234 പുതിയ നഗരങ്ങളിലും പട്ടണങ്ങളിലും സ്വകാര്യ എഫ്എം റേഡിയോ വ്യാപിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭാംഗീകാരം

August 28th, 05:21 pm

സ്വകാര്യ എഫ്എം റേഡിയോ മൂന്നാംഘട്ട നയപ്രകാരം 784.87 കോടി രൂപ കരുതൽ ധനത്തോടെ 234 പുതിയ നഗരങ്ങളിൽ 730 ചാനലുകൾക്കായി മൂന്നാംവട്ട ഇ-ലേലം നടത്താനുള്ള നിർദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.

ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 30th, 11:00 am

സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

മൻ കീ ബാത്ത് 2024 ജനുവരി

January 28th, 11:30 am

നമസ്‌ക്കാരം എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 2024ലെ ആദ്യത്തെ 'മന്‍ കി ബാത്' പരിപാടിയാണിത്. അമൃതകാലത്തില്‍ ഒരു പുതിയ ആവേശമുണ്ട്, ഒരു പുതിയ തരംഗം. രണ്ട് ദിവസം മുമ്പ്, 75-ാമത് റിപ്പബ്ലിക് ദിനം നമ്മള്‍ എല്ലാ നാട്ടുകാരും ഗംഭീരമായി ആഘോഷിച്ചു. ഈ വര്‍ഷം നമ്മുടെ ഭരണഘടനയും സുപ്രീം കോടതിയും 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഈ ഉത്സവങ്ങള്‍ ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍ ഭാരതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. തീവ്രമായ ഗാഢവിചിന്തനത്തിന് ശേഷമാണ് ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കിയിരിക്കുന്നത്, അതിനെ ജീവനുള്ള രേഖ എന്ന് വിളിക്കുന്നു. ഈ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പിന്റെ മൂന്നാം അധ്യായത്തില്‍, ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വിവരിച്ചിരിക്കുന്നു, മൂന്നാം അധ്യായത്തിന്റെ തുടക്കത്തില്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ ഭഗവാന്‍ രാമന്‍, സീതാമാതാവ്, ലക്ഷ്മണന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് സ്ഥാനം നല്‍കിയത് കൗതുകകരമാണ്. ശ്രീരാമന്റെ ഭരണം നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. അതുകൊണ്ടാണ് ജനുവരി 22 ന് അയോധ്യയില്‍ വെച്ച് ഞാന്‍ 'ദേവ് സെ ദേശ്', ''രാം സെ രാഷ്ട്ര്'' എന്നിവയെക്കുറിച്ച് സംസാരിച്ചത്.

140 കോടി ജനങ്ങൾ നിരവധി മാറ്റങ്ങൾക്ക് വഴി ഒരുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

November 26th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'ലേക്ക് സ്വാഗതം. ഇന്ന് അതായത് നവംബർ 26 നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ ദിവസമാണ് ഏറ്റവും ഹീനമായ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയൊട്ടാകെ തന്നെയും വിറപ്പിച്ചു നിർത്തി. എന്നാൽ, ഭാരതം സ്വന്തം കഴിവിൽ ആ ആക്രമണത്തിൽ നിന്ന് കരകയറി എന്നുമാത്രമല്ല, ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം ഇന്ന് സ്മരിക്കുന്നു.

മൻ കി ബാത്തിനെ കുറിച്ചുള്ള ജാപ്പനീസ് എംബസിയുടെ സന്ദേശത്തിന് പ്രധാനമന്ത്രി മറുപടി നൽകി

May 03rd, 08:40 pm

മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിനെക്കുറിച്ച് ഇന്ത്യയിലെ ജാപ്പനീസ് എംബസി ട്വീറ്റ് ചെയ്തു. 'മൻ കി ബാത്ത്: എ സോഷ്യൽ റെവല്യൂഷൻ ഓൺ റേഡിയോ' എന്ന പുസ്തകത്തിന്റെ മുഖവുരയിൽ അന്തരിച്ച ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സന്ദേശം എംബസി അനുസ്മരിച്ചു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ഏപ്രിൽ 30 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

April 30th, 11:31 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ആശംസകള്‍. 'മന്‍ കി ബാത്തിന്റെ' നൂറാം അദ്ധ്യായമാണ് ഇന്ന്. നിങ്ങളില്‍ നിന്നും എനിക്ക് ആയിരക്കണക്കിന് കത്തുകള്‍ ലഭിച്ചു, ലക്ഷക്കണക്കിന് സന്ദേശങ്ങള്‍, കഴിയുന്നത്ര കത്തുകള്‍ വായിക്കാനും അവ കാണാനും സന്ദേശങ്ങള്‍ മനസ്സിലാക്കാനും ഞാന്‍ ശ്രമിച്ചു. നിങ്ങളുടെ കത്തുകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ വികാരഭരിതനായി, സ്‌നേഹവായ്പ് നിറഞ്ഞു, ഹൃദയം കവിഞ്ഞു, എന്നെത്തന്നെ ഞാന്‍ നിയന്ത്രിക്കുകയും ചെയ്തു. 'മന്‍ കി ബാത്തിന്റെ' 100-ാം അദ്ധ്യായത്തിന് നിങ്ങള്‍ എന്നെ അഭിനന്ദിച്ചു, പക്ഷേ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ഞാന്‍ ഇത് പറയുന്നത്, വാസ്തവത്തില്‍, നിങ്ങളെല്ലാവരും 'മന്‍ കി ബാത്തിന്റെ' ശ്രോതാക്കളാണ്, അഭിനന്ദനം അര്‍ഹിക്കുന്ന നമ്മുടെ നാട്ടുകാരാണ്. 'മന്‍ കി ബാത്' കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിലെ കാര്യങ്ങള്‍ ആണ്, അത് അവരുടെ വികാരങ്ങളുടെ പ്രകടനമാണ്.

ലോക റേഡിയോ ദിനത്തിൽ പ്രധാനമന്ത്രിയുടെ അഭിവാദ്യം

February 13th, 01:11 pm

ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ റേഡിയോ ശ്രോതാക്കളെയും ആർജെമാരെയും പ്രക്ഷേപണ രംഗവുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിവാദ്യം ചെയ്തു. 2023 ഫെബ്രുവരി 26-ന് നടക്കുന്ന മൻ കി ബാത്ത് പരിപാടിക്കുള്ള ആശയങ്ങൾ പങ്കിടാൻ പൗരന്മാരോട് ശ്രീ മോദി അഭ്യർത്ഥിച്ചു.

ലോക റേഡിയോ ദിനത്തിൽ റേഡിയോ ശ്രോതാക്കൾക്ക് പ്രധാനമന്ത്രിയുടെ അഭിവാദ്യം

February 13th, 03:54 pm

ലോക റേഡിയോ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ റേഡിയോ ശ്രോതാക്കളെയും ഈ മികച്ച മാധ്യമത്തെ തങ്ങളുടെ കഴിവുകളാലും സർഗ്ഗാത്മകതയാലും സമ്പന്നമാക്കുന്നവരെയും അഭിവാദ്യം ചെയ്തു.

ലോക റേഡിയോ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റേഡിയോ ശ്രോതാക്കളെ അഭിവാദ്യം ചെയ്തു.

February 13th, 10:57 am

ലോക റേഡിയോ ദിനത്തിൽ പ്രധാനമന്ത്രി റേഡിയോ ശ്രോതാക്കളെ അഭിവാദ്യം ചെയ്തു.

PM at the helm of India’s Fight against COVID-19

March 29th, 10:00 am

Prime Minister Shri Narendra Modi is continuing his interactions with various stakeholders in India’s fight against COVID-19.

PM interacts with Radio Jockeys

March 27th, 06:48 pm

PM Narendra Modi interacted with Radio Jockeys (RJs) via video conference. The PM exhorted the RJs to disseminate positive stories and case studies, particularly of patients who have fully recovered from coronavirus infection.

മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങൾ ഇപ്പോൾ തന്നെ സംഭാവന ചെയ്യുക!

