തെലങ്കാനയില്‍ 13,500 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും
September 29th, 02:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒകേ്ടാബര്‍ 1 ന് തെലങ്കാന സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് ഏകദേശം 2:15 ന് പ്രധാനമന്ത്രി മഹബൂബ് നഗര്‍ ജില്ലയില്‍ എത്തിച്ചേരും, അവിടെ റോഡ്, റെയില്‍, പെട്രോളിയം, പ്രകൃതി വാതകം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളില്‍ 13,500 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും അദ്ദേഹം നിര്‍വഹിക്കും. പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ട്രെയിന്‍ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫും പ്രധാനമന്ത്രി നടത്തും.കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ആലോചിക്കാത്ത കോൺഗ്രസിന് യാത്രയയപ്പ് നൽകൂ : പ്രധാനമന്ത്രി മോദി
May 06th, 11:46 am
ചിത്രദുർഗ, റൈച്ചൂർ, ബഗൽകോട്ട്, ഹൂബ്ലി എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വൻ ജനാവലിയെ അഭിസംബോധന ചെയ്തു . കർഷകരുടെ ക്ഷേമത്തെ കുറിച്ചു സർക്കാർ ചിന്തിച്ചിട്ടില്ല എന്ന് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നുണ പ്രചരിപ്പിക്കുന്നു. അവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാത്ത കോൺഗ്രസ്സിന് വിട പറയാൻ കർണാടകയിലെ ജനതയോട് അദ്ദേഹം ആവശ്യപ്പെട്ടു.