ക്വാഡ് നേതാക്കളുടെ ഉച്ചകോടി : വസ്തുതാ രേഖ

September 25th, 11:53 am

ഓസ്ട്രേലിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാന്‍പ്രധാനമന്ത്രി യോഷിഹിഡ് സുഗ എന്നിവര്‍ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ആദ്യമായി സെപ്റ്റംബര്‍ 24 ന്, ക്വാഡ് നേതൃ ഉച്ചകോടിക്ക് ആതിഥ്യം വഹിച്ചു. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളില്‍ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും പ്രായോഗിക സഹകരണത്തില്‍ മുന്നേറാനുമുള്ള മഹത്തായ വ്യവസ്ഥകള്‍ നേതാക്കള്‍ മുന്നോട്ടുവച്ചു. കൊവിഡ് -19 മഹാമാരി അവസാനിപ്പിക്കുന്നതിനു സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ചയില്‍ വന്നു. ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ പ്രതിസന്ധി നേരിടുക, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, ബഹിരാകാശ ഗവേഷണം, സൈബര്‍ സുരക്ഷ എന്നിവയില്‍ പങ്കാളികളാകുക, എല്ലാ അംഗ രാജ്യങ്ങളിലും അടുത്ത തലമുറയിലെ പ്രതിഭകളെ വളര്‍ത്തുക തുടങ്ങിയവ ഇതില്‍പ്പെടുന്നു.