പ്രധാനമന്ത്രിയെ ടെലിഫോൺ വഴി അഭിനന്ദനമറിയിച്ച് ഖത്തര്‍ അമീര്‍
June 10th, 09:24 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഖത്തര്‍ സ്റ്റേറ്റ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയില്‍ നിന്ന് ഇന്ന് അഭിനന്ദന ടെലിഫോണ്‍ സന്ദേശം ലഭിച്ചു.ലഖ്നൗവില്‍ നടന്ന നാലാമത് യുപി ആഗോള നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 19th, 03:00 pm
വികസിത ഭാരതത്തിനായി വികസിത ഉത്തര്‍പ്രദേശ് കെട്ടിപ്പടുക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയാണ് നാം ഇന്ന് ഇവിടെ ഒറ്റക്കെട്ടായി നില്‍ക്കുന്നത്. സാങ്കേതികവിദ്യയിലൂടെ ഉത്തര്‍പ്രദേശിലെ 400-ലധികം അസംബ്ലി സീറ്റുകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പേര്‍ ഈ പരിപാടിയില്‍ ഞങ്ങളോടൊപ്പമുണ്ടെന്ന് എന്നെ അറിയിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയിലൂടെ ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എന്റെ എല്ലാ സഹപ്രവര്‍ത്തകരെയും ഞാന്‍ ഊഷ്മളമായ സ്വാഗതം ചെയ്യുന്നു. ഏഴോ എട്ടോ വര്‍ഷം മുമ്പ്, ഉത്തര്‍പ്രദേശിലെ നിക്ഷേപങ്ങളുടെയും തൊഴിലവസരങ്ങളുടെയും നിലവിലെ അന്തരീക്ഷം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. കുറ്റകൃത്യങ്ങള്‍, കലാപങ്ങള്‍, മോഷണങ്ങള്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ അക്കാലത്ത് ധാരാളമായിരുന്നു. അക്കാലത്ത്, ആരെങ്കിലും യുപിയുടെ വികസനത്തിന് അഭിലാഷം പ്രകടിപ്പിച്ചിരുന്നെങ്കില്‍, കുറച്ച് ആളുകള്‍ മാത്രമേ അത് കേള്‍ക്കുകയും, വിശ്വസിക്കുകയും ചെയ്യുമായിരുന്നുളളൂ. എന്നിട്ടും ഇന്ന് ഉത്തര്‍പ്രദേശിലേക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ഒഴുകുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു എംപി എന്ന നിലയില്‍, എന്റെ സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത് എന്നില്‍ അളവറ്റ സന്തോഷം നിറയ്ക്കുന്നു. ഇന്ന് ആയിരക്കണക്കിന് പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഈ വരാനിരിക്കുന്ന ഫാക്ടറികളും വ്യവസായങ്ങളും യുപിയുടെ ഭൂപ്രകൃതിയെ മാറ്റിമറിക്കാന്‍ ഒരുങ്ങുകയാണ്. എല്ലാ നിക്ഷേപകര്‍ക്കും, പ്രത്യേകിച്ച് യുപിയിലെ യുവാക്കള്‍ക്ക് ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ‘വികസിത ഭാരതം വികസിത ഉത്തർപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു
February 19th, 02:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലഖ്‌നൗവിൽ ‘വികസിത ഭാരതം വികസിത ഉത്തർപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു. 2023 ഫെബ്രുവരിയിൽ നടന്ന ‘ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023’ന്റെ നാലാമത്തെ സമാരംഭച്ചടങ്ങിൽ ഉത്തർപ്രദേശിലുടനീളം 10 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 14,000 പദ്ധതികൾക്ക് അദ്ദേഹം തുടക്കംകുറിച്ചു. ഉൽപ്പാദനം, പുനരുപയോഗ ഊർജം, ഐടി, ഐടിഇഎസ്, ഭക്ഷ്യസംസ്കരണം, ഭവനനിർമാണം, റിയൽ എസ്റ്റേറ്റ്, അതിഥിസൽക്കാരവും വിനോദവും, വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഇത്.ഹരിയാനയിലെ റെവാഡിയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 16th, 01:50 pm
ധീരതയുടെ നാടായ റെവാഡിയില്‍ നിന്ന് ഹരിയാനയിലെല്ലാവര്‍ക്കും റാം റാം! രേവാരി സന്ദര്‍ശിക്കുമ്പോഴെല്ലാം പഴയ ഓര്‍മ്മകള്‍ പുതുമയാര്‍ന്നതാകുന്നു. രേവാരിയുമായുള്ള എന്റെ ബന്ധം എപ്പോഴും അതുല്യമാണ്. രേവാരിയിലെ ജനങ്ങള്‍ മോദിയെ വളരെയധികം സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. 2013ല്‍ ഭാരതീയ ജനതാ പാര്‍ട്ടി എന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ എന്റെ ആദ്യ പരിപാടി നടന്നത് രേവാരിയില്‍ ആയിരുന്നുവെന്നും ആ സമയത്ത് രേവാരി എന്നെ 272 സീറ്റുകള്‍ നല്‍കി അനുഗ്രഹിച്ചുവെന്നും എന്റെ സുഹൃത്ത് റാവു ഇന്ദര്‍ജിത് ജിയും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ജിയും ഇപ്പോള്‍ എന്നോട് പറയുകയായിരുന്നു. നിങ്ങളുടെ അനുഗ്രഹം ഒരു വിജയമായി മാറി. ഞാന്‍ ഒരിക്കല്‍ കൂടി രേവാരിയില്‍ വരുമ്പോള്‍, ഇത്തവണ അത് 400ലധികം സീറ്റുകളായി മാറും. എന്‍ഡിഎ ഗവണ്‍മെന്റിന് നിങ്ങളുടെ അനുഗ്രഹത്താല്‍ 400ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നു.ഹരിയാനയിലെ രേവാരിയില്‍ 9,750 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു
February 16th, 01:10 pm
ഹരിയാനയിലെ രേവാരിയില്‍ ഇന്ന് 9750 കോടിയിലധികം തുക ചിലവഴിച്ച് നടത്തുന്ന ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. നഗര ഗതാഗതം, ആരോഗ്യം, റെയില്‍, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന മേഖലകള്‍ക്ക് പദ്ധതികള്‍ പ്രയോജനം ചെയ്യും. ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനങ്ങള്‍ ശ്രീ മോദി നടന്നുകൊണ്ട് വീക്ഷിച്ചു.വികസിത് ഭാരത് വികസിത് രാജസ്ഥാന്‍ പരിപാടിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം
February 16th, 11:30 am
വികസിത് ഭാരത്-വികസിത് രാജസ്ഥാന്‍: നിലവില്‍, രാജസ്ഥാനിലെ എല്ലാ നിയോജകമണ്ഡലങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് സുഹൃത്തുക്കള്‍ ഈ പ്രധാന പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു, കൂടാതെ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്താനും അത് ജനങ്ങളിലേക്ക് എത്തിക്കാനും എനിക്ക് അവസരം നല്‍കിയതിന് മുഖ്യമന്ത്രിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നിങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റിന് ജയ്പൂരില്‍ നല്‍കിയ ഊഷ്മളമായ സ്വീകരണം ഭാരതത്തില്‍ മാത്രമല്ല ഫ്രാന്‍സിലും പ്രതിധ്വനിച്ചു. ഇത് രാജസ്ഥാനിലെ ജനങ്ങളുടെ മുഖമുദ്രയാണ്. നമ്മുടെ രാജസ്ഥാനികള്‍ തങ്ങള്‍ക്കു പ്രിയപ്പെട്ടവരോട് തങ്ങളുടെ വാത്സല്യം ചൊരിയാനുളള ഒരു ശ്രമവും ഉപേക്ഷിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, ഞാന്‍ രാജസ്ഥാന്‍ സന്ദര്‍ശിച്ചപ്പോഴെല്ലാം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ശക്തമായ പിന്തുണ ഞാന്‍ ഓര്‍ക്കുന്നു. നിങ്ങള്‍ എല്ലാവരും മോദിയുടെ ഗ്യാരന്റിയില്‍ വിശ്വാസമര്‍പ്പിക്കുകയും ശക്തമായ ഒരു 'ഇരട്ട-എഞ്ചിന്‍' ഗവണ്‍മെന്റ് രൂപീകരിക്കുകയും ചെയ്തു. ഇപ്പോള്‍, രാജസ്ഥാനിലെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ദ്രുതഗതിയിലുള്ള പുരോഗതിക്ക് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഇന്ന്, രാജസ്ഥാന്റെ വികസനത്തിനായി ഏകദേശം 17,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഞങ്ങള്‍ തറക്കല്ലിടുകയും ഉദ്ഘാടനവും ചെയ്തു. റെയില്‍, റോഡ്, സൗരോര്‍ജ്ജം, വെള്ളം, എല്‍പിജി തുടങ്ങിയ വിവിധ വികസന സംരംഭങ്ങള്‍ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. രാജസ്ഥാനിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ തയ്യാറാണ്. രാജസ്ഥാനില്‍ നിന്നുള്ള എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഈ പദ്ധതികള്‍ക്കുള്ള സംഭാവനകള്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.പ്രധാനമന്ത്രി ‘വികസിതഭാരതം വികസിത രാജസ്ഥാൻ’ പരിപാടിയെ അഭിസംബോധന ചെയ്തു
February 16th, 11:07 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘വികസിതഭാരതം വികസിത രാജസ്ഥാൻ’ പരിപാടിയെ അഭിസംബോധന ചെയ്തു. 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. റോഡുകള്‍, റെയില്‍വേ, സൗരോര്‍ജം, ഊര്‍ജപ്രക്ഷേപണം, കുടിവെള്ളം, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന മേഖലകള്‍ക്കു പദ്ധതി പ്രയോജനം ചെയ്യും.പ്രധാനമന്ത്രി ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
February 15th, 05:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഖത്തറിലെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുമായി ഇന്ന് ഖത്തറിലെ ദോഹയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.ഖത്തർ സന്ദർശനത്തിനായി പ്രധാനമന്ത്രി ദോഹയിൽ എത്തിച്ചേർന്നു
February 15th, 01:30 am
ഖത്തറിലെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദോഹയിലെത്തി. പ്രധാനമന്ത്രിയുടെ ഖത്തറിലെ രണ്ടാമത്തെ സന്ദർശനമാണിത്, 2016 ജൂണിലാണ് അദ്ദേഹം ആദ്യമായി ഖത്തർ സന്ദർശിച്ചത്.ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെതിരായ വിജയത്തിന് കാർത്തികേയൻ മുരളിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ
October 19th, 06:27 pm
2023-ലെ ഖത്തർ മാസ്റ്റേഴ്‌സിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെതിരെ വിജയിച്ച കാർത്തികേയൻ മുരളിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു."വിനോദസഞ്ചാര വികസനം ദൗത്യ രൂപത്തിൽ ' എന്ന വിഷയത്തിൽ ബജറ്റിന് ശേഷമുള്ള വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 03rd, 10:21 am
ഈ വെബിനാറിൽ പങ്കെടുത്ത എല്ലാ വിശിഷ്ട വ്യക്തികൾക്കും സ്വാഗതം. ഇന്നത്തെ പുതിയ ഇന്ത്യ ഒരു പുതിയ തൊഴിൽ സംസ്‌കാരവുമായി മുന്നേറുകയാണ്. ഈ വർഷത്തെ ബജറ്റ് ഏറെ കൈയ്യടി നേടുകയും രാജ്യത്തെ ജനങ്ങൾ അത് വളരെ പോസിറ്റീവായി എടുക്കുകയും ചെയ്തു. പഴയ തൊഴിൽ സംസ്‌കാരം തന്നെ തുടർന്നിരുന്നെങ്കിൽ ഇത്തരം ബജറ്റ് വെബ്‌നാറുകളെ കുറിച്ച് ആരും ചിന്തിക്കുമായിരുന്നില്ല. എന്നാൽ ഇന്ന് നമ്മുടെ സർക്കാർ ബജറ്റ് അവതരണത്തിന് മുമ്പും ശേഷവും എല്ലാ പങ്കാളികളുമായും വിശദമായി ചർച്ച ചെയ്യുകയും അവരെ ഒപ്പം കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്നു. ബജറ്റിന്റെ പരമാവധി ഫലം ലഭിക്കുന്നതിനും ബജറ്റ് നിർദ്ദേശങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ നടപ്പിലാക്കുന്നതിനും ബജറ്റ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ വെബിനാർ ഒരു ഉത്തേജകമായി പ്രവർത്തിക്കുന്നു. ഗവൺമെന്റ് തലവനായിരിക്കെ എനിക്ക് 20 വർഷത്തിലേറെ അനുഭവമുണ്ടെന്ന് നിങ്ങൾക്കറിയാം. ഈ അനുഭവത്തിന്റെ സാരം, എല്ലാ പങ്കാളികളും ഒരു നയപരമായ തീരുമാനത്തിൽ ഉൾപ്പെടുമ്പോൾ, ആവശ്യമുള്ള ഫലം സമയപരിധിക്കുള്ളിൽ വരുന്നു എന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വെബിനാറുകളിൽ ആയിരക്കണക്കിന് ആളുകൾ ഞങ്ങളോടൊപ്പം ചേർന്നത് നാം കണ്ടു. എല്ലാവരും ദിവസം മുഴുവൻ മസ്തിഷ്കപ്രക്ഷോഭം നടത്തി, ഭാവിയിൽ വളരെ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഉയർന്നുവന്നുവെന്ന് എനിക്ക് പറയാൻ കഴിയും. എല്ലാവരും ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ച് വളരെ നല്ല നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ ടൂറിസം മേഖലയുടെ പരിവർത്തനത്തിനായാണ് ഞങ്ങൾ ഇന്ന് ഈ ബജറ്റ് വെബിനാർ നടത്തുന്നത്.‘ദൗത്യരൂപത്തിൽ വിനോദസഞ്ചാരവികസനം’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 03rd, 10:00 am
‘ദൗത്യരൂപത്തിൽ വിനോദസഞ്ചാരവികസനം’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ ഏഴാമത്തേതാണ് ഇത്.പ്രധാനമന്ത്രി ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനിയുമായി സംഭാഷണം നടത്തി
October 29th, 06:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനിയുമായി സംഭാഷണം നടത്തുകയും അദ്ദേഹത്തിന്റെ ദീപാവലി ആശംസകൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് വിജയത്തിന് ആശംസകളും ശ്രീ മോദി അറിയിച്ചു.വെള്ളം സംരക്ഷിക്കുന്നതിന് നമ്മൾ എല്ലാവിധ ശ്രമങ്ങളും നടത്തണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
March 27th, 11:00 am
നമുക്കെല്ലാം ഏറെ അഭിമാനിക്കാവുന്ന ഒരു നേട്ടം നാം കഴിഞ്ഞയാഴ്ച കൈവരിച്ചു. നിങ്ങള്‍ കേട്ടിരിക്കും, ഭാരതം കഴിഞ്ഞയാഴ്ച 400 ബില്യണ്‍ ഡോളര്‍, അതായത് 30 ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം കൈവരിച്ചു. ആദ്യം കേള്‍ക്കുമ്പോള്‍ തോന്നും അത് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യമാണെന്ന്. പക്ഷേ, അത് സമ്പദ്‌വ്യവസ്ഥയെക്കാളുപരി ഭാരതത്തിന്റെ കഴിവിനോടും ശക്തിയോടും ബന്ധപ്പെട്ട കാര്യമാണ്. ഒരുകാലത്ത് ഭാരതത്തില്‍ നിന്നുള്ള കയറ്റുമതിയുടെ കണക്ക് ചിലപ്പോള്‍ 100 ബില്യണ്‍, ചിലപ്പോള്‍ 150 ബില്യണ്‍, മറ്റുചിലപ്പോള്‍ 200 ബില്യണ്‍ വരെ ആകുമായിരുന്നു. ഇപ്പോഴാകട്ടെ, ഭാരതം 400 ബില്യണ്‍ ഡോളറില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ലോകത്താകമാനം ഭാരതത്തില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചുവരുന്നു എന്നതാണ് ഒരു വസ്തുത. മറ്റൊരു കാര്യം ഭാരതത്തിന്റെ വിതരണശൃംഖല ദിനംപ്രതി ശക്തിപ്പെട്ടു വരുന്നു എന്നതാണ്. അത് ഒരു വലിയ സന്ദേശമാണ് നല്‍കുന്നത്. സ്വപ്നങ്ങളേക്കാള്‍ വലിയ ദൃഢനിശ്ചയങ്ങളുണ്ടാകുമ്പോഴാണ് രാഷ്ട്രം വലിയ ചുവടുവെയ്പ് നടത്തുന്നത്. ദൃഢനിശ്ചയങ്ങള്‍ നിറവേറ്റുന്നതിനായുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ ദൃഢനിശ്ചയങ്ങള്‍ സഫലമായിത്തീരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലും അങ്ങനെ തന്നെയാണ് സംഭവിക്കാറ്. ഒരു വ്യക്തിയുടെ ദൃഢനിശ്ചയവും പ്രയത്‌നങ്ങളും അയാളുടെ സ്വപ്നങ്ങളേക്കാള്‍ വലുതാകുമ്പോള്‍ വിജയം സ്വയം അയാളെ തേടിയെത്തുന്നു.യോഗ പരിശീലനത്തിനായി നിരവധി രാജ്യക്കാരെ ഒരുമിച്ച് കൊണ്ടുവന്നതിന് ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
March 26th, 10:14 am
യോഗ പരിശീലിക്കുന്നതിനായി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവന്ന ഖത്തറിലെ ദോഹയിലുള്ള ഇന്ത്യന്‍ എംബസിയുടെ മഹത്തായ ശ്രമത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ലോകത്തെ ഒന്നിപ്പിക്കുകയാണ് യോഗ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ നാവികസേനയുടെ കോവിഡുമായി ബന്ധപ്പെട്ട സംരംഭങ്ങൾ പ്രധാനമന്ത്രി അവലോകനം ചെയ്തു
May 03rd, 07:40 pm
മഹാമാരിയിൽ നിന്ന് ജനങ്ങളെ സഹായിക്കാൻ ഇന്ത്യൻ നാവികസേന സ്വീകരിക്കുന്ന വിവിധ സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യൻ നാവികസേന എല്ലാ സംസ്ഥാന ഭരണാധികാരികളെയും സമീപിച്ചിട്ടുണ്ടെന്നും ആശുപത്രി കിടക്കകൾ, ഗതാഗതം, മറ്റ് കാര്യങ്ങൾ എന്നിവയിൽ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. വിവിധ നഗരങ്ങളിലെ സാധാരണക്കാരുടെ ഉപയോഗത്തിനായി നാവിക ആശുപത്രികൾ തുറക്കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.PM Modi's telephonic conversation with Amir of the State of Qatar
December 08th, 01:52 pm
Prime Minister conveyed his felicitations to H.H. The Amir for the forthcoming National Day of Qatar. While thanking Prime Minister for the greetings, H.H. The Amir appreciated the enthusiasm with which the Indian community in Qatar participates in the National Day celebrations. He also conveyed warm greetings to Prime Minister for the recent Diwali festival.Phone call between Prime Minister Shri Narendra Modi and His Highness Sheikh Tamim Bin Hamad Al-Thani, Amir of the State of Qatar
May 26th, 08:04 pm
PM Narendra Modi spoke to HH Sheikh Tamim Bin Hamad Al-Thani, Amir of the State of Qatar. The PM highlighted attention being paid by Indian authorities to avoid any disruption in the supply of essential goods from India to Qatar during the present situation.Telephonic Conversation between PM and Amir of the State of Qatar
March 26th, 11:25 pm
Prime Minister Shri Narendra Modi had a telephonic conversation today with His Highness Sheikh Tamim Bin Hamad al Thani, the Amir of the State of Qatar.ഖത്തര്‍ അമീറുമായി പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചു
March 02nd, 09:26 pm
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഖലീഫ അല്‍ ഥാനി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഫോണ്‍ ചെയ്തു സംസാരിച്ചു.