
ഇന്ത്യ - യുഎസ്എ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളെ കുറിച്ചുള്ള വാർത്താക്കുറിപ്പിന്റെ ഇംഗ്ലീഷ് പരിഭാഷ
February 14th, 04:57 am
എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപ് നൽകിയ ഹൃദ്യമായ സ്വാഗതത്തിനും ആതിഥ്യമര്യാദയ്ക്കും, ഞാൻ ആദ്യമായി എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. പ്രസിഡന്റ് ട്രംപ് അദ്ദേഹത്തിന്റെ നേതൃത്വത്തിലൂടെ ഇന്ത്യ-യുഎസ് ബന്ധത്തെ വിലമതിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തിരിക്കുന്നു.
The US National Security Advisor calls on PM Modi
January 06th, 07:43 pm
The US National Security Advisor Mr. Jake Sullivan called on Prime Minister Shri Narendra Modi today.
സംയുക്ത പ്രസ്താവന: രണ്ടാം ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി
November 19th, 11:22 pm
റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടിക്കിടെ, 2024 നവംബർ 19ന്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എംപിയും രണ്ടാം ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി നടത്തി.വസ്തുതാപത്രം: 2024 ക്വാഡ് നേതൃ ഉച്ചകോടി
September 22nd, 12:06 pm
2024 സെപ്തംബർ 21ന്, നാലാമത് ക്വാഡ് നേതൃ ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ഡെലവേയിലെ വിൽമിങ്ടണിൽ ആതിഥേയത്വം വഹിച്ചു. ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ , ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുത്തു.ഫാക്റ്റ് ഷീറ്റ് (വസ്തുതാരേഖ): ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ ക്യാന്‍സറിന്റെ ക്ലേശം കുറയ്ക്കാന്‍ ക്വാഡ് രാജ്യങ്ങള്‍ ക്യാന്‍സര്‍ മൂണ്‍ഷോട്ട് മുന്‍കൈകയ്ക്ക് തുടക്കം കുറിച്ചു
September 22nd, 12:03 pm
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നിവ ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ കാന്‍സര്‍ (അര്‍ബുദം) ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു സൃഷ്ടിപരമായ ശ്രമത്തിന് ഇന്ന് തുടക്കം കുറിയ്ക്കുന്നു. വലിയതോതില്‍ തടയാന്‍ കഴിയുമെങ്കിലും ഈ മേഖലയില്‍ ഇന്ന് വലിയൊരു ആരോഗ്യപ്രതിസന്ധിയായി തുടരുന്ന സെര്‍വിക്കല്‍ കാന്‍സറിനോടൊപ്പം ആരംഭിക്കുകയും ഒപ്പം മറ്റ് തരത്തിലുള്ള അര്‍ബുദങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള അടിത്തറയിടുകയും ചെയ്യുന്നു. ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ നടത്തിയ വിപുലമായ പ്രഖ്യാപനങ്ങളുടെ ഭാഗമാണ് ഈ മുന്‍കൈ.സംയുക്ത വസ്തുതാപത്രം: സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്ത വിപുലീകരണം തുടര്‍ന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഇന്ത്യയും
September 22nd, 12:00 pm
ആഗോള നന്മയ്ക്കായുള്ള അജണ്ട നിര്‍ണ്ണായകമായി നടപ്പിലാക്കുന്നതാണ് 21ാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന യു.എസ്ഇന്ത്യ സമഗ്ര ആഗോള, നയതന്ത്ര പങ്കാളിത്തമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചു. അമേരിക്കയും ഇന്ത്യയും അഭൂതപൂര്‍വമായ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും തലത്തിലെത്തുന്നത് കണ്ട ചരിത്രപരമായ കാലഘട്ടത്തെക്കുറിച്ച് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് യുഎസ്ഇന്ത്യ പങ്കാളിത്തം ഊന്നല്‍ നല്‍കുന്നതെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. വര്‍ധിച്ച പ്രവര്‍ത്തന ഏകോപനം, വിവരങ്ങള്‍ പങ്കിടല്‍, പ്രതിരോധ വ്യാവസായിക നവീകരണം എന്നിവയുടെ നേട്ടങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് യു.എസ്ഇന്ത്യ മേജര്‍ ഡിഫന്‍സ് പങ്കാളിത്തത്തെ ആഗോള സുരക്ഷയുടെയും സമാധാനത്തിന്റെയും സ്തംഭമാക്കി മാറ്റിയ പുരോഗതിയെ നേതാക്കള്‍ അഭിനന്ദിച്ചു. നമ്മുടെ ജനങ്ങളുടേയും പൗരസ്വകാര്യ മേഖലകളുടേയും ഗവണ്‍മെന്റുകളുടേയും അഗാധമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം യു.എസ്ഇന്ത്യ പങ്കാളിത്തത്തെ വരും ദശാബ്ദങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ ഉയരങ്ങളിലേക്കുള്ള പാതയിലേക്ക് നയിച്ചുവെന്ന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും അചഞ്ചലമായ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.വിൽമിംഗ്ടൺ പ്രഖ്യാപനത്തിൽ ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേതാക്കളുടെ സംയുക്ത പ്രസ്താവന
September 22nd, 11:51 am
ഇന്ന്, ഞങ്ങൾ - ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ജൂനിയർ - നാലാമത്തെ ഇൻ-പേഴ്സൺ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കായി കണ്ടുമുട്ടി, ഡെലവെയറിലെ വിൽമിംഗ്ടണിൽ പ്രസിഡന്റ് ബൈഡൻ ആതിഥേയത്വം വഹിച്ചു.പ്രധാനമന്ത്രി മോദി ന്യൂയോർക്കിലെത്തി ചേർന്നു
September 22nd, 11:19 am
ഡെലവെയറിൽ നടന്ന ഫലപ്രദമായ ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് ന്യൂയോർക്കിലെത്തി ചേർന്നു. കമ്മ്യൂണിറ്റി പ്രോഗ്രാമും 'ഭാവിയുടെ ഉച്ചകോടിയും' ഉൾപ്പെടുന്ന നഗരത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
September 22nd, 07:16 am
യു.എസ്.എയിലെ വില്‍മിംഗ്ടണില്‍ നടന്ന ആറാമത്തെ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും കൂടിക്കാഴ്ച നടത്തി. 2022 മെയ് മുതലുള്ള അവരുടെ ഒമ്പതാമത്തെ വ്യക്തിഗത ആശയവിനിമയമായിരുന്നു ഇത്.പ്രധാനമന്ത്രി ജപ്പാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
September 22nd, 06:01 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡെലവേയിലെ വിൽമിങ്ടണിൽ ക്വാഡ് ഉച്ചകോടിക്കിടെ ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി ഡെലവേയിലെ വിൽമിങ്ടണിൽ ക്വാഡ് നേതാക്കളുടെ ആറാം ഉച്ചകോടിയിൽ പങ്കെടുത്തു
September 22nd, 05:21 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 സെപ്തംബർ 21നു ഡെലവേയിലെ വിൽമിങ്ടണിൽ ക്വാഡ് നേതാക്കളുടെ ആറാമത് ഉച്ചകോടിയിൽ പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ എന്നിവർ പങ്കെടുത്തു.ക്വാഡ് നേതൃത്വ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ പരിഭാഷ
September 22nd, 02:30 am
എന്റെ മൂന്നാം ടേമിന്റെ തുടക്കത്തില്‍, എന്റെ സുഹൃത്തുക്കളോടൊപ്പം ഇന്നത്തെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ക്വാഡിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കാന്‍ പ്രസിഡന്റ് ബൈഡന്റെ സ്വന്തം നഗരമായ വില്‍മിംഗ്ടണിനെക്കാള്‍ മികച്ച മറ്റൊരു സ്ഥലമില്ല. ആംട്രാക് ജോ എന്ന നിലയില്‍ ഈ നഗരവുമായും 'ഡെലാവെയറുമായും' ബന്ധപ്പെട്ടിരിക്കുന്ന നിങ്ങള്‍ ക്വാഡുമായി സമാനമായ ഒരു ബന്ധം വളര്‍ത്തിയെടുത്തു.പ്രധാനമന്ത്രി ഡെലവേയിലെ വിൽമിങ്ടണിൽ അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
September 22nd, 02:02 am
ഡെലവേയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോസഫ് ബൈഡനുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ബൈഡൻ വിൽമിങ്ടണിലെ അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിച്ചു.പ്രധാനമന്ത്രി മോദി ഫിലാഡൽഫിയയിലെത്തി ചേർന്നു
September 21st, 09:16 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെ ഫിലാഡൽഫിയയിലെത്തി ചേർന്നു. ഇന്ത്യൻ പ്രവാസികൾ അദ്ദേഹത്തിന് ഹൃദയസ്പർശിയായ സ്വീകരണം നൽകി. പ്രധാനമന്ത്രിയുടെ യാത്രാപരിപാടിയിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയും ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയും ഉൾപ്പെടുന്നു.അമേരിക്കന്‍ സന്ദര്‍ശനത്തിന് യാത്രതിരിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
September 21st, 04:15 am
പ്രസിഡന്റ് ബൈഡന്‍ അദ്ദേഹത്തിന്റെ ജന്മനാടായ വില്‍മിംഗ്ടണില്‍ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും ന്യൂയോര്‍ക്കിലെ യു.എന്‍ പൊതുസഭയിലെ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനുമായി മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഇന്ന്, ഞാന്‍അമേരിക്കയിലേക്ക് പുറപ്പെടുകയാണ്.സെപ്റ്റംബർ 21 മുതൽ 23 വരെ - പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം
September 19th, 03:07 pm
2024 സെപ്റ്റംബർ 21 മുതൽ 23 വരെ പ്രധാനമന്ത്രി മോദി യുഎസ് സന്ദർശിക്കും. സന്ദർശന വേളയിൽ ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന നാലാമത് ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. സെപ്തംബർ 23-ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി ‘ഭാവിയുടെ ഉച്ചകോടി’യെ അഭിസംബോധന ചെയ്യും.ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത പ്രസ്താവന
September 08th, 11:18 pm
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉറ്റവും ശാശ്വതവുമായ പങ്കാളിത്തം ഊട്ടിയുറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യയിലേക്ക് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ജൂനിയറിനെ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി മോദിയുടെ ചരിത്രപരമായ, 2023 ജൂണിലെ വാഷിംഗ്ടൺ സന്ദർശനത്തിന്റെ ഗംഭീര നേട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഗണ്യമായ പുരോഗതിക്ക് നേതാക്കൾ അഭിനന്ദനം അറിയിച്ചു.യുഎസ്എ, ഈജിപ്ത് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
June 20th, 07:00 am
പ്രസിഡന്റ് ജോസഫ് ബൈഡന്‍, പ്രഥമ വനിത ഡോക്ടര്‍ ജില്‍ ബൈഡന്‍ എന്നിവരുടെ ക്ഷണം സ്വീകരിച്ചാണ് ഞാന്‍ അമേരിക്കയിലേക്ക് പോകുന്നത്. ഈ പ്രത്യേക ക്ഷണം നമ്മുടെ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെ കരുത്തിന്റെയും ചൈതന്യത്തിന്റേയും പ്രതിഫലനമാണ്.ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമൊത്തുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
May 24th, 06:41 am
എന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശന വേളയില്‍ എനിക്കും എന്റെ പ്രതിനിധി സംഘത്തിനും നല്‍കിയ ആതിഥ്യത്തിനും ആദരവിനും ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി അല്‍ബനീസിനും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എന്റെ സുഹൃത്ത് പ്രധാനമന്ത്രി അല്‍ബനീസ് ഇന്ത്യ സന്ദര്‍ശിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഞാന്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഞങ്ങളുടെ ആറാമത്തെ കൂടിക്കാഴ്ചയാണ് ഇത് .എഫ്ഐപിഐസി മൂന്നാം ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ സമാപനപ്രസ്താവനയുടെ പൂർണരൂപം
May 22nd, 04:33 pm
നിങ്ങളുടെ അഭിപ്രായങ്ങൾക്ക് വളരെ നന്ദി. നമ്മുടെ ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ നാം തീർച്ചയായും പരിഗണിക്കും. പസഫിക് ദ്വീപ് രാജ്യങ്ങളുടെ ചില മുൻഗണനകളും ആവശ്യങ്ങളും നമുക്കുണ്ട്. ഈ വേദിയിലെ നമ്മുടെ ശ്രമം ഇരുവശങ്ങളും മനസിൽവച്ചു മുന്നോട്ടുപോകുക എന്നതാണ്. എഫ്ഐപിഐസിക്കുള്ളിലെ നമ്മുടെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, ചില പ്രഖ്യാപനങ്ങൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു: