ വിതരണം ചെയ്തു.

ഛത്തീസ്ഗഡിലെ റായ്ഗഢില്‍ ഏകദേശം 6,350 കോടി രൂപയുടെ റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

September 14th, 03:11 pm

ഛത്തീസ്ഗഡിലെ റായ്ഗഢില്‍ 6,350 കോടി രൂപയുടെ വിവിധ റെയില്‍ മേഖലപദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. ഛത്തീസ്ഗഡിലെ 9 ജില്ലകളിലെ 50 കിടക്കകളുള്ള ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകളുടെ തറക്കല്ലിടലും തെരഞ്ഞെടുക്കപ്പെട്ട ഒരു ലക്ഷം പേര്‍ക്കുള്ള സിക്കിള്‍ സെല്‍ കൗണ്‍സലിംഗ് കാര്‍ഡുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ഛത്തീസ്ഗഡ് ഈസ്റ്റ് റെയില്‍ പദ്ധതി ഒന്നാം ഘട്ടം, ചമ്പയ്ക്കും ജംഗയ്ക്കും ഇടയിലുള്ള മൂന്നാം റെയില്‍ പാത, പെന്ദ്ര റോഡില്‍ നിന്ന് അനുപ്പൂരിലേക്കുള്ള മൂന്നാമത്തെ റെയില്‍ പാത, തലൈപ്പള്ളി കല്‍ക്കരി ഖനിയെ എന്‍.ടി.പി.സിയുടെ (നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷന്‍) ലാറ സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്‌റ്റേഷനുമായി (എസ്.ടി.പി.എസ്) ബന്ധിപ്പിക്കുന്ന എം.ജി.ആര്‍ (മെറി-ഗോ-റൗണ്ട്) സംവിധാനം എന്നിവ റെയില്‍വേ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

Centre's projects is benefitting Telangana's industry, tourism, youth: PM Modi

July 08th, 12:52 pm

Addressing a rally in Warangal, PM Modi emphasized the significant role of the state in the growth of the BJP. PM Modi emphasized the remarkable progress India has made in the past nine years, and said “Telangana, too, has reaped the benefits of this development. The state has witnessed a surge in investments, surpassing previous levels, which has resulted in numerous employment opportunities for the youth of Telangana.”

PM Modi addresses a public meeting in Telangana’s Warangal

July 08th, 12:05 pm

Addressing a rally in Warangal, PM Modi emphasized the significant role of the state in the growth of the BJP. PM Modi emphasized the remarkable progress India has made in the past nine years, and said “Telangana, too, has reaped the benefits of this development. The state has witnessed a surge in investments, surpassing previous levels, which has resulted in numerous employment opportunities for the youth of Telangana.”

തെലങ്കാനയിലെ വാറങ്കലിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

July 08th, 12:00 pm

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ജി, എന്റെ കേന്ദ്ര കാബിനറ്റ് സഹപ്രവർത്തകൻ നിതിൻ ഗഡ്കരി ജി, ജി കിഷൻ റെഡ്ഡി ജി, സഞ്ജയ് ജി, മറ്റ് വിശിഷ്ട വ്യക്തികൾ, തെലങ്കാനയിലെ എന്റെ സഹോദരീ സഹോദരന്മാർ! അടുത്തിടെ തെലങ്കാന രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കി. തെലങ്കാന സംസ്ഥാനം പുതിയതായിരിക്കാം, എന്നാൽ ഇന്ത്യയുടെ ചരിത്രത്തിൽ തെലങ്കാനയുടെയും അവിടുത്തെ ജനങ്ങളുടെയും സംഭാവന എല്ലായ്പ്പോഴും വളരെ വലുതാണ്. തെലുങ്ക് ജനതയുടെ കഴിവ് ഇന്ത്യയുടെ കരുത്ത് എക്കാലവും വർധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിൽ തെലങ്കാനയ്ക്ക് വലിയ പങ്കുണ്ട്. ലോകമെമ്പാടും ഇന്ത്യയിൽ നിക്ഷേപം നടത്താൻ മുന്നോട്ടുവരികയും വികസിത ഇന്ത്യയെ നോക്കിക്കാണാൻ ഏറെ ഉത്സാഹം കാണിക്കുകയും ചെയ്യുന്ന അത്തരമൊരു സാഹചര്യത്തിൽ തെലങ്കാനയ്ക്ക് മുന്നിൽ നിരവധി അവസരങ്ങളുണ്ട്.

തെലങ്കാനയിലെ വാറങ്കലില്‍ 6,100 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

July 08th, 11:15 am

തെലങ്കാനയിലെ വാറങ്കലില്‍ 6100 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു. ഇതില്‍ 5,550 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന 176 കിലോമീറ്റര്‍ ദേശീയപാതാ പദ്ധതിയും കാസിപ്പേട്ടിലെ 500 കോടിയിലധികം രൂപയുടെ റെയില്‍വേ നിര്‍മാണ യൂണിറ്റും ഉള്‍പ്പെടുന്നു. ഭദ്രകാളി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ദര്‍ശനവും പൂജയും നടത്തി.

ഛത്തീസ്ഗഡിലെ റായ്പൂരില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

July 07th, 11:23 am

ഛത്തീസ്ഗഡ് ഗവര്‍ണര്‍ ശ്രീ വിശ്വഭൂഷണ്‍ ഹരിചന്ദന്‍ ജി, മുഖ്യമന്ത്രി ശ്രീ ഭൂപേഷ് ബാഗേല്‍ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ നിതിന്‍ ഗഡ്കരി ജി, മന്‍സുഖ് മാണ്ഡവ്യ ജി, രേണുക സിംഗ് ജി, സംസ്ഥാന ഉപമുഖ്യമന്ത്രിമാരായ ശ്രീ ടി.എസ്. സിംഗ് ദിയോ ജി, ശ്രീ രമണ്‍ സിംഗ് ജി, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ! ഛത്തീസ്ഗഢിന്റെ വികസന യാത്രയില്‍ ഈ ദിവസം വളരെ നിര്‍ണായകമാണ്.

ഛത്തീസ്ഗഢിലെ റായ്പുരിൽ 7500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

July 07th, 11:01 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഢിലെ റായ്പുരിൽ 7500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. ഏകദേശം 6,400 കോടി രൂപയുടെ 5 ദേശീയ പാത പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. 750 കോടി രൂപ ചെലവിൽ ഇരട്ടിപ്പിക്കൽ പൂർത്തിയാക്കിയ 103 കിലോമീറ്റർ ദൈർഘ്യമുള്ള റായ്പുർ - ഖരിയാർ റോഡ് റെയിൽ പാത, 290 കോടി രൂപ ചെലവിൽ വികസിപ്പിച്ച 17 കിലോമീറ്റർ നീളമുള്ള ക്യോട്ടി - അന്താഗഢ് റെയിൽ പാത എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. പ്രതിവർഷം 60,000 മെട്രിക് ടൺ ശേഷിയുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കോർബയിലെ ബോട്ടിലിംഗ് പ്ലാന്റ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. വീഡിയോ സംവിധാനത്തിലൂടെ അന്താഗഢ് - റായ്പൂർ ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ, ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ഗുണഭോക്താക്കൾക്കുള്ള 75 ലക്ഷം കാർഡുകളുടെ വിതരണോദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.