September 19th, 12:30 pm

സപ്തംബർ 30 ന്, ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ മൻ കി ബാത്ത് പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും ആശയങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള ഒരു അവസരമിതാ. ഇവയിൽ ചില അഭിപ്രായങ്ങൾ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിസംബോധനയിൽ ഉൾപ്പെടുത്തിയേക്കാം .

നിങ്ങളുടെ ആശയങ്ങൾ പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്ത് 'ന്റെ ഭാഗമായേക്കാം ... ഇപ്പോൾ തന്നെ പങ്കിടുക!

August 16th, 10:55 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 26 ന് അദ്ദേഹത്തിന്റെ മൻ കി ബാത്ത് പങ്കുവെക്കും. പ്രധാനമന്ത്രിയുടെ അഭിസംബോധനയിൽ നിങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാനുള്ള അവസരമാണിത്.

ന്യൂഡെല്‍ഹിയില്‍ നടന്ന ബുദ്ധപൂര്‍ണിമ ആഘോഷത്തില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

April 30th, 03:55 pm

ന്യൂഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ബുദ്ധപൂര്‍ണിമ ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംബന്ധിച്ചു.

Government is working with compassion to serve people, in line with the path shown by Lord Buddha: PM Modi

April 30th, 03:42 pm

While inaugurating Buddha Jayanti 2018 celebrations, PM Modi highlighted several aspects of Lord Buddha’s life and how the Government of India was dedicatedly working towards welfare of people keeping in His ideals in mind. He said that Lord Buddha’s life gave the message of equality, harmony and humility. Shri Modi also spoke about the work being done to create a Buddhist Circuit to connect several sites pertaining to Buddhism in India and in the neighbouring nations.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

February 25th, 11:00 am

കൃതി ദുരന്തങ്ങളെ ഒഴിവാക്കിയാല്‍ മറ്റുള്ള അധികം അപകടങ്ങളും നമ്മുടെ എന്തെങ്കിലുമൊക്കെ തെറ്റുകളുടെ ഫലമായി സംഭവിക്കുന്നതാണ്. നാം ജാഗരൂകരായി ഇരുന്നാല്‍, നിയമങ്ങള്‍ അനുസരിച്ചാല്‍, നമുക്കു സ്വന്തം ജീവന്‍ കാക്കാനാകും, അതോടൊപ്പം വളരെ വലിയ അപകടങ്ങളില്‍ നിന്ന് സമൂഹത്തെയും രക്ഷിക്കാനാകും.

പ്രധാനമന്ത്രി ലോക റേഡിയോ ദിനാശംസകള്‍ നേര്‍ന്നു

February 13th, 01:15 pm

ലോക റേഡിയോ ദിനത്തില്‍ റേഡിയോ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ മുതല്‍ ശ്രോതാക്കള്‍ വരെ, റേഡിയോ ലോകവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 8

January 08th, 07:27 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

മനിലയില്‍ നടന്ന ആസിയാന്‍ ബിസിനസ് നിക്ഷേപ ഉച്ചകോടിയില്‍ (നവംബര്‍ 13, 2017) പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 13th, 03:28 pm

ഇവിടെ എത്താന്‍ വൈകിയതില്‍ ഞാന്‍ ആദ്യമേ തന്നെ ക്ഷമപറയട്ടെ. രാഷ്ട്രീയത്തിലെന്ന പോലെ ബിസിനസ്സിലും സമയവും സമയവിനിയോഗവും വളരെ പ്രധാനമാണ്.

നിങ്ങളുടെ നിർദേശങ്ങൾ പ്രധാനമന്ത്രി മോദിയുടെ 'മൻ കി ബാത്ത്'ന്റെ ഭാഗമായേക്കാം ... ഇപ്പോൾ തന്നെ അവ പങ്കിടുക!

October 18th, 03:15 pm

ഒക്ടോബർ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൻ കി ബാത്ത് പങ്കുവെക്കും. പ്രധാനമന്ത്രിയുടെ അഭിസംബോധക്കായി ആശയങ്ങൾ പങ്കുവെക്കാനുള്ള അവസരമിതാ.