പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലിയർപ്പിച്ചു

November 21st, 09:57 pm

ഗയാനയിലെ ജോർജ്ടൗണിലെ ചരിത്രപ്രസിദ്ധമായ പ്രൊമെനേഡ് ഗാർഡനിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലിയർപ്പിച്ചു. മാനവികതയെ നയിക്കുന്ന സമാധാനത്തിന്റെയും അഹിംസയുടെയും ബാപ്പുവിന്റെ ശാശ്വതമായ മൂല്യങ്ങൾ അദ്ദേഹം അനുസ്മരിച്ചു. 1969-ൽ ഗാന്ധിജിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ചാണു പ്രതിമ സ്ഥാപിച്ചത്.