ബിർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 ല്‍ പങ്കെടുത്ത കായിക താരങ്ങളുമായി പ്രധാനമന്ത്രി നടത്തിയ സംവാദം
August 13th, 11:31 am
എല്ലാവരുമായി നേരിട്ടു സംസാരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രചോദനാത്മകമാണ് എങ്കിലും അത് സാധിക്കുന്ന കാര്യമല്ലല്ലോ. പക്ഷെ, നിങ്ങളില്‍ മിക്കവരുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ നിങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കുടംബാംഗത്തെ പോലെ എന്റെ വീട്ടിലേയ്ക്കു വരാന്‍ നിങ്ങള്‍ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷജനകമായ കാര്യമാണ്. നിങ്ങളുടെ നേട്ടങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളുമായി സഹകരിക്കാന്‍ സാധിച്ചതില്‍ എനിക്കും അഭിമാനമുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇവിടേയ്ക്ക് ഹൃദ്യമായ സ്വാഗതം.2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ആദരിച്ചു
August 13th, 11:30 am
2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ആദരിച്ചു. ചടങ്ങില്‍ കായികതാരങ്ങളും അവരുടെ പരിശീലകരും പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ, കായിക, വാര്‍ത്താ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, യുവജനകാര്യ, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റണിൽ സ്വർണം നേടിയ പി വി സിന്ധുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 08th, 03:56 pm
ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റണിൽ സ്വർണം നേടിയ പി വി സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചുആദ്യ സിംഗപ്പൂർ ഓപ്പൺ കിരീടം നേടിയ പി വി സിന്ധുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
July 17th, 03:08 pm
ആദ്യമായി സിംഗപ്പൂർ ഓപ്പൺ കിരീടം നേടിയ പി വി സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇത് രാജ്യത്തിന് അഭിമാന നിമിഷമാണെന്നും ഭാവി കളിക്കാർക്ക് പ്രചോദനം നൽകുമെന്നും ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം തനിക്ക് എങ്ങനെയാണ് പ്രചോദനം നൽകുന്നതെന്ന്, ബാഡ്മിന്റൺ താരം പിവി സിന്ധു
March 29th, 01:51 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തരമായ പിന്തുണയും അഭിനന്ദനവും രാജ്യത്തിന് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തനിക്ക് പ്രചോദനമായത് എങ്ങനെയെന്ന് പിവി സിന്ധു ഒരു വീഡിയോയിൽ അനുസ്മരിച്ചു. 2021 ലെ ടോക്കിയോ ഒളിമ്പിക്‌സിന് മുമ്പും ശേഷവും പത്മഭൂഷൺ സ്വീകരിക്കുമ്പോഴും പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയെ അവർ അനുസ്മരിച്ചു, പത്മഭൂഷൺ 'ഏറ്റവും അവിസ്മരണീയമാണ്' എന്ന് അവർ വിശേഷിപ്പിച്ചു.2022 ലെ സ്വിസ് ഓപ്പൺ നേടിയ ഇന്ത്യൻ ഷട്ടിൽ താരം പി വി സിന്ധുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
March 27th, 10:38 pm
സ്വിസ് ഓപ്പൺ 2022 നേടിയതിന് ഇന്ത്യൻ ഷട്ടിൽ താരം പി വി സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.2020 ടോക്കിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയ പിവി സിന്ധുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 01st, 08:12 pm
ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയതിന് പിവി സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയുടെ അഭിമാനവും നമ്മുടെ ഏറ്റവും മികച്ച ഒളിമ്പ്യൻമാരിൽ ഒരാളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ടോക്കിയോ ഒളിമ്പിക്‌സിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാന മന്ത്രി വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ നടത്തിയ പ്രസംഗം
July 13th, 05:02 pm
നിങ്ങളുമായി സംസാരിക്കുന്നത് എനിക്ക് ആനന്ദമാണ്. നിങ്ങള്‍ എല്ലാവരോടും സംസാരിക്കുവാന്‍ എനിക്കു സാധിക്കുന്നില്ലെങ്കിലും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നിങ്ങളുടെ ആവേശവും അഭിനിവേശവും അനുഭവിക്കാന്‍ സാധിക്കും. എന്നോടൊപ്പം സന്നിഹിതനായിരിക്കുന്നത് രാജ്യത്തിന്റെ കായിക വകുപ്പു മന്ത്രി ശ്രീ അനുരാഗ് താക്കൂറാണ്. അതുപോലെ നമ്മുടെ ഇപ്പോഴത്തെ നിയമ മന്ത്രി ശ്രീ.കിരണ്‍ രഞ്ജുജിയും. ഏതാനും ദിവസം മുമ്പു വരെ കായിക വകുപ്പു മന്ത്രി എന്ന നിലയില്‍ അദ്ദേഹം നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. നമ്മുടെ സംഘത്തിലുള്ള ഏറ്റവും ചെറുപ്പക്കാരനായ മന്തരി കായിക വകുപ്പ് സഹമന്ത്രി ശ്രീ നിഷിത് പ്രാമാണിക് ആണ്. എല്ലാ കായിക സംഘടനകളുടെയും അദ്ധ്യക്ഷന്മാരെ, അതിലെ അംഗങ്ങളെ, ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ പോകുന്ന എന്റെ മുഴുവന്‍ സഹപ്രവര്‍ത്തകരെ, കായിക താരങ്ങളുടെ മാതാപിതാക്കളെ, ഇന്ന് നാം വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെയാണ് സംസാരിക്കുക. നിങ്ങള്‍ എല്ലാവരും ഇവിടെ ഡല്‍ഹിയിലെ എന്റെ വസതിയില്‍ അതിഥികളായില്‍ അതിഥികളായിരുന്നെങ്കില്‍, നിങ്ങളെ ഓരോരുത്തരെയും വ്യക്തിപരമായി കാണാന്‍ സാധിച്ചിരുന്നെങ്കില്‍ അതായിരുന്നു കൂടുതല്‍ നല്ലത്. മുമ്പ് ഞാന്‍ അങ്ങിനെയാണ് ചെയ്തിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആ സന്ദര്‍ഭം കൂടുതല്‍ വിലപ്പെട്ടതുമായിരുന്നു. എന്നാല്‍ ഇക്കുറി കൊറോണ കാരണം അത് സാധിക്കുന്നില്ല. അതിനുമുപരി നമ്മുടെ പകുതിയിലധികം കളിക്കാര്‍ പരിശീലനവുമായി ബന്ധപ്പെട്ട് വിദേശത്തുമാണ്. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു വാക്കു തരുന്നു, നിങ്ങള്‍ തിരികെ വരുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളെ കാണും. കൊറോണ മൂലം അനേകം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒളിമ്പിക്‌സ് പോലും മാറി, നിങ്ങളുടെ തയാറെടുപ്പുകള്‍ മാറി, വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഒളിമ്പിക്‌സ് തുടങ്ങാന്‍ ഇനി കേവലം പത്തു ദിനങ്ങളെ അവശേഷിക്കുന്നുള്ളൂ. ടോക്കിയോയിലും തികച്ചും വ്യത്യസ്തമായ അന്തരീക്ഷമായിരിക്കും നിങ്ങള്‍ കാണാന്‍ പോകുന്നത്.നമുക്കെല്ലാവർക്കും ഇന്ത്യക്കുവേണ്ടി ആര്‍പ്പുവിളിക്കാം #Cheer4India: പ്രധാനമന്ത്രി മോദി
July 13th, 05:01 pm
ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായികതാരങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു. അനൗപചാരികവും നൈസര്‍ഗ്ഗികവുമായ ആശയവിനിമയത്തില്‍ പ്രധാനമന്ത്രി കായിക പ്രതിഭകളെ പ്രചോദിപ്പിക്കുകയും അവരുടെ കുടുംബങ്ങള്‍ അനുഷ്ടിച്ച ത്യാഗത്തിന് നന്ദി പറയുകയും ചെയ്തു.ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായികതാരങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു.
July 13th, 05:00 pm
ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ കായിക പ്രതിഭകളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. മല്‍സര ഇനങ്ങളില്‍ പങ്കെടുക്കുന്നതിന് മുമ്പായി കായിക പ്രതിഭകളെ പ്രചോദിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം. യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് താക്കൂര്‍, സഹമന്ത്രി ശ്രീ നിസിത് പ്രമാണിക്, നിയമ മന്ത്രി ശ്രീ കിരണ്‍ റിജിജു എന്നിവരും പങ്കെടുത്തു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 മാര്‍ച്ച് 28 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
March 28th, 11:30 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 മാര്‍ച്ച് 28 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (ഇരുപത്തിരണ്ടാം ലക്കം)ബി.ഡബ്ല്യു.എഫ്. ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിന് പി.വി.സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു
August 25th, 08:50 pm
‘വളരെയധികം കഴിവുള്ള പി.വി.സിന്ധു ഇന്ത്യയെ വീണ്ടും അഭിമാനഭരിതമാക്കിയിരിക്കുന്നു! ബി.ഡബ്ല്യു.എഫ്. ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം കരസ്ഥമാക്കിയതിന് അവരെ അഭിനന്ദിക്കുന്നു. എത്രത്തോളം ഉല്‍സാഹത്തോടും സമര്‍പ്പണഭാവത്തോടൂംകൂടിയാണ് അവര്‍ ബാഡ്മിന്റണ്‍ രംഗത്തു തുടര്‍ന്നത് എന്നതു പ്രചോദിപ്പിക്കുന്നതാണ്. പി.വി.സിന്ധുവിന്റെ വിജയം എത്രയോ തലമുറ കളിക്കാര്‍ക്കു പ്രചോദനമേകും’, പ്രധാനമന്ത്രി പറഞ്ഞു